മൂന്നാം ടി20: റിസ്വാനും ഹഫീസും തിളങ്ങി, ന്യൂസീലന്‍ഡിനെതിരേ പാകിസ്താന് ആശ്വാസ ജയം
നാപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പാകിസ്താന് ആശ്വാസ ജയം. നാല് വിക്കറ്റിനാണ് സന്ദര്‍ശകരായ പാകിസ്താന്‍ ആതിഥേയരെ കീഴടക്കിയത്. ആദ്യം ബാറ്റ് ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെയും (89) മൂന്നാമന്‍ മുഹമ്മദ് ഹഫീസിന്റെയും (41) ബാറ്റിങ്ങാണ് പാകിസ്താന് ആശ്വാസ ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരവും ജയിച്ച ന്യൂസീലന്‍ഡ് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. റിസ്വാന്‍ മൂന്നാം മത്സരത്തിലെ താരമായപ്പോള്‍ ടിം സീഫെര്‍ട്ടാണ് പരമ്പരയിലെ താരം.

ടോസ് നേടിയ പാകിസ്താന്‍ ഇത്തവണ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിന്‍ (16 പന്തില്‍ 19) ടിം സീഫെര്‍ട്ട് (20 പന്തില്‍ 35) കൂട്ടുകെട്ട് തരക്കേടില്ലാത്ത ഓപ്പണിങ് കൂട്ടുകെട്ട് നല്‍കിയെങ്കിലും മുതലാക്കാന്‍ ആതിഥേയര്‍ക്കായില്ല. നായകന്‍ കെയ്ന്‍ വില്യംസണ്‍ (4 പന്തില്‍ 1) പെട്ടെന്ന് മടങ്ങി. മധ്യനിരയില്‍ ഡിവോന്‍ കോന്‍വേ (45 പന്തില്‍ 63) നടത്തിയ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്. ഏഴ് ഫോറും ഒരു സിക്‌സുമാണ് കോന്‍വേ പറത്തിയത്.

ഗ്ലെന്‍ ഫിലിപ്‌സ് (20 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജെയിംസ് നിഷാമിന് (4 പന്തില്‍ 2) തിളങ്ങാനായില്ല. സ്‌കോട്ട് കുഗ്ലിജിന്‍ (6 പന്തില്‍ 14) വാലറ്റത്ത് അതിവേഗം റണ്‍സുയര്‍ത്തി. ടിം സൗത്തി (6 പന്തില്‍ 6) കെയ്ല്‍ ജാമിസന്‍ (0) പുറത്താവാതെ നിന്നു.പാകിസ്താനുവേണ്ടി ഫഹീം അഷറഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി,ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

മറുപടിക്കിറങ്ങിയ പാകിസ്താന് ഓപ്പണര്‍ ഹൈദര്‍ അലിയെ (9 പന്തില്‍ 11) പെട്ടെന്ന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുകൂടിയ റിസ്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് ടീമിന് അടിത്തറപാകി. 59 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സുമാണ് റിസ്വാന്‍ പറത്തിയത്. 29 പന്തില്‍ 2 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്. ഖുഷ്ദി ഷാ (10 പന്തില്‍ 13),ഫഹീം അഷറഫ് (3 പന്തില്‍ 2),നായകന്‍ ഷദാബ് ഖാന്‍ (1 പന്തില്‍ 0) പെട്ടെന്ന് മടങ്ങിയതോടെ പാകിസ്താന്‍ പ്രതിസന്ധിയിലായെങ്കിലും ഇഫ്തിഖര്‍ അഹ്മദിന്റെ (7 പന്തില്‍ 14*) ബാറ്റിങ് പാകിസ്താന് ജയമൊരുക്കുകയായിരുന്നു.

ന്യൂസീലന്‍ഡിനുവേണ്ടി ടിം സൗത്തി,സ്‌കോട്ട് കുഗ്ലീജിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ കെയ്ല്‍ ജാമിസന്‍,ജെയിംസ് നിഷാം എന്നിവര്‍ ഒാരോ വിക്കറ്റും വീഴ്ത്തി. ന്യൂസീലന്‍ഡില്‍ പാകിസ്താന് പരമ്പര നേടിക്കൊടുത്ത മുന്‍ നായകന്‍ സര്‍ഫറാസ് അഹ്മദിനെ പാകിസ്താന്‍ പരിഗണിക്കാതിരുന്നത് ശ്രദ്ധേയമായി. പേസര്‍ മുഹമ്മദ് അമീറിനെയും പാകിസ്താന്‍ പരിഗണിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications