ലോകകപ്പ്: ക്ലാസിക്കില്‍ ഇന്ത്യ തന്നെ നേടും, പാക് പട വീണ്ടും മുട്ട് മടക്കും... ഇവ കൂടി നടക്കണം
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള തങ്ങളുടെ വിജയ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ക്ലാസിക്ക് പോരാട്ടത്തിനിറങ്ങുന്നത്. ഇതിനു മുമ്പ് ലോകകപ്പില്‍ ആറു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തങ്ങളുടെ ഏഴാം ജയമാണ് വിരാട് കോലിയുടെ ടീം ലക്ഷ്യമിടുന്നത്.
പാകിസ്താനെ തോല്‍പ്പിക്കാന്‍ ചില കാര്യങ്ങള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. അവ തങ്ങളുടെ വഴിക്കു വന്നാല്‍ ഇന്ത്യ ഏഴാം ജയം കൊയ്യുമെന്നുറപ്പാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യ 10 ഓവറില്‍ രണ്ടിലൊരാള്‍ വേണം
കളിയുടെ ആദ്യത്തെ 10 ഓവറില്‍ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി ഇവരിലൊരാളുടെ വിക്കറ്റ് നഷ്ടമാവാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. പരിക്കിനെ തുടര്‍ന്നു ശിഖര്‍ ധവാന്‍ ടീമില്‍ ഇല്ലാത്തതിനാല്‍ രോഹിത്തിന്റെയും കോലിയുടെയും റോള്‍ കൂടുതല്‍ നിര്‍ണായകമായിട്ടുണ്ട്.
പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ന്യൂബോളുകള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ രോഹിത്, കോലി ഇവരിലൊരാള്‍ ആദ്യ 10 ഓവറില്‍ വിക്കറ്റ് കൈവിടാതെ പിടിച്ചുനിന്നേ തീരൂ. ധവാന്‍- രോഹിത് കോമ്പിനേഷനു പകരം രാഹുല്‍-രോഹിത് സഖ്യമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. രാഹുലിനെ എത്രത്തോളം ആശ്രയിക്കാമെന്ന് കണ്ടു തന്നെ അറിയണം. അതുകൊണ്ടു തന്നെ കൂടുതല്‍ വിക്കറ്റുകള്‍ ആദ്യ 10 ഓവറില്‍ കൈവിട്ടാല്‍ ഇന്ത്യക്കു തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമായി മാറും.

മൂന്നു പേസര്‍മാരെ ഇറക്കണം
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങി മൂന്ന് അംഗീകൃത പേസര്‍മാരെയും പാകിസ്താനെതിരേ ഇന്ത്യ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കണം. ടൂര്‍ണമെന്റില്‍ ഇതുവരെ ഷമിക്കു ഇന്ത്യ അവസരം നല്‍കിയിട്ടില്ല. മികച്ച ഫോമിലുള്ള ബുംറയ്ക്കും ഭുവിക്കുമൊപ്പം ഷമി കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബൗളിങിന് മൂര്‍ച്ച കൂടുകയും ചെയ്യും.
ലോകകപ്പിനു മുമ്പ് നടന്ന മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഷമി കാഴ്ചവച്ചത്.

കുല്‍ദീപിനു പകരം ജഡേജ
സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണ് ഇന്ത്യ മൂന്നാമതായി ചെയ്യേണ്ടത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടന്ന കഴിഞ്ഞ രണ്ടു മല്‍സരങ്ങൡും കുല്‍ദീപിന്റെ ബൗളിങില്‍ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. ഇതേ തുടര്‍ന്നു ടീമിലെ മറ്റൊരു സ്പിന്നറായ യുസ്വേന്ദ്ര ചഹലിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തിരുന്നു.
ചഹലിനൊപ്പം ജഡേജയെത്തിയാല്‍ അത് ഇന്ത്യന്‍ ബൗളിങിന് മുതല്‍ക്കൂട്ടാവും. മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായ ജഡേജ ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications