For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കപ്പില്‍ ഇല്ലെങ്കിലെന്ത്? ഇവരെ കിട്ടിയില്ലേ... പുറത്താവലിലും ആശ്വാസമായി ഈ കണ്ടെത്തലുകള്‍

പുറത്തായ നാലു ടീമുകള്‍ക്കും ഓരോ മികച്ച താരത്തെ ഈ സീസണില്‍ ലഭിച്ചു

മുംബൈ: നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അടക്കം നാലു ടീമുകളാണ് ഇത്തവണ ഐപിഎല്ലിന്റെ പ്ലേഓഫില്‍ എത്താനാവാതെ പുറത്തായത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളും പ്ലേഓഫിലെത്താനാവാതെ പുറത്തായിരുന്നു.

ഐപിഎല്‍ ട്രോഫിയെന്ന മോഹം പൊലിഞ്ഞെങ്കിലും ഈ സീസണില്‍ ഒരു പുതിയ താരോദയത്തെ കണ്ടെത്താന്‍ ഈ നാലു ടീമുകള്‍ക്കും സാധിച്ചു. വരാനിരിക്കുന്ന സീസണുകൡന്റെ ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കുല്‍വന്ത് കെജ്രോലിയ (ബാംഗ്ലൂര്‍)

കുല്‍വന്ത് കെജ്രോലിയ (ബാംഗ്ലൂര്‍)

രാജസ്ഥാനില്‍ നിന്നുള്ള 26 കാരനായ പേസര്‍ കുല്‍വന്ത് കെജ്രോലിയയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ കണ്ടെത്തിയ താരം. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവരസരം ലഭിച്ചിട്ടുള്ളൂവെങ്കിലും ഇടംകൈയന്‍ പേസര്‍ ഇനിയുള്ള സീസണുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ്.
ഉമേഷ് യാദവിനൊപ്പം കെജ്രോലിയയായിരുന്നു ആര്‍സിബിയുടെ പേസാക്രമണത്തിന് ആദ്യ മല്‍സരങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നത്. പഞ്ചാബിനെതിരായ കളിയില്‍ 33 റണ്‍സിന് രണ്ടു വിക്കറ്റെടുത്തതാണ് പേസറുടെ മികച്ച പ്രകടനം.
എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പരിക്ക് താരത്തിന്റെ കരിയറിന് തിരിച്ചടിയായി. പരിക്കുമൂലം കെജ്രോലിയ പുറത്തിരുന്നതോടെയാണ് പകരക്കാരനായി മുഹമ്മദ് സിറാജ് ടീമിലെത്തുന്നത്.

 അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

അങ്കിത് രാജ്പൂത്ത് (പഞ്ചാബ്)

ഐപിഎല്ലില്‍ ഇത് ആദ്യ സീസണ്‍ അല്ലെങ്കിലും ഈ സീസണിലൂടെയാണ് പേസര്‍ അങ്കിത് രാജ്പൂത്ത് ശ്രദ്ധിക്കപ്പെട്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ 24 കാരന്‍ നേരത്തേ ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെയും ഭാഗമായിരുന്നു. എന്നാല്‍ ഇവിടെയൊന്നും താരത്തിന് കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല.
പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിനാണ് രാജ്പൂത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ധൈര്യം കാണിച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളുമായി താരം ക്യാപ്റ്റന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്തതാണ് രാജ്പൂത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

IPL 2018: പുറത്തായ ടീമുകളിലെ പുത്തന്‍ താരോദയങ്ങള്‍ ഇവര്‍ | Oneindia Malayalam
 അഭിഷേക് ശര്‍മ (ഡല്‍ഹി)

അഭിഷേക് ശര്‍മ (ഡല്‍ഹി)

ഇന്ത്യക്ക് അണ്ടര്‍ 19 ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷായെക്കൂടാതെ മറ്റൊരു താരോദയത്തെക്കൂടി ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഈ സീസണില്‍ ലഭിച്ചു. 17 കാരനായ അഭിഷേക് ശര്‍മയാണ് ഈ വണ്ടര്‍ താരം. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും 63 ശരാശരിയില്‍ അഭിഷേക് 63 റണ്‍സെടുത്തു. 200ന് തൊട്ടടുത്തായിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.
ആര്‍സിബിക്കെതിരേ 19 പന്തില്‍ 46 റണ്‍സെടുത്ത അഭിഷേകിന്റെ പ്രകടനത്തെ പലരും പുകഴ്ത്തുകയും ചെയ്തിരുന്നു.

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

മയാങ്ക് മര്‍ക്കാന്‍ഡെയെന്ന പുതിയൊരു സ്പിന്‍ സെന്‍സേഷന്റെ ഉദയത്തിനാണ് ഈ സീസണിലെ ഐപിഎല്‍ സാക്ഷിയായത്. മയാങ്കിനെ സമ്മാനിച്ചതാവട്ടെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും. 20കാരനായ പഞ്ചാബ് സ്പിന്നര്‍ 14 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. ഈ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന താരമാണ് അദ്ദേഹം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് മയാങ്കിന്റെ ഏറ്റവും മികച്ച പ്രകടനം.

Story first published: Tuesday, May 22, 2018, 13:32 [IST]
Other articles published on May 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+