For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നത് കോലിയില്ലാത്ത ഏഷ്യാ കപ്പ്!! ധവാനുമില്ല? ടീം ഇന്ത്യ അടിമുടി മാറിയേക്കും

കോലിയടക്കം ചില താരങ്ങള്‍ക്കു വിശ്രമം നല്‍കിയേക്കുമെന്ന് സൂചന

മുംബൈ: സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ചില മാറ്റങ്ങളുമായിട്ടാവും ടീം ഇന്ത്യ ഇറങ്ങുകയെന്നു സൂചന. ദൈര്‍ഘ്യമേറിയ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമാണ് അടുത്ത മാസം ഇന്ത്യക്കു ഏഷ്യാ കപ്പില്‍ അങ്കത്തിന് ഇറങ്ങേണ്ടത്. വലിയ മല്‍സര ഷെഡ്യൂള്‍ കഴിഞ്ഞെത്തുന്നതിനാല്‍ ചില മാറ്റങ്ങളുമായിട്ടാവും ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഇറക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ടീമിലുള്ള പല താരങ്ങള്‍ക്കും ഏഷ്യാ കപ്പില്‍ വിശ്രമം നല്‍കിയേക്കും. ഇത്തരത്തില്‍ വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റനും ടീമിന്റെ നെടുംതൂണുമായ വിരാട് കോലിക്കു ഏഷ്യാ കപ്പില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു സെഞ്ച്വറികളടക്കം 400നു മുകളില്‍ റണ്‍സ് കോലി അടിച്ചെടുത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഫിറ്റനസിന്റെ കാര്യത്തില്‍ റിസ്‌കെടുക്കാന്‍ ടീം മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല.
ഏഷ്യാ കപ്പിനു ശേഷം ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ കടുപ്പമേറിയ പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇത് മുന്നില്‍ കണ്ടാണ് കോലിക്കു വിശ്രമം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യഘടകമായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും ഏഷ്യാ കപ്പില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി മാറ്റിനിര്‍ത്തിയാല്‍ മറ്റു പരമ്പരകളിലെല്ലാം താരം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. പരിക്ക് പാണ്ഡ്യക്കു ഇതുവരെ കാര്യമായ വെല്ലുവിളിയായിട്ടില്ലെങ്കിലും ഏഷ്യാ കപ്പില്‍ താരത്തിന് വിശ്രമം നല്‍കാനാണ് സെലക്റ്റര്‍മാര്‍ ആലോചിക്കുന്നത്.
പാണ്ഡ്യക്കു പകരം സഹോദരന്‍ കൂടിയായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ ഏഷ്യാ കപ്പില്‍ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

കോലി, പാണ്ഡ്യ എന്നിവരെപ്പോലെ തന്നെ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും നിരന്തരം കളിച്ചുകൊണ്ടിരിക്കുന്ന താരമണ് ഓപ്പണര്‍ കൂടിയായ ശിഖര്‍ ധവാന്‍. പല സീനിയര്‍ താരങ്ങള്‍ക്കും നിദാഹാസ് ട്രോഫിയില്‍ വിശ്രമം നല്‍കിയപ്പോള്‍ ധവാന് ആ പരിഗണന ലഭിച്ചില്ല.
ഐപിഎല്ലില്‍ ഹൈദരാദാബിനായി കളിച്ചതിനു പിന്നാലെ അഫ്ഗാനെതിരായ ടെസ്റ്റിലും കൡച്ചാണ് ധവാന്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുമെത്തിയത്. ഏഷ്യാ കപ്പില്‍ ധവാന് വിശ്രമം നല്‍കി പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം ലോകേഷ് രാഹുലിനോ റിഷഭ് പന്തിനോ അവസരം നല്‍കുന്നതിനെക്കുറിച്ച് സെലക്റ്റര്‍മാര്‍ ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം.

Story first published: Monday, August 27, 2018, 13:37 [IST]
Other articles published on Aug 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+