കുക്കിനെ കൈവിട്ടത് ഇന്ത്യയുടെ തെറ്റ്
സൗത്താംപ്ടണ്‍: ഫോം കണ്ടെത്താനാകാതെ വലഞ്ഞിരുന്ന അലിസ്റ്റര്‍ കുക്കിനെ 15 റണ്‍സെടുത്ത് നില്‍ക്കേ വിട്ടുകളഞ്ഞതിന് ഇന്ത്യ വലിയ വില നല്‍കേണ്ടി വന്നു. 95 റണ്‍സെടുത്ത കുക്കിന്റെയും സെഞ്ചുറിയോടെ പുറത്താകാതെ നില്‍ക്കുന്ന ഗാരി ബാല്ലന്‍സിന്റെയും മികവില്‍ മൂന്നാം ടെസ്റ്റില്‍ മികച്ച നിലയിലാണ് ഇംഗ്ലണ്ട്.
അരങ്ങേറ്റക്കാരന്‍ പങ്കജ് സിംഗിന്റെ പന്തില്‍ ജഡേജയാണ് സ്ലിപ്പില്‍ കുക്കിനെ കൈവിട്ടുകളഞ്ഞത്. ലോര്‍ഡ്‌സ് ടെസ്റ്റിലെ ഹീറോ ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേറ്റതാണ് പങ്കജിനെ ടീമിലെത്തിച്ചത്. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം രോഹിത് ശര്‍മയും ടീമിലെത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
സൗത്താംപ്ടണ്‍ ടെസ്റ്റിലെ ചിത്രങ്ങളിലേക്ക്

ഇന്ത്യയുടെ നഷ്ടം
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. സീം ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഇഷാന്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

എന്താണിത് ജഡ്ഡൂ
കുക്കിന്റെ ക്യാച്ച് ജഡേജ കൈപ്പിടിയില്‍ ഒതുക്കിയിരുന്നെങ്കില്‍ കളി മറ്റൊന്നായേനെ. 15 ല്‍ റണ്‍സില്‍ ജീവന്‍ കിട്ടിയ കുക്ക് 95 റണ്‍സെടുത്തു.

താങ്ക്‌സ് ജഡേജ
ജഡേജയുടെ കൈയ്യില്‍ നിന്നും ജീവന്‍ കിട്ടിയ കുക്ക് ഫോമിലേക്ക് തിരിച്ചെത്തി. ടീമിന് പുറത്തുപോയേക്കും എന്ന ഘട്ടത്തിലാണ് കുക്ക് മികച്ച ഇന്നിംഗ്‌സോടെ വിമര്‍ശകരുടെ വായടപ്പിച്ചത്.

കിട്ടിപ്പോയി
ഒടുവില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ കുക്ക് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ധോണിയുടെയും കോലിയുടെയും സന്തോഷം

എടുത്തില്ലേ ഞാന്‍ തന്നെ
ക്യാച്ച് കളഞ്ഞെങ്കിലും കുക്കിനെ ജഡേജ തന്നെയാണ് പുറത്താക്കിയത്. ധോണിക്കായിരുന്നു ക്യാച്ച്

ബാല്ലന്‍സ് അപാരം
ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ അസാധ്യ ഫോമിലാണ് ഗാരി ബാല്ലന്‍സ്. 104 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന ബാല്ലന്‍സിന്റെ ഇന്നിംഗ്‌സില്‍ നിന്നും

പങ്കജ് സിംഗ്
പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്ക് പകരമാണ് പങ്കജ് സിംഗ് ടീമിലെത്തിയത്. പങ്കജിന്റെ ആദ്യ വിക്കറ്റാണ് കുക്കിന്റെ രൂപത്തില്‍ ജഡേജ നിലത്തിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications