Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്‌റ്റോക്‌സിനെ 'സഹായിച്ചത്' ഇന്ത്യ തന്നെ! വിമര്‍ശനവുമായി ഗവാസ്‌കര്‍

ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന് കാരണക്കാര്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണെന്നു ആഞ്ഞടിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 110 ബോളുകളില്‍ നിന്നും 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം സ്‌റ്റോക്‌സ് 82 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലാം വിക്കറ്റില്‍ നായകന്‍ ജോ റൂട്ടിനോടൊപ്പം 124 റണ്‍സ് നേടിയ ശേമാണ് സ്റ്റോക്‌സ് മടങ്ങിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനമാണ് സ്റ്റോക്‌സിനെ ഇങ്ങനെയൊരു ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ചതെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി.

1

സ്‌റ്റോക്‌സിന്റെ രണ്ടു ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. ആര്‍ അശ്വിന്‍ സ്വന്തം ബൗളിങില്‍ ക്യാച്ച് പാഴാക്കിയപ്പോള്‍ ചേതേശ്വര്‍ പുജാരയും ഒരു തവണ ക്യാച്ച് നഷ്ടപ്പെടുത്തി. രണ്ടു തവണ ജീവന്‍ തിരികെ ലഭിച്ച സ്റ്റോക്‌സ് ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ കത്തിക്കയറിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ മോശം ഫീല്‍ഡിങിനെ ഗവാസ്‌കര്‍ കുറ്റപ്പെടുത്തിയത്. നെറ്റ്‌സില്‍ പുള്‍ ഷോട്ടും കട്ട് ഷോട്ടും പരിശീലിക്കുന്നതു പോലെ തന്നെ ക്യാച്ചിങിലും ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പരിശീലനം നടത്തണമെന്ന് ഗവാസ്‌കര്‍ നിര്‍ദേശിച്ചു. സ്വന്തം ബൗളിങില്‍ എങ്ങനെ ക്യാച്ച് ചെയ്യാമെന്നതിനെക്കുറിച്ചു ഫീല്‍ഡിങ് കോച്ച് ബൗളര്‍മാരെ നെറ്റ്‌സില്‍ പരിശീലിപ്പിക്കണം. ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഇന്ത്യ നേരത്തേയും മല്‍സരങ്ങളില്‍ ഈ തരത്തിലുള്ള ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതു എങ്ങനെ നെറ്റ്‌സില്‍ അവര്‍ പരിശീലിക്കുമെന്ന് എനിക്കറിയില്ല, പക്ഷെ ഇന്ത്യന്‍ താരങ്ങള്‍ അതു ചെയ്‌തേ തീരൂവെന്ന് ഗവാസ്‌കര്‍ നിര്‍ദേശിച്ചു.

2

എതിര്‍ ടീം ബാറ്റ്‌സ്മാന്‍ നിങ്ങള്‍ക്കു വിക്കറ്റ് നേടാന്‍ ഇങ്ങനെയൊരു അവസരം നല്‍കുമ്പോള്‍ അതു മുതലാക്കേണ്ടതുണ്ട്. അശ്വിനെതിരേ മിഡ് ഓണിലേക്കായിരുന്നു സ്‌റ്റോക്‌സ് ഷോട്ടിനു ശ്രമിച്ചത്, അദ്ദേഹത്തിന്റെ ബാറ്റിന്റെ മുന്‍വശം മിഡ്ഓണിന് നേരെയുമായിരുന്നു. ഷോട്ട് തന്റെ വലതു വശത്തേക്കു വരുമെന്ന് അശ്വിന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇടതു വശത്തേക്കു ബോള്‍ വരുമെന്നായിരുന്നു അശ്വിന്‍ കരുതിയത്. ഇതു കാരണം ബോള്‍ മറുവശത്തക്കു പോയപ്പോള്‍ അദ്ദേഹത്തിന് ബാലന്‍സ് ചെറുതായി നഷ്ടപ്പെട്ടു. ബോളില്‍ കൈകള്‍ തട്ടിയെങ്കിലും അത് ക്യാച്ച് ചെയ്യാനുള്ള പൊസിഷനിലായിരുന്നില്ല അശ്വിന്‍. നിങ്ങള്‍ തീര്‍ച്ചയായും മുതലെടുക്കേണ്ടിയിരുന്ന അവസരമായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ അശ്വിനു അതിനു കഴിഞ്ഞില്ലെന്നു ഷോയില്‍ പങ്കെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണര്‍ മാര്‍ക്ക് ബുച്ചര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം മോശമായിരുന്നു. നിരവധി ക്യാച്ചുകള്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയിരുന്നു. എങ്കിലും നാലു ടെസ്റ്റുകളുടെ പരമ്പര 2-1നു സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

Story first published: Saturday, February 6, 2021, 18:33 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+