Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സ് അങ്കം ഇങ്ങെത്തി... ടീം ഇന്ത്യ ഇവ പരിഹരിച്ചേ തീരൂ!! ഇല്ലെങ്കില്‍ തോല്‍വി തന്നെ

ലോര്‍ഡ്‌സ്: ആദ്യ ടെസ്റ്റിലേറ്റ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ജയിക്കാമായിരുന്ന ടെസ്റ്റാണ് ബാറ്റിങ് നിരയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യക്കു നഷ്ടമായത്. ലോര്‍ഡ്‌സില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യ.

ചില കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനൊപ്പം വീക്ക്‌നെസുകള്‍ കൂടി പരിഹരിച്ചാല്‍ മാത്രമേ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു ജയം സ്വപ്‌നം കാണാനാവുകയുള്ളൂ.

പുജാര വേണോ?

പുജാര വേണോ?

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം ലോകേഷ് രാഹുലാണ് കളിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇതോടെ രണ്ടാം ടെസ്റ്റില്‍ പുജാരയെ തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
കൗണ്ടി ക്രിക്കറ്റിന്റെ ഈ സീസണില്‍ പുജാരയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടാണ് രാഹുലിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.
രണ്ടാം ടെസ്റ്റില്‍ പുജാര തിരിച്ചെത്തുമ്പോള്‍ രാഹുല്‍, ധവാന്‍ ഇവരില്‍ ആരെ ഒഴിവാക്കുമെന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത്.

സ്ലിപ്പ് ഫീല്‍ഡിങ്

സ്ലിപ്പ് ഫീല്‍ഡിങ്

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. എങ്കിലും ഫീല്‍ഡിങില്‍ ഇന്ത്യ ചില പിഴവുകള്‍ ഈ മല്‍സരത്തില്‍ വരുത്തി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ഒന്നിലേറെ ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്.
സ്ലിപ്പിലെ ക്യാച്ചിങ് കുറേക്കൂടി മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളൂ. 2013 ഡിസംബര്‍ മുതല്‍ പേസര്‍മാരുടെ ബൗളിങില്‍ ടെസ്റ്റില്‍ 47 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.

വാലറ്റത്തെ പുറത്താക്കാന്‍ വൈകുന്നു

വാലറ്റത്തെ പുറത്താക്കാന്‍ വൈകുന്നു

എതിര്‍ ടീമിന്റെ വാലറ്റത്തെ വേഗത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കു കഴിയുന്നില്ല. ഒന്നാം ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് അവര്‍ സ്‌കോര്‍ 180ല്‍ എത്തിച്ചു. 100നുള്ളില്‍ അവരെ പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യക്കു ടെസ്റ്റില്‍ ജയിക്കാമായിരുന്നു.
എട്ടാമനായി ക്രീസിലെത്തിയ സാം കറെന്‍ നേടിയ 63 റണ്‍സാണ് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. ആദില്‍ റഷീദിനൊപ്പം 48ഉം സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം 41ഉം റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും കറെന് സാധിച്ചു.

ബാറ്റിങ് നിര ഉത്തരവാദിത്വം കാണിക്കണം

ബാറ്റിങ് നിര ഉത്തരവാദിത്വം കാണിക്കണം

ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചെങ്കില്‍ മാത്രമേ ഈ പരമ്പരയില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ. വിരാട് കോലിയൊഴികെ മറ്റുള്ളവരൊന്നും ബാറ്റിങില്‍ ഉത്തരവാദിത്വം കാണിച്ചില്ല. ആദ്യ ഇന്നിങ്‌സിലും രണ്ടാമിന്നിങ്‌സിലും കോലിയുടെ ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചാല്‍ മാത്രമേ ഇനിയുള്ള ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യക്കു പിടിച്ചുനില്‍ക്കാനാവുകയുള്ളൂ.

Story first published: Tuesday, August 7, 2018, 13:06 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+