Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വിയോട് ചെയ്തത് അനീതി... എന്തിന് ഇത്ര വലിയ ശിക്ഷ? തുറന്നടിച്ച് മുന്‍ ഒഫീഷ്യല്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരവും ക്യാപ്റ്റനുമാവുമെന്ന് വിലയിരുത്തപ്പെടുന്ന പൃഥ്വി ഷായെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. എട്ടു മാസത്തേക്കാണ് 19 കാരനെ വിലക്കിയിരിക്കുന്നത്. നിരോധിത മരുന്നിന്റെ അംശം ശരീരത്തില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൃഥ്വിക്കെതിരേ നടപടിയെടുത്തത്.

എന്നാല്‍ ഏതൊരു മനുഷ്യന്റെയും ഭാഗത്തു നിന്നുണ്ടാവുന്ന തെറ്റ് മാത്രമേ പൃഥ്വിയും ചെയ്തിട്ടുള്ളൂവെന്നും ഇത്രയും വലിയ ശിക്ഷ നല്‍കിയത് ശരിയായില്ലെന്നും ബിസിസിഐയുടെ മുന്‍ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ഇത് തീര്‍ച്ചയായും മനപ്പൂര്‍വ്വം വരുത്തിയ തെറ്റല്ല. കഫ് സിറപ്പില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉള്‍പ്പെട്ടിരുന്നുവെന്നത് പൃഥ്വിയുടെ ശ്രദ്ധയില്‍ പെടാതെ പോയത് നിര്‍ഭാഗ്യകരം തന്നെയാണ്. താരത്തിന് വെറും 19 വയസ്സ് മാത്രമേയുള്ളൂ. അതു മാത്രമല്ല, ഇതാദ്യമായാണ് പൃഥ്വി ഒരു നിയമലംഘനം നടത്തിയത്.
ഏതൊക്കെ മരുന്നുകളാണ് നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ച് താരങ്ങള്‍ക്ക് അവബോധം നല്‍കാറുണ്ട്. പൃഥ്വിയുടെ അശ്രദ്ധ കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി നേരിട്ടതെന്നും മുന്‍ ഒഫീഷ്യല്‍ പറയുന്നു.

യൂസുഫും തരംഗയും ശിക്ഷിക്കപ്പെട്ടു

യൂസുഫും തരംഗയും ശിക്ഷിക്കപ്പെട്ടു

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനും ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയും നേരത്തേ പൃഥ്വി ഉപയോഗിച്ച ടെര്‍ബുറ്റാലിന്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നു ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും മൂന്നു മാസത്തെ വിലക്ക് മാത്രമാണ് ചുമത്തിയത്.
ആയുര്‍വേദ മരുന്ന് ഉപയോഗിച്ചപ്പോഴാണ് തരംഗയുടെ ശരീരത്തില്‍ നിരോധിത മരുന്ന് എത്തിയത്. യൂസുഫിനും ഇതു തന്നെയാണ് സംഭവിച്ചത്. പക്ഷെ രണ്ടു പേര്‍ക്കും മൂന്നു മാസത്തെ വിലക്ക് മാത്രമേ അനുഭവിക്കേണ്ടി വന്നുള്ളൂവെന്ന് മുന്‍ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

പൃഥ്വിയുടെ വിലക്ക്

പൃഥ്വിയുടെ വിലക്ക്

കഫ് സിറപ്പില്‍ നിന്നും ഇത്ര വലിയൊരു തിരിച്ചടിയുണ്ടാവുമെന്ന് പൃഥ്വിയെപ്പോലൊരു യുവതാരത്തിന് മനസ്സിലാക്കുക എളുപ്പമാവില്ല. 19 കാരനാണ് തെറ്റ് വരുത്തിയത്. താരത്തിന്റെ ആദ്യത്തെ കുറ്റം കൂടിയാണിത്. ഇതു കൂടി ആലോചിച്ച ശേഷമായിരുന്നു താരത്തിനെതിരായ നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എട്ടു മാസത്തേക്കല്ല, മറിച്ച് മൂന്നു മാസത്തെ വിലക്ക് മാത്രമേ പൃഥ്വി അര്‍ഹിച്ചിരുന്നുള്ളൂവെന്നും മുന്‍ ഒഫീഷ്യല്‍ വിശദമാക്കി.

Story first published: Tuesday, August 6, 2019, 14:48 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+