Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശ മണ്ണില്‍ വെന്നിക്കൊടി... ടീം ഇന്ത്യക്ക് ഈ വീക്ക്‌നെസ് മറികടന്നേ തീരൂ, ഇല്ലെങ്കില്‍ രക്ഷയില്ല!!

ദില്ലി: സ്വന്തം നാട്ടിലും ഏഷ്യയിലെ മറ്റു പിച്ചുകളിലുമെല്ലാം എതിരാളികള്‍ക്കു മേല്‍ ചാടിവീഴുന്ന ടീം ഇന്ത്യ പക്ഷെ മറ്റു വിദേശ പിച്ചുകളിലെത്തിയാല്‍ പലപ്പോഴും മുട്ടിടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളിലെ അതിവേഗ പിച്ചുകളില്‍ ഇന്ത്യക്കു തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ തോല്‍വി നേരിട്ട ഇന്ത്യക്ക് അടുത്ത ടെസ്റ്റില്‍ ജയിച്ചേ തീരൂ. ചില പോരായ്മകള്‍ പരിഹരിക്കാനായാല്‍ മാത്രമേ ഇപ്പോഴത്തെ ടെസ്റ്റ് ടീമിന് വിദേശമണ്ണിലും വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുകയുള്ളൂ.

ടീം കോമ്പിനേഷന്‍ ശരിയാക്കണം

ടീം കോമ്പിനേഷന്‍ ശരിയാക്കണം

ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ വിദേശത്ത് നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു ജയം ശീലമാക്കാന്‍ കഴിയുകയുള്ളൂ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ 10 ഓവര്‍ ബൗള്‍ ചെയ്ത താരത്തിന് രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും നല്‍കിയില്ല. റിഷഭ് പന്തിനെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചിരുന്നെങ്കില്‍ ബാറ്റിങില്‍ ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും നടന്ന ടെസ്റ്റുകളില്‍ നിരാശാജനകനായ പ്രകടനം നടത്തുന്ന ശിഖര്‍ ധവാനെ ആദ്യ ടെസ്റ്റില്‍ കളിപ്പിച്ചത് തിരിച്ചടിയായി. പകരം ലോകേഷ് രാഹുലിനെക്കൊണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിക്കണമായിരുന്നു.

വിജയിയും രഹാനെയും ഫോമിലെത്തിയേ തീരൂ

വിജയിയും രഹാനെയും ഫോമിലെത്തിയേ തീരൂ

ടെസ്റ്റില്‍ മാത്രം ഇന്ത്യ ആശ്രയിക്കുന്ന രണ്ടു ബാറ്റ്‌സ്മാന്‍മാരാണ് മുരളി വിജയിയും അജിങ്ക്യ രഹാനെയും. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഇരുവരും ദയനീയ പരാജയമായി മാറി. ഇരുവരില്‍ നിന്നും മികച്ച ഇന്നിങ്‌സുകളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കു സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുകയുള്ളൂ.
നേരത്തേ വിദേശത്തു നടന്നു ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് രഹാനെ.

സ്ലിപ്പിലെ ക്യാച്ചിങ് മെച്ചപ്പെടുത്തണം

സ്ലിപ്പിലെ ക്യാച്ചിങ് മെച്ചപ്പെടുത്തണം

ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ടെസ്റ്റ് ടീമിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ചിങ് ലോകോത്തര നിലവാരമുള്ളതായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഇരുവരും സ്ലിപ്പില്‍ ക്യാച്ചുകള്‍ മിസ്സാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ ടെസ്റ്റ് ടീം സ്ലിപ്പ് ക്യാച്ചിങിന്റെ കാര്യത്തില്‍ അത്ര കേമന്‍മാരല്ല. ആദ്യ ടെസ്റ്റില്‍ ചില നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ജയം ഇന്ത്യക്കൊപ്പം നില്‍ക്കുമായിരുന്നു.
മൂന്നു ക്യാച്ചുകളാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കൈവിട്ടത്. ഇതു കാരണം ഇന്ത്യക്കു 86 റണ്‍സും അധികമായി വഴങ്ങേണ്ടിവരികയും ചെയ്തു.

Story first published: Wednesday, August 8, 2018, 14:54 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+