വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇനിയും തഴയണോ? മികവുണ്ടായിട്ടും ഇവര്‍ക്കു സ്ഥാനം സൈഡ് ബെഞ്ചില്‍

പ്ലെയിങ് ഇലവനില്‍ ഇവരെ ഉള്‍പ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യും

മുംബൈ: മികവുണ്ടായിട്ടും ഐപിഎല്ലില്‍ സ്വന്തം ടീമിനായി വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത താരങ്ങളുണ്ടായിട്ടുണ്ട്്. കഴിഞ്ഞ സീസുകളിലെല്ലാം ഇത്തരത്തില്‍ പലരെയും ഫ്രാഞ്ചൈസികള്‍ മാറ്റിനിര്‍ത്തിയതായി കാണാം. ഈ സീസണിലും കാര്യങ്ങള്‍ വ്യത്യസ്മല്ല.

കരിയറിലെ മികച്ച ഫോമില്‍ കളിക്കവെ ഈ സീസണില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ട അഞ്ചു താരങ്ങളുണ്ട്. തങ്ങളുടെ ടീമിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ് ഇവര്‍. ഇനിയുള്ള മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മോയിന്‍ അലി (ആര്‍സിബി)

മോയിന്‍ അലി (ആര്‍സിബി)

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായ മോയിന്‍ അലിക്ക് ഐപിഎല്ലിന്റെ ഈ സീസണില്‍ സൈഡ് ബെഞ്ചിലാണ് സ്ഥാനം. 1.7 കോടി രൂപയ്ക്കാണ് അലിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കൂടാതെ ബാറ്റിങില്‍ ഓപ്പണറായും ഫിനിഷറായും അലിയെ പരീക്ഷിക്കാവുന്നതാണ്.
ട്വന്റി20യില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ബാറ്റിങില്‍ 23 എന്ന മോശമല്ലാത്ത ശരാശരിയുള്ള അലി 69 വിക്കറ്റുകളും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കിനു പകരം അലിയെ ഇനിയുള്ള മല്‍സരങ്ങള്‍ ആര്‍സിബിക്ക് ടീമിലുള്‍പ്പെടുത്താവുന്നതാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പാര്‍ഥീവ് പട്ടേലിനെയും അവര്‍ക്കു കൊണ്ടുവരാം.

കോളിന്‍ ഡി ഗ്രാന്‍ഡോം (ബാംഗ്ലൂര്‍)

കോളിന്‍ ഡി ഗ്രാന്‍ഡോം (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയ മറ്റൊരു താരമാണ് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറായ കോളിന്‍ ഡി ഗ്രാന്‍ഡോം. 2.2 കോടി രൂപയ്ക്കാണ് താരത്തെ ആര്‍സിബി ലേലത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു അദ്ദേഹം.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന നാട്ടുകാരന്‍ കൂടിയാ കോറി ആന്‍ഡേഴ്‌സനു പകരം ആര്‍സിബിക്കു ഇനിയുള്ള മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ് ഗ്രാന്‍ഡോം.

സന്ദീപ് ശര്‍മ (ഹൈദരാബാദ്)

സന്ദീപ് ശര്‍മ (ഹൈദരാബാദ്)

മൂന്നു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസ് ബൗളറായ സന്ദീപ് ശര്‍മയെ ടീമിലേക്കു കൊണ്ടുവന്നത്. എന്നാല്‍ ഈ സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ ഫിറ്റനസ് പ്രശനങ്ങളെ തുടര്‍ന്നു വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു സന്ദീപിന് അവസരം ലഭിച്ചത്. ഭുവിയുടെ അഭാവം നികത്തുന്ന പ്രകടനമാണ് കളിച്ച രണ്ടു മല്‍സരങ്ങളിലും താരം കാഴ്ചവച്ചത്.
ട്വന്റി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സന്ദീപ്. ഇതുവരെ 83 മല്‍സരങ്ങളില്‍ നിന്നായി 99 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അവസരം ലഭിച്ചാല്‍ ഭുവിക്കൊപ്പം മികച്ച ബൗളിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സന്ദീപിനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അലെക്‌സ് ഹെയ്ല്‍സ് (ഹൈദരാബാദ്)

അലെക്‌സ് ഹെയ്ല്‍സ് (ഹൈദരാബാദ്)

വിലക്കിനെ തുടര്‍ന്നു ഐപിഎല്ലില്‍ നിന്നും പുറത്തായ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ പകരക്കാരനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലെക്‌സ് ഹെയ്ല്‍സ്. പക്ഷെ സീസണില്‍ ഇതുവരെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
ട്വന്റി20യില്‍ മികച്ച റെക്കോര്‍ഡാണ് ഹെയ്ല്‍സിനുള്ളത്. മുഹമ്മദ് നബിയെ പ്ലെയിങ് ഇലവന്ില്‍ നിന്നും മാറ്റിനിര്‍ത്തി ഹെയ്ല്‍സിന് അവസരമേകിയാല്‍ അതു ഹൈദരാബാദ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കും.

ഡേവിഡ് വില്ലി (ചെന്നൈ)

ഡേവിഡ് വില്ലി (ചെന്നൈ)

പരിക്കേറ്റ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു പകരം ചെന്നൈ സൂപ്പര്‍കിങ്‌സ് ടീമിലെത്തിയ താരമാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ഡേവിഡ് വില്ലി. ട്വന്റി20യില്‍ ഉജ്ജ്വല ഫോമിലാണ് വില്ലി. ബാറ്റിങിലും ബൗളിങിലും ഇന്നിങ്‌സ് ഓണ്‍ ചെയ്യാനും മിടുക്കനാണ് അദ്ദേഹം. കൂടാതെ ഡെത്ത് ഓവറുകളിലും കൃത്യമായ ലൈനിലും ലെങ്തിലും ബൗള്‍ ചെയ്തും വില്ലി മികവ് തെളിയിച്ചിട്ടുണ്ട്.
ഫഫ് ഡു പ്ലെസിസിനു പകരം ചെന്നൈക്കു വില്ലിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓപ്പണിങ് ബാറ്റ്‌സ്മാനും ബൗളറായും അദ്ദേഹത്തെ സിഎസ്‌കെയ്ക്കു ഉപയോഗിക്കാം.

ഐപിഎല്‍: ഇതാണ് അരങ്ങേറ്റം... ഒന്നൊന്നര പ്രകടനം, കൈയടിക്കാം ഇവര്‍ക്ക്ഐപിഎല്‍: ഇതാണ് അരങ്ങേറ്റം... ഒന്നൊന്നര പ്രകടനം, കൈയടിക്കാം ഇവര്‍ക്ക്

ഐപിഎല്‍: റിയല്‍ ക്യാപ്റ്റന്‍സ്... ടീം മെച്ചപ്പെടാന്‍ സ്വന്തം സ്ഥാനം പോലും വേണ്ടെന്നുവച്ചു!!ഐപിഎല്‍: റിയല്‍ ക്യാപ്റ്റന്‍സ്... ടീം മെച്ചപ്പെടാന്‍ സ്വന്തം സ്ഥാനം പോലും വേണ്ടെന്നുവച്ചു!!

Story first published: Wednesday, April 25, 2018, 16:28 [IST]
Other articles published on Apr 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X