For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ അഴിച്ചുപണി ഉടന്‍, രണ്ടു പേര്‍ തെറിച്ചേക്കും!! സാധ്യത ഇവര്‍ക്ക്...

വിന്‍ഡീസ് പര്യടനമാണ് അടുത്തതായി ഇന്ത്യക്കു മുന്നിലുള്ളത്

മാഞ്ചസ്റ്റര്‍: ലോക കിരീടമെന്ന ലക്ഷ്യം വീണ്ടും കൈവിട്ടു പോയതോടെ ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞിട്ടും സെമി ഫൈനലില്‍ നിരാശാജനകമായ തോല്‍വിയോടെ വിരാട് കോലിയും സംഘവും പുറത്താവുകയായിരുന്നു.

ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. ലോകകപ്പ് സംഘത്തിലെ ചില താരങ്ങള്‍ക്കു ഈ പര്യടനത്തില്‍ അവസരം ലഭിച്ചേക്കില്ല. ലോകകപ്പിലെ മോശം പ്രകടനത്തോടെ ചില താരങ്ങളുടെ സ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ജാദവും കാര്‍ത്തികും പുറത്തേക്ക്

ജാദവും കാര്‍ത്തികും പുറത്തേക്ക്

ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്, വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കായിരിക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലുള്ളത്. ലോകകപ്പില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പിങിലെ മികവ് കൊണ്ട് മാത്രമാണ് കാര്‍ത്തിക് ലോകകപ്പ് ടീമിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിലെ പിച്ചില്‍ ബാറ്റിങില്‍ താരം ദയനീയ പരാജയമായി മാറി. ബാറ്റിങിലും ബൗളിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാറുള്ള ജാദവിനു തുടര്‍ച്ചയായ പരിക്കുകള്‍ കാരണം പഴയ ഫോം ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് മധ്യനിരയെ ഉടച്ചു വാര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകകപ്പില്‍ മുന്‍നിരയുടെ പ്രകടനമാണ് ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായകമായത്. മധ്യനിരയുടെ ഫോം പല മല്‍സരങ്ങളിലും നിരാശാജനകമായിരുന്നു.

ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ടി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ടി20 ലോകകപ്പിന് ഇനി 14 മാസം മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള സമയം ടി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. ലോകകപ്പ് മുന്നില്‍ കണ്ട് മികച്ചൊരു സംഘത്തെ ഇന്ത്യക്കു വാര്‍ത്തെടുക്കേണ്ടതുണ്ട്.
മുന്‍നിര ബാറ്റിങിനെ സംബന്ധിച്ച് ആശങ്കകളില്ലെങ്കിലും മധ്യനിരയുടെ ദൗര്‍ബല്യം ഇന്ത്യക്ക് പരിഹരിക്കേണ്ടതുണ്ട്. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയുടെ ഈ വീക്ക്‌നെസ് ശരിക്കും തുറന്നു കാണിക്കുകയും ചെയ്തിരുന്നു.

സ്പിന്നര്‍മാരുടെ പ്രകടനം

സ്പിന്നര്‍മാരുടെ പ്രകടനം

ഈ ലോകകപ്പില്‍ ഇന്ത്യയുടെ റിസ്റ്റ് സ്പിന്‍ സഖ്യമായ കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ പ്രകടനവും ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഇംഗ്ലണ്ടിലെ പിച്ചില്‍ ഇരുവരും പരാജയമായി മാറിയപ്പോള്‍ പകരമൊരു കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യക്ക് ഉണ്ടായതുമില്ല. ഇത് കൂടി കണക്കിലെടുത്ത് ടി20 ലോകകപ്പിലെ സ്പിന്‍ ബൗളിങിനെക്കുറിച്ചും ഇന്ത്യക്കു കാര്യമായി ആലോചിക്കേണ്ടതുണ്ട്.
വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഐപിഎല്ലില്‍ തിളങ്ങിയ ചില യുവ സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയേറെയാണ്.

മികച്ച യുവതാരങ്ങള്‍

മികച്ച യുവതാരങ്ങള്‍

മികച്ച യുവ ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു നിര തന്നെ അവസരം കാത്ത് ഇന്ത്യന്‍ ടീമിനു പുറത്തുണ്ട്. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം മികച്ച പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ്. ടി20 ലോകകപ്പില്‍ ഇവരില്‍ ചിലരെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ വരാനിരിക്കുന്ന പരമ്പരകളില്‍ ഇവര്‍ക്കെല്ലാം കൂടുതല്‍ അവസരം നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്.

Story first published: Thursday, July 11, 2019, 15:42 [IST]
Other articles published on Jul 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+