IND vs ENG: കുല്‍ദീപുണ്ടായിട്ടും കാര്യമില്ല!, സ്പിന്നിനെതിരേ ഇംഗ്ലണ്ടിന്‍റെ തന്ത്രം ഗവാസ്കര്‍ പറയും

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങിനു കൂച്ചുവിലങ്ങിടാന്‍ കുല്‍ദീപ് യാദവിനും കഴിയില്ലെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ വന്‍ സ്‌കോര്‍ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടട് പടുത്തുയര്‍ത്തിയിരുന്നു. മൂന്നു സ്പിന്നര്‍മാരെ ഇന്ത്യ പരീക്ഷിച്ചെങ്കിലും അവര്‍ക്കൊന്നും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം എന്നിവരായിരുന്നു ടീമിലെ സ്പിന്നര്‍മാര്‍. കുല്‍ദീപിനെ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ക്രിക്കറ്റ് പ്രേമികളും ചില മുന്‍ താരങ്ങളും ഇതിനെതിരേ രംഗത്തു വന്നിരുന്നു.

മികച്ച രീതിയില്‍ നേരിട്ടു
ഇന്ത്യന്‍ സ്പിന്നര്‍മാരെ വളരെ മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ടതെന്നും കുല്‍ദീപ് കളിച്ചാലും അത് അവരെ കുഴക്കുമായിരുന്നുവെന്ന് കരുതുന്നില്ലെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ആദ്യ രണ്ടു ദിവസവും പിച്ച് ബാറ്റിങിന് വളരെ മികച്ചതായിരുന്നു. ജോ റൂട്ടും ഡോം സിബ്ലിയും സ്പിന്നര്‍മാരെ നേരിട്ടത് പരിഗണിക്കുമ്പോള്‍ കുല്‍ദീപിന് എന്തെങ്കിലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ബോളിനെ സ്പിന്‍ ചെയ്യാനോ, ബൗണ്‍സ് ചെയ്യാനോ അനുവദിക്കാതെ മുന്നോട്ട് നിന്നായിരുന്നു അവര്‍ നേരിട്ടത്. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. കുല്‍ദീപ് ബൗള്‍ ചെയ്താലും വിക്കറ്റെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ബൗളിങ് വൈവിധ്യം
കുല്‍ദീപ് ടീമിലുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ വൈവിധ്യം കൊണ്ടു വരുമായിരുന്നുവെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ബൗളിങില്‍ പല വൈവിധ്യങ്ങളും കൊണ്ടു വരാന്‍ ശേഷിയുള്ള ബൗളറാണ് കുല്‍ദീപ്.
അശ്വിന്‍, നദീം തുടങ്ങിയ രണ്ടു ഫിംഗര്‍ സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒരാള്‍ വലംകൈയനും മറ്റൊരാള്‍ ഇടംകൈയനുമായിരുന്നു. വലംകൈയനോ, ഇടംകൈയനോ ആയ ഒരു ലെഗ് സ്പിന്നര്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ബൗളിങില്‍ വൈവിധ്യം കൊണ്ടു വരുമായിരുന്നുവെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

അശ്വിനും സുന്ദറും
ആര്‍ അശ്വിനും വാഷിങ്ടണ്‍ സുന്ദറും സമാനമായ രീതിയില്‍ പന്തെറിയുന്ന സ്പിന്നര്‍മാരാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. സ്പീഡിന്റെ കാര്യത്തില്‍ മാത്രമാണ് രണ്ടു പേരും തമ്മില്‍ നേരിയ വ്യത്യാസമുള്ളത്. അശ്വിനെ അപേക്ഷിച്ച് സുന്ദറിന്റെ ബൗളിങിന് വേഗം കൂടുതലാണ്. സുന്ദറിനും പിച്ചില്‍ നിന്നും സഹായം ആവശ്യമാണ്. എന്നാല്‍ ഈ പിച്ചില്‍ അവസാന രണ്ടു ദിനം ബൗളര്‍മാര്‍ക്കു ഒരു സഹയവും ലഭിക്കില്ലെന്നു നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. ചിലപ്പോള്‍ ഒരു ബോള്‍ ബൗണ്‍ ചെയ്‌തേക്കാം, ടേണും ലഭിച്ചേക്കാം. എന്നാല്‍ അടിസ്ഥാനപരമായി ഇതു ബാറ്റിങ് വിക്കറ്റാണ്. ഒരുപാട് റണ്‍സ് പിറക്കുന്ന പിച്ചാണ് ഇവിടുത്തേതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications