Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈയ്ക്കു ഒരു വീക്ക്‌നെസുണ്ട്, അത് തിരിച്ചടിയാവും!- ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് താരം

ഐപിഎല്ലില്‍ ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഈ സീസണിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലാണ് രോഹിത് ശര്‍മയുടെ ടീമിന്റെ സ്ഥാനം. ഇത്തവണ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ തുടര്‍ച്ചയായി മൂന്നു തവണ ജേതാക്കളായ ആദ്യ ടീമെന്ന റെക്കോര്‍ഡ് അവരെ തേടിയെത്തും.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരാണ് മുംബൈ. നായകന്‍ രോഹിത്, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ എന്നീ അഞ്ചു പേര്‍ക്കൊപ്പം ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ കൂടി ചേരുന്നതോടെ മുംബൈയെ തോല്‍പ്പിക്കുക ബുദ്ധിമുട്ടാവും. എന്നാല്‍ മുംബൈയ്ക്കു ഒരു വീക്ക്‌നെസുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബുച്ചര്‍.

 വീക്ക്‌നെസ് ഫാസ്റ്റ് ബൗളിങില്‍

വീക്ക്‌നെസ് ഫാസ്റ്റ് ബൗളിങില്‍

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് യൂണിറ്റുകളിലൊന്നെന്നു മുംബൈയെ എല്ലാവരും പ്രശംസിക്കുമ്പോള്‍ ഫാസ്റ്റ് ബൗളിങാണ് അവരുടെ വീക്ക്‌നെസെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ബുച്ചര്‍.
മുംബൈയുടെ ഫാസ്റ്റ് ബൗളിങിനെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. അതിന് ആഴം കുറവാണെന്നാണ് എനിക്കു തോന്നുന്നത്. അവര്‍ക്കു ബുംറയുണ്ട്, പക്ഷെ അദ്ദേഹത്തിന് പരിക്ക് സംബന്ധിച്ച പ്രശ്‌നങ്ങളുണ്ട്. ഇതാണ് മുബൈയുടെ ഫാസ്റ്റ് ബൗളിങ് നേരിയതാണെന്നു പറയാന്‍ കാരണം. മറ്റു മേഖലകളിലൊന്നും അവര്‍ക്കു പ്രശ്‌നങ്ങളില്ലെന്നും ബുച്ചര്‍ വിശദമാക്കി.
ബുംറയെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, ഓസ്‌ട്രേലിയയുടെ നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഇന്ത്യയുടെ ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പേസ് ബൗളിങ് നിരയിലുള്ളത്. കൂടാതെ ചില ആഭ്യന്തര ക്രിക്കറ്റിലെ പേസര്‍മാരും മുംബൈ സംഘത്തിലുണ്ട്.

 2013ലെ കിരീടവിജയം

2013ലെ കിരീടവിജയം

റിക്കി പോണ്ടിങ് വരുമ്പോള്‍ അന്നു ഞാന്‍ മുംബൈ ടീമിനൊപ്പുണ്ടായിരുന്നു. 2013ല്‍ പുറത്താവലിന്റെ വക്കില്‍ നിന്നായിരുന്നു മുംബൈയുടെ ഗംഭീര തിരിച്ചുവരവ്. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ തുടര്‍ച്ചയായി ഏഴോളം മല്‍സരങ്ങള്‍ അവര്‍ക്കു ജയിക്കേണ്ടിയിരുന്നു. അതിനു മുംബൈയ്ക്കു സാധിക്കുകയും ചെയ്തു. കിരീടത്തിലാണ് അന്നു മുംബൈയുടെ കുതിപ്പ് അവസാനിച്ചതെന്നും ബുച്ചര്‍ അഭിപ്രായപ്പെട്ടു.

 വിജയിച്ച് അനുഭവസമ്പത്ത്

വിജയിച്ച് അനുഭവസമ്പത്ത്

2013ലെ ഐപിഎല്ലില്‍ ആദ്യത്തെ അഞ്ചോ, ആറോ മല്‍സരങ്ങളില്‍ തോറ്റിട്ടും കിരീടം നേടാന്‍ മുംബൈ ഇന്ത്യന്‍സിനു കഴിഞ്ഞു. വിജയങ്ങളുടെ അനുഭവവും പോരാട്ടവീര്യവുമാണ് മുംബൈയെ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.
തുടര്‍ച്ചയായ തോല്‍വികള്‍ മറ്റു ടീമുകളെ തളര്‍ത്തുമ്പോള്‍ മുംബൈ ഒരിക്കലും പ്രതീക്ഷ കൈവിടാറില്ല. ഏതു ഘട്ടത്തിലും തിരിച്ചുവരാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം മുംബൈയ്ക്കുണ്ട്. ഇതു തന്നെയാണ് മുംബൈയെ തോല്‍പ്പിക്കുകയെന്നത് കടുപ്പമായി മാറിയിരിക്കുന്നതെന്നും ബുച്ചര്‍ നിരീക്ഷിച്ചു.

Story first published: Thursday, April 8, 2021, 12:29 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+