Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മുന്നോട്ടുള്ള യാത്ര ദുഷ്‌കരം', രഹാനെയുടെയും പുജാരയുടെയും കാലം കഴിഞ്ഞു- ഹര്‍ഭജന്‍ സിങ്

1

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ വന്മരങ്ങളാണ് അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും. എന്നാല്‍ രണ്ട് പേര്‍ക്കും ഇപ്പോള്‍ പഴയ പ്രതാപമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇരുവരുടെയും പ്രകടന ഗ്രാഫ് താഴേക്കാണെന്ന് പറയാതെ വയ്യ. 2019ലാണ് ചേതേശ്വര്‍ പുജാര അവസാന സെഞ്ച്വറി നേടിയത്. അജിന്‍ക്യ രഹാനെ ഇടക്ക് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിരുന്നെങ്കിലും സ്ഥിരതയില്ല. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇരുവര്‍ക്കും അവസാന പിടിവള്ളിയായിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല.

രണ്ട് പേരും തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് മികച്ച യുവതാരങ്ങള്‍ പുറത്തുള്ളതിനാല്‍ രണ്ട് പേരെയും ഇനിയും പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. ഇപ്പോഴിതാ രഹാനെക്കും പുജാരക്കും മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ സിങ്.

1

'കുറച്ചുനാളുകളായി ചൂടേറിയ ചര്‍ച്ചാവിഷയമാണ് രഹാനെയുടെയും പുജാരയുടെയും ഫോം. രണ്ട് പേരും ജോഹാനസ്ബര്‍ഗില്‍ 50 റണ്‍സ് പ്രകടനം നടത്തിയിരുന്നു. എന്നാല്‍ സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതിലുമേറെയാണ്. അത് നേടാനാവാത്തതിനാല്‍ രണ്ട് പേരുടെയും മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണ്. രഹാനെയും പുജാരയും ബാറ്റ് ചെയ്തത് ശ്രേയസ് അയ്യര്‍ക്കും സൂര്യകുമാര്‍ യാദവിനും വാതില്‍ തുറന്ന് നല്‍കുന്ന നിലയിലാണ്. രണ്ട് താരങ്ങളും അവസരത്തിനായി കാത്തിരിക്കുകയാണ്' -തന്റെ യുട്യൂബ് ചാനലിലൂടെ ഹര്‍ഭജന്‍ പറഞ്ഞു.

പരമാവധി അവസരങ്ങള്‍ രണ്ട് പേര്‍ക്കും നല്‍കിയെങ്കിലും പ്രയോജനപ്പെടുത്താനായില്ല. സീനിയര്‍ താരങ്ങളെന്ന നിലയില്‍ വലിയ പരിഗണനയാണ് രണ്ട് പേര്‍ക്കും ലഭിച്ചത്. എന്നാല്‍ ഇതിനോട് നീതികാട്ടാന്‍ രണ്ട് പേര്‍ക്കുമായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഇനി അവസരം ലഭിച്ചേക്കില്ലെന്നുറപ്പ്. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവര്‍ക്കാണ് മുഖ്യ പരിഗണന ലഭിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന മികച്ച താരങ്ങളേയും ബെഞ്ച് കരുത്തുയര്‍ത്താന്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.

2

ഓപ്പണറെന്ന നിലയില്‍ വിദേശത്തെ തന്റെ ചീത്തപ്പേര് മാറ്റാന്‍ മായങ്ക് അഗര്‍വാളിന് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു ദക്ഷിണാഫ്രിക്കന്‍ പരമ്പര. എന്നാല്‍ അദ്ദേഹത്തിനത് മുതലാക്കാനായില്ല. അതുകൊണ്ട് തന്നെ മായങ്കിന് പകരം ശുബ്മാന്‍ ഗില്ലോ പൃഥ്വി ഷായോ ഓപ്പണര്‍ റോളിലേക്ക് എത്തിയേക്കും. ' മായങ്ക് അഗര്‍വാളിന് ആറ് ഇന്നിങ്‌സ് ലഭിച്ചു. എന്നാല്‍ അവസരം മുതലാക്കാന്‍ അവനായില്ല. ഇത് സൂചിപ്പിക്കുന്നത് അടുത്ത പരമ്പരയില്‍ പൃഥ്വി ഷായോ മായങ്ക് അഗര്‍വാളോ മായങ്കിന് പകരക്കാരനായി എത്തുമെന്നാണ്'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ പരമ്പരയാണ് ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയിലാണ് പരമ്പര നടക്കുന്നതെന്നതിനാല്‍ വലിയ മാറ്റങ്ങള്‍ ഇന്ത്യ ടീമില്‍ വരുത്തിയേക്കും. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ത്തന്നെ പുതിയ ടെസ്റ്റ് നായകനെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ തന്നെ ടെസ്റ്റില്‍ നായകനായി എത്താനാണ് സാധ്യത. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

3

ബാറ്റിങ് നിരയില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ നടത്തിയേക്കും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ കൂട്ടുകെട്ടെത്തുമ്പോള്‍ മധ്യനിരയില്‍ ശുബ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും. ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത. ബാറ്റിങ്ങിലും ബൗളിങ്ങിലും ബെഞ്ച് കരുത്തുയര്‍ത്തും. ഉമേഷ് യാദവിനും ഇഷാന്ത് ശര്‍മക്കും പകരക്കാരെ ഇന്ത്യ കണ്ടെത്തേണ്ട സമയം അതിക്രമിച്ചു. അതുകൊണ്ട് വലിയ മാറ്റങ്ങള്‍ത്തന്നെ വരുന്ന പരമ്പരയില്‍ പ്രതീക്ഷിക്കാം.

Story first published: Monday, January 17, 2022, 20:29 [IST]
Other articles published on Jan 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+