Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന് ഇപ്പോഴും അതറിയില്ല! ഏറ്റവും വലിയ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി വോന്‍

1

ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 112 റണ്‍സിനു പുറത്തായതിനു പിന്നാലെയായിരുന്നു ഇംഗ്ലണ്ടിനെതിരേ വോന്‍ ആഞ്ഞടിച്ചത്. ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേല്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആര്‍ അശ്വിന് മൂന്നു വിക്കറ്റുകളും ലഭിച്ചിരുന്നു.

ഇടംകൈയന്‍ സ്പിന്നര്‍മാരെ നേരിടാന്‍ അറിയില്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വീക്ക്‌നെസെന്നും അക്ഷറിന്റെ പ്രകടനത്തോടെ ഇത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും വോന്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ട് തരിപ്പണമായി

ഇംഗ്ലണ്ട് തരിപ്പണമായി

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ അക്ഷറും അശ്വിനും ചേര്‍ന്നു തരിപ്പണമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളില്‍ ഒമ്പതും ഇരുവരും ചേര്‍ന്ന് പങ്കിടുകയായിരുന്നു. ഒരു വിക്കറ്റ് ഇഷാന്ത് ശര്‍മയ്ക്കാണ് ലഭിച്ചത്.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് വെറും 49 ഓവറില്‍ അവസാനിച്ചിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു. ഓപ്പണര്‍ സാക്ക് ക്രോളിയൊഴികെ (53) മറ്റാരും ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കാനായില്ല.
നേരത്തേ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലും അക്ഷറിനു മുന്നില്‍ ഇംഗ്ലണ്ടിനു മുട്ടിടിച്ചിരുന്നു. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്. അന്നു ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റുമായി തുടങ്ങിയ അക്ഷര്‍ രണ്ടാമിന്നിങ്‌സില്‍ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും കൊയ്തിരുന്നു. രണ്ടിന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് 200 റണ്‍സ് തികയ്ക്കാനായിരുന്നില്ല.

ലങ്കയ്‌ക്കെതിരേയും പതറി

ലങ്കയ്‌ക്കെതിരേയും പതറി

ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ഇടംകൈയന്‍ സ്പിന്നര്‍ക്കെതിരേ ഇംഗ്ലണ്ട് ബാറ്റിങ് നിര പതറിയിരുന്നു. ലങ്കയുടെ ഇടംകൈയന്‍ സ്പിന്നറായ ലസിത് എംബുല്‍ദെനിയ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 15 വിക്കറ്റുകള്‍ കൊയ്തിരുന്നു. ഇവയില്‍ 12ഉം ഇംഗ്ലണ്ടിന്റെ മുന്‍നിര വിക്കറ്റുകളായിരുന്നു. ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിക്കും ഡൊമിനിക്ക് സിബ്ലിക്കുമായിരുന്നു ഏറ്റവും മോശം ബാറ്റിങ് ശരാശരി (6.57).

ജഡേജയും മുതലെടുത്തു

ജഡേജയും മുതലെടുത്തു

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും മികച്ച റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. ഇടംകൈയന്‍ സ്പിന്നറായ ജഡേജ പലപ്പോഴും ഇംഗ്ലീഷ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ വെറും ആറു ടെസ്റ്റുകളില്‍ നിന്നും ജഡേജ കൊയ്തത് 27 വിക്കറ്റുകളാണ്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ എത്രത്തോളം ദുര്‍ബലരാണെന്ന് അടിവരയിടുന്നത് കൂടിയാണ് ഈ കണക്കുകള്‍.

Story first published: Wednesday, February 24, 2021, 21:21 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+