Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയത്തിന് ഷോര്‍ട്ട്കട്ടില്ല, ഇവര്‍ പ്രചോദനം- ആറ് ഇന്ത്യന്‍ താരങ്ങള്‍ക്കു താര്‍ എസ്‌യുവി സമ്മാനം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ സംഘത്തിലെ ആറു യുവതാരങ്ങള്‍ക്കു ഇനി മഹീന്ദ്രയുടെ താര്‍ എസ്‌യുവിയില്‍ വിലസാം. പരിക്കു കാരണം പരിചയസമ്പന്നരായ പല സീനിയര്‍ താരങ്ങളെയും നഷ്ടമായിട്ടും ഓസീസിനെതിരേയുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. അഞ്ചു താരങ്ങള്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു.

1

ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, എന്നിവരോടൊപ്പം നെറ്റ് ബൗളര്‍മാരായ ടി നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ഈ പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയിരുന്നു. ഇവരില്‍ താക്കൂറൊഴികെ ശേഷിച്ച അഞ്ചു പേരുടെയും ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഓസ്‌ട്രേലിയയിലേത്. ഈ ആറു പേര്‍ക്കാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര താര്‍ എസ്‌യുവി സമ്മാനമായി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്കു ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്. അഡ്‌ലെയ്ഡില്‍ ഇന്ത്യ രണ്ടാമിന്നങ്‌സില്‍ 36 റണ്‍സിനു പുറത്തായി നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. ആദ്യ ടെസ്റ്റിനു ശേഷം ശേഷം ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ സേവനം ഇന്ത്യക്കു നഷ്ടമായിരുന്നു. പിന്നാലെ ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവരെയും ഇന്ത്യ നഷ്ടമായിരുന്നു.

ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റണ്‍ചേസ് നടത്തിയാണ് അവിസ്മരണീയ വിജയവുമായി ഇന്ത്യ 2-1നു പോക്കറ്റിലാക്കിയത്. 32 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഗാബയില്‍ ഓസീസ് ഒരു ടെസ്റ്റില്‍ തോറ്റത്. 1988നു ശേഷം അവര്‍ക്കു ഇവിടെ പിഴച്ചിട്ടില്ല. ഗാബയില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ ജയിച്ചതും ഇതാദ്യമായിട്ടായിരുന്നു. ടെസ്റ്റ് പരമ്പര നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്രയും താരങ്ങള്‍ക്കു എസ്‌യുവി സമ്മാനിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

2

രാജ്യത്തിലെ യുവതലമുറയ്ക്കു പ്രചോദനം നല്‍കുന്നതിനൊപ്പം വിജയത്തിലേക്കു കുറുക്കുവഴികളില്ലെന്നു അവരെ വിശ്വസിപ്പിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു സമ്മാനംനല്‍കുന്നതെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ആറു യുവതാരങ്ങളാണ് അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത് (ശര്‍ദ്ദുല്‍ നേരത്തേ കളിച്ച ഒരേയൊരു മല്‍സരം പരിക്കു കാരണം പൂര്‍ത്തിയാക്കിയിരുന്നില്ല). ഭാവി തലമുറയിലെ യുവാക്കളെ സ്വപ്‌നം കാണാനും അസാധ്യമായത് നേടിയെടുക്കാനും അവര്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ക്ക് ഇവരുടെ പ്രകടനം പ്രചോദനമാണെന്നും ആനന്ദ് ട്വീറ്റ് ചെയ്തു. ഈ അരങ്ങേറ്റക്കാര്‍ക്കു സ്വന്തം അക്കൗണ്ടില്‍ നിന്നും പുതിയ താര്‍ എസ് യുവി സമ്മാനിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്- കമ്പനിയുടെ ചെലവവില്ല ഇതു ചെയ്യുന്നതെന്നും അദ്ദേഹം വിശദമാക്കി.

Story first published: Saturday, January 23, 2021, 18:07 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+