വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കപ്പ് സിഎസ്‌കെയ്ക്കു തന്നെ, നിലനിര്‍ത്തും... ഇവ നടന്നാല്‍ ആര്‍ക്കും തടയാനാവില്ല

മൂന്നു തവണ സിഎസ്‌കെ ചാംപ്യന്‍മാരായിട്ടുണ്ട്

By Manu
ഇത്തവണയും ചെന്നൈ സൂപ്പർ കിങ്‌സ് കപ്പ് അടിക്കുമോ? | Oneindia Malayalam

ചെന്നൈ:ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. തുടര്‍ ജയങ്ങളുമായി മുന്നേറിയ സിഎസ്‌കെയെ തടയാനായത് ചില ടീമുകള്‍ക്കു മാത്രം. 14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റാണ് സിഎസ്‌കെ നേടിയത്. അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റത് പ്ലേഓഫിനു മുമ്പ് സിഎസ്‌കെയ്ക്കു കിട്ടിയ അപ്രതീക്ഷിത അടിയായിരുന്നു.

ഐപിഎല്‍: ഞങ്ങളോടു ക്ഷമിക്കൂ, അടുത്ത തവണ പുതിയ ആര്‍സിബിയെ കാണാം... കഴിയാവുന്നതെല്ലാം ചെയ്യും ഐപിഎല്‍: ഞങ്ങളോടു ക്ഷമിക്കൂ, അടുത്ത തവണ പുതിയ ആര്‍സിബിയെ കാണാം... കഴിയാവുന്നതെല്ലാം ചെയ്യും

മുംബൈ ഇന്ത്യന്‍സിനെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ ശക്തമായ തിരിച്ചുവരവിന് കച്ച മുറുക്കുകയാണ് ധോണിയുടെ മഞ്ഞപ്പട. ഇനിയുള്ള മല്‍സരങ്ങളില്‍ ചില കാര്യങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ സിഎസ്‌കെയെ നാലാം കിരീട വിജയത്തില്‍ നിന്നും ആര്‍ക്കും തടയാനാവില്ല.

തകര്‍പ്പന്‍ ബൗളിങ്

തകര്‍പ്പന്‍ ബൗളിങ്

സീസണില്‍ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമാണ് സിഎസ്‌കെ. ചില മല്‍സരങ്ങൡ പതറിയതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റു കളികളിലെല്ലാം എതിര്‍ ബാറ്റിങ് നിരയെ സിഎസ്‌കെ വരിഞ്ഞുകെട്ടുക തന്നെ ചെയ്തു. ഇനിയുള്ള മല്‍സരങ്ങളിലും ബൗളര്‍മാര്‍ ഈ മിടുക്ക് തുടര്‍ന്നാല്‍ സിഎസ്‌കെയ്ക്കു കാര്യങ്ങള്‍ എളുപ്പമാവും.
ബാറ്റിങ് നിര വേണ്ടത്ര മികവിലേക്കുയരാത്തതിനാല്‍ ബൗളര്‍മാരുടെ പ്രകടനം കൂടി ആശ്രയിച്ചിരിക്കും സിഎസ്‌കെയുടെ വിജയസാധ്യതകള്‍. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ ഈ സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറി. നായകന്‍ ധോണിയും സുരേഷ് റെയ്‌നയും മാത്രമാണ് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.

ധോണിയെ അമിതമായി ആശ്രയിക്കരുത്

ധോണിയെ അമിതമായി ആശ്രയിക്കരുത്

ഈ സീസണില്‍ സിഎസ്‌കെ ജയിച്ച മിക്ക മല്‍സരങ്ങളിലും വിജയശില്‍പ്പിയായത് ധോണിയായിരുന്നു. പല തവണയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച് ധോണി ടീമിനെ കരകയറ്റിയത്. ഇനിയുള്ള മല്‍സരങ്ങളില്‍ ധോണിയെ അമിതമായി ആശ്രയിക്കുന്ന ഈ രീതി സിഎസ്‌കെ മാറ്റേണ്ടിയിരുക്കുന്നു. കൂടുതല്‍ പേര്‍ ഉത്തരാവാദിത്വമേറ്റെടുത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു മുന്നേറാന്‍ കഴിയൂ.
റെയ്‌ന, റായുഡു, വാട്‌സന്‍, കേദാര്‍ ജാദവ് എന്നിവരില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു ലഭിച്ചേ തീരൂ

വാട്‌സന്‍ പുറത്തായാല്‍ ആര്?

വാട്‌സന്‍ പുറത്തായാല്‍ ആര്?

ഓപ്പണര്‍ വാട്‌സന്‍ നേരത്തേ പുറത്തായാല്‍ മറ്റൊരാള്‍ ബാക്കപ്പായി മികച്ച ഇന്നിങ്‌സ് കളിച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു മാന്യമായ സ്‌കോര്‍ നേടാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ ചാംപ്യന്‍മാരായപ്പോള്‍ 15 മല്‍സരങ്ങളില്‍ നിന്നും 555 റണ്‍സുമായി വാട്‌സന്‍ കസറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെിരായ ഫൈനലില്‍ സെഞ്ച്വറിയും അദ്ദേഹം അടിച്ചെടുത്തു.
എന്നാല്‍ ഈ സീസണില്‍ സ്ഥിതി അതല്ല. 14 മല്‍സരങ്ങളില്‍ നിന്നും 258 റണ്‍സ് മാത്രമേ വാട്‌സന്‍ നേടിയിട്ടുള്ളൂ. 19ല്‍ താഴെയാണ് ബാറ്റിങ് ശരാശരി. ഒരു കളിയില്‍ മാത്രമാണ് 90ന് മുകളില്‍ വാട്‌സന് സ്‌കോര്‍ ചെയ്യാനായത്.

Story first published: Monday, May 6, 2019, 15:04 [IST]
Other articles published on May 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X