ധോണിയുടെ കട്ട ഫാനോ? എങ്കില്‍ അറിയാതെ പോവരുത്... നിങ്ങളറിയാത്ത ചിലതുണ്ട്!!
ദില്ലി: കൂട്ടുകാര്‍ മഹിയെന്നും ആരാധകര്‍ എംഎസ്ഡിയെന്നും വിളിക്കുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി രാജ്യം കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളാണ്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റന്‍മാര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വനേട്ടങ്ങള്‍ക്കു അവകാശി കൂടിയാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനം, ട്വന്റി20 എന്നിവയ്ക്കു പുറമെ ഐപിഎല്ലിലൂടെയും ധോണി ഷോ തുടരുകയാണ്.
ധോണിയെക്കുറിച്ച് നിങ്ങളറിയാത്ത ചില രസകര്യമായ കാര്യങ്ങളുണ്ട്. കളിക്കളത്തിന് അപ്പുറത്തെ ധോണിയെയും അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ട നേട്ടങ്ങളും എന്തൊക്കെയാണെന്നു നോക്കാം.

നായ സ്‌നേഹി
വാഹനങ്ങളോടുള്ള ധോണിയുടെ പ്രേമം വളരെ പ്രശസ്തമാണ്. വിലപിടിപ്പുള്ള പല വിദേശ സൂപ്പര്‍ ബൈക്കുകളും മറ്റും ധോണിക്കുണ്ട്. എന്നാല്‍ വാഹനങ്ങളോടു മാത്രമല്ല നായകളും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. നിരവധി നായകളെ ധോണി വളര്‍ത്തുന്നുണ്ട്.
മാത്രമല്ല തെരുവുകളിലെ നായകള്‍ക്കും ധോണിയും ഭാര്യ സാക്ഷിയും അഭയം നല്‍കാറുണ്ട്. മല്‍സരങ്ങള്‍ക്കായി സ്‌റ്റേഡഡിയത്തിലെത്തിയാല്‍ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള നായകളെപ്പോലും ധോണി ഓമനിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.

മൂന്നു ട്രോഫികള്‍, ഒരേയൊരു ധോണി
ഐസിസിയുടെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലും കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് ധോണിയുടെ അശ്വമേധം തുടരുന്നത്.
2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം ചൂടി. കപിലിന്റെ ചെകുത്താന്‍മാര്‍ വിശ്വവിജയികളായ ശേഷം ഇന്ത്യയുടെ കാത്തിരിപ്പിന് കൂടിയാണ് അദ്ദേഹം അറുതിയിട്ടത്. 2013ല്‍ ഇംഗ്ലണ്ടി നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യക്കു കിരീടം നേടിത്തന്നു.

ലെഫ്റ്റനന്റ് കേണല്‍ പദവി
ഇതിഹാസ താരം കപില്‍ ദേവിനു ശേഷം സൈന്യത്തിലെ പരമോന്നത പദവിയായ ലെഫ്റ്റന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ഏക ക്രിക്കറ്റ് താരവും ധോണിയാണ്. 2011 നവംബര്‍ ഒന്നിനാണ് അദ്ദേഹത്തിന് ഈ ആദരം ലഭിച്ചത്.
2018ല്‍ രാജ്യം പദ്മഭൂഷണ്‍ സമ്മാനിച്ചപ്പോള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ധോണി പുരസ്‌കാരം ഏറ്റുവാങ്ങിയത് സൈനിക വേഷത്തില്‍ എത്തിയായിരുന്നു

ബിപാഷ അടുത്ത കൂട്ടുകാരി
ബോളിവുഡ് സുന്ദരി ബിപാഷ ബസുവും ധോണിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാ രഹസ്യങ്ങളും പരസ്പരം തുറന്നു പറയുന്നയത്രയും അടുപ്പമാണ് ഇരുവരും തമ്മിലുള്ളത്. ജോണ്‍ അബ്രഹാമുമായി ബിപാഷ പ്രണയത്തിലായ കാലം മുതല്‍ തുടങ്ങിയതാണ് ധോണിയുമായുള്ള സൗഹൃദം.
ജോണ്‍ അബ്രഹാമിന്റെ നീട്ടി വളര്‍ത്തിയ ഹെയര്‍ സ്‌റ്റൈലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കരിയറിന്റെ തുടക്കകാലത്ത് താനും മുടി വളര്‍ത്തിയതെന്ന് ധോണി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ ബിപാഷയ്ക്ക് അറിയാമായിരുന്നു. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി സ്ഥിരീകരിച്ചതും ബിപാഷ തന്നെയാണ്.

ഭക്ഷണപ്രിയന്‍
വാഹനങ്ങളോടും നായകളോടും എന്നതു പോലെ രുചികരമായ ഭക്ഷണങ്ങളും ധോണിക്കു ഏറെ പ്രിയപ്പെട്ടതാണ്. ചിക്കനാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഭവം. ചിക്കന്‍ കൊണ്ട് ഉണ്ടാക്കുന്ന പല തരം വിഭവങ്ങളും അദ്ദേഹത്തിന്റെ ഫേവറിറ്റുകളാണ്.
താനൊരു ഭക്ഷണപ്രിയനാണെന്ന് ഒരു അഭിമുഖത്തില്‍ ധോണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിക്കന്‍ ബട്ടര്‍ മസാല, ചിക്കന്‍ ടിക്ക പിസ്സ എന്നിവയെല്ലാം തന്റെ വീക്ക്‌നെസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications