
വിരാട് കോലി, ബാബര്‍ ആസം, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങിവരെല്ലാം വളരെ പരിചിതമായിട്ടുള്ള ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരാണെന്നും മാത്രമല്ല അതിവേഗത്തില്‍ റണ്ണെടുക്കാന്‍ കഴിവുള്ള താരങ്ങളാണെന്നും പാറ്റ് കമ്മിന്‍സ് ചൂണ്ടിക്കാട്ടി.
ഗെയിമിനെ വളരെ നന്നായി മനസ്സിലാക്കിയാണ് ഇവരെല്ലാം കളിക്കുന്നത്. അവര്‍ ഒരിക്കലും പരിഭ്രമമില്ലാതെ ദീര്‍ഘസമയം ബാറ്റ് ചെയ്യുന്നവരുമാണ്. അവസരം ലഭിച്ചാല്‍ ക്രീസിലെത്തി വളരെ പെട്ടെന്നു തന്നെ ഇവര്‍ അക്കൗണ്ട് തുറക്കും. മാത്രമല്ല വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്യുമെന്നും കമ്മിന്‍സ് നിരീക്ഷിച്ചു.

വിരാട് കോലിയെയും ബാബര്‍ ആസമിനെയും പാറ്റ് കമ്മിന്‍സ് താരതമ്യം ചെയ്യുകയും ഇവര്‍ തമ്മിലുള്ള സാമ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും രണ്ടു പേരും സമ്പൂര്‍ണ ബാറ്റര്‍മാരാണ്. വെല്ലുവിളികളെ അവര്‍ നേരിടുകയും ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ള താരങ്ങളാണ് വിരാടും ബാബറും. വര്‍ഷങ്ങളായി രണ്ടു പേരും ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

അതേസമയം, പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യദിനം മോശമല്ലാത്ത നിലയിലാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒന്നാംദിനം 84 ഓവര്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 211 റണ്‍സെടുത്തിട്ടുണ്ട്. കാമറോണ്‍ ഗ്രീനും (10) അലെക്‌സ് കറേയുമാണ് (3) ക്രീസില്‍. ഉസ്മാന്‍ ഖവാജ (91), സ്റ്റീവ് സ്മിത്ത് (59) എന്നിവരുടെ ഇനന്നിങ്‌സുകളാണ് ഓസീസിന് തുണയായത്. 219 ബോളില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. സ്മിത്ത് 169 ബോളില്‍ ആറു ബൗണ്ടറികളടിച്ചു. ഡേവിഡ് വാര്‍ണര്‍ (7), മാര്‍നസ് ലബ്യുഷെയ്ന്‍ (0), ട്രാവിസ് ഹെഡ് (26) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീഡിയും നസീം ഷായും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഫൈനലിനു തുല്യമായ ടെസ്റ്റ് കൂടിയാണിത്. കാരണം മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്കു പരമ്പര പോക്കറ്റിലാക്കാം.


Click it and Unblock the Notifications