For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അവരുടെ വിലസല്‍ ഇവിടെ നടക്കില്ല, ഇതു ഇന്ത്യയാണ്! മുന്നറിയിപ്പുമായി കുല്‍ദീപ്

വെള്ളിയാഴ്ചയാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്

ഒന്നാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന്റെ മുന്‍നിര താരങ്ങള്‍ക്കു മുന്നറിയിപ്പുമായി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ക്യാപ്റ്റന്‍ ജോ റൂട്ട്, വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കാണ് കുല്‍ദീപിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തുകയെന്നത് ഇവര്‍ക്കു എളുപ്പമാവില്ലെന്നു സ്പിന്നര്‍ അഭിപ്രായപ്പെട്ടു.

1

ശ്രീലങ്കയില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ശേഷമാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയിലേതിനു സമാനമായ പിച്ചില്‍ റൂട്ട് മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. 100ന് മുകളില്‍ ശരാശരിയിയില്‍ 426 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും റൂട്ട് സ്‌കോര്‍ ചെയ്തിരുന്നു. ബട്‌ലറാവട്ടെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 131ഉം റണ്‍സെടുത്തിരുന്നു. സ്‌റ്റോക്‌സിനു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ടീം ലങ്കയില്‍ വളരെ നല്ല പ്രകടനമാണ് നടത്തിയതെന്നു കുല്‍ദീപ് സമ്മതിക്കുന്നു. ലങ്കയുടെ സ്പിന്‍ ബൗളിങിനെ അവര്‍ സമര്‍ഥമായി നേരിട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സ്വന്തം പ്ലാനുകള്‍ പ്രാവര്‍ത്തികമാക്കുക എനിക്കു വെല്ലുവിളിയാവും. കാരണം ഏറെക്കാലത്തിനു ശേഷമാണ് ഞാന്‍ ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നതെന്നും കുല്‍ദീപ് വ്യക്തമാക്കി. റൂട്ട്, സ്റ്റോക്‌സ്, ബട്‌ലര്‍ എന്നിവരുടെ മുന്‍ പ്രകടനം കണ്ട ശേഷം അതിനു അനുസരിച്ച് ഞാന്‍ ചില പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അവസരം ലഭിച്ചാല്‍ അതു പുറത്തെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണെന്നും കുല്‍ദീപ് പറഞ്ഞു. 2016നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. അന്നു അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-0നു തൂത്തുവാരിയിരുന്നു.

2

റൂട്ട് സ്പിന്‍ ബൗളിങിനെതിരേ ബാക്ക് ഫൂട്ടില്‍ നന്നായി ഷോട്ട് കളിക്കുന്ന താരമാണ്. ബട്‌ലറാവട്ടെ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഇഷ്ടമുള്ള ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തിന്റെ കരുത്തും ഇതു തന്നെയാണ്. സ്‌റ്റോക്‌സിന്റെയും രീതി ഇങ്ങനെയാണ്, ബൗളര്‍മാരെ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ മൂന്നു പേര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കുക എളുപ്പമാവില്ല. കാരണം ഏറെക്കാലത്തിനു ശേഷമാണ് അവര്‍ ഇന്ത്യയില്‍ ടെസ്റ്റില്‍ കളിക്കുന്നത്. ഇതു തീര്‍ച്ചയായും വിഷയം തന്നെയാണ്. എന്നിട്ടും അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനായാല്‍ ക്രെഡിറ്റ് അവര്‍ അര്‍ഹിക്കുന്നുവെന്നും കുല്‍ദീപ് പറഞ്ഞു.

2019ലാണ് കുല്‍ദീപ് ഇന്ത്യക്കുവേണ്ടി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും നാലു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ടീമിലുണ്ടായിട്ടും ഒരു ടെസ്സില്‍പ്പോലും ഇടം ലഭിക്കാതിരുന്ന ഏക ഇന്ത്യന്‍ താരവും കുല്‍ദീപായിരുന്നു.

Story first published: Wednesday, February 3, 2021, 18:35 [IST]
Other articles published on Feb 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+