Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പില്‍ ഡു ഓര്‍ ഡൈ!! പിഴച്ചാല്‍ തീര്‍ന്നു... ടീം ഇന്ത്യയിലേക്കു പിന്നെയൊരു തിരിച്ചുവരവില്ല

മുംബൈ: ഇംഗ്ലണ്ട് പര്യടനം അപ്രസക്തമായ ക്ലൈമാക്‌സിലെത്തി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ ശ്രദ്ധയും ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലേക്കാണ്. നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ കിരീടപ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെ വരവേല്‍ക്കുന്നത്.

വിരാട് കോലിക്കു വിശ്രമം നല്‍കി രോഹിത് ശര്‍മയെയാണ് ഇന്ത്യ ഏഷ്യന്‍ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ചില താരങ്ങളുടെ പ്രകടനത്തെ ഏറെ ഗൗരവത്തോടെയാണ് ടീം സെലക്റ്റര്‍മാര്‍ നോക്കിക്കാണുന്നത്. മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അത് ദേശീയ ടീമിലെ അവരുടെ സ്ഥാനം പോലും നഷ്ടമാക്കിയേക്കും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി കഴിയുന്ന താരമാണ് ഗുജറാത്തില്‍ നിന്നുള്ള സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. ഇടംകൈയന്‍ ബൗളറായ താരം വാലറ്റത്ത് ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാന്‍ മിടുക്കനാണ്. ഇന്ത്യക്കു വേണ്ടി 38 ഏകദിനങ്ങൡ നിന്നും 181 റണ്‍സും 45 വിക്കറ്റുകളും അക്ഷര്‍ വീഴ്ത്തിയിട്ടുണ്ട്. 2017 നവംബറിലാണ് 24 കാരന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തെ മികച്ച പ്രകടനമാണ് അക്ഷറിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണം. നിരവധി സ്പിന്നര്‍മാര്‍ ടീമിലേക്ക് അവസരം കാത്തിരിക്കുന്നതിനാല്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അക്ഷറിന്റെ തിരിച്ചുവരവ് ദുഷ്‌കരമാവും.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

എംഎസ് ധോണിക്കു പിന്നില്‍ ടീമിന്റെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായാണ് ദിനേഷ് കാര്‍ത്തികിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 2004ല്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചുകൊണ്ട് ഏകദിനത്തില്‍ അരങ്ങേറിയ കാര്‍ത്തികിന് ധോണിയുടെ സാന്നിധ്യം ടീമിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു. എങ്കിലും കാര്‍ത്തിക് വിട്ടുകൊടുത്തില്ല. 2017 ജൂലൈയില്‍ താരം ടീമില്‍ തിരിച്ചെത്തി.
എന്നാല്‍ മടങ്ങിവന്ന ശേഷം അത്ര മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തികിനായിട്ടില്ല. നിദാഹാസ് ട്രോഫി ഫൈനലിലെ ഹീറോയിസം മാറ്റിനിര്‍ത്തിയാല്‍ ശരാശരിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് കാര്‍ത്തികിനു മുന്നിലുള്ള അവസാന അവസരമാണ്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഏഷ്യാ കപ്പ് ടീമില്‍ തികച്ചും അപ്രതീക്ഷിതമായി ഇടംപിടിച്ച താരമാണ് 33 കാരനായ കേദാര്‍ ജാദവ്. ഇന്ത്യക്കു വേണ്ടി 40 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 798 റണ്‍സ് നേടിയിട്ടുണ്ട്. 120 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ മൂന്നു കളികളില്‍ നിന്നും ഒരു റണ്‍സ് മാത്രമാണ് ജാദവ് നേടിയത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും താരം തഴയപ്പെടുകയും ചെയ്തു.
ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ജാദവിനു ലഭിച്ച സുവര്‍ണാവസരമാണ് ഏഷ്യാ കപ്പ്. മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ താരത്തിന് ഭാവിയില്‍ പ്രതീക്ഷയ്ക്കു വകയുള്ളൂ.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

പ്രതിഭയുണ്ടായിട്ടും കളിക്കളത്തില്‍ ഇത് പലപ്പോഴും പുറത്തെടുക്കാന്‍ കഴിയാത്ത താരമെന്നാണ് ലോകേഷ് രാഹുല്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ട നടത്തിയ രാഹുലിന് പക്ഷെ ഇന്ത്യന്‍ ടീമിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമല്ല രാഹുലിന്റേത്.
അവസാനമായി കളിച്ച അഞ്ചു ഏകദിനങ്ങളില്‍ വെറും 37 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. തുടര്‍ന്നുള്ള പരമ്പരകളിലും അടുത്ത വര്‍ഷത്തെ ലോകകപ്പിലും ടീമില്‍ ഇടംപിടിക്കാന്‍ ഏഷ്യാ കപ്പില്‍ രാഹുലിന് മുഴുവന്‍ മികവും പുറത്തെടുത്തേ തീരൂ.

Story first published: Monday, September 3, 2018, 12:43 [IST]
Other articles published on Sep 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+