Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ചോദ്യത്തിന് ഉത്തരം ലഭിച്ചു... ഇനി നാലാം നമ്പറുകാരനെ തിരയേണ്ട, ഇവരിലൊരാള്‍?

ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്തായി ഇന്ത്യ മിന്നുന്ന പ്രകടനമാണ് നടത്തുന്നതെങ്കിലും ഒരു കാര്യത്തില്‍ ഇന്ത്യത്തു ചെറിയ ആശങ്കയുണ്ടായിരുന്നു. ബാറ്റിങില്‍ നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരമില്ലെന്നതു തന്നെയായിരുന്നു ഇത്. പലരെയും ഇന്ത്യ ഈ പൊസിഷനില്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ആര്‍ക്കും സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍ ഇന്ത്യയയുടെ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ഐപിഎല്ലിന്റെ ഈ സീസണില്‍ വിവിദ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ചില താരങ്ങള്‍ നാലാം നമ്പര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

നിതീഷ് റാണ

നിതീഷ് റാണ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മധ്യരയിലെ അവിഭാജ്യ ഘടകമാണ് നിതീഷ് റാണ. 3.4 കോടി രൂപയ്ക്കാണ് ഈ സീസണില്‍ റാണയെ കെകെആര്‍ ടീമിലേക്കു കൊണ്ടുവന്നത്. താരത്തിനായി കൊല്‍ക്കത്ത ചെവഴിച്ച കോടികള്‍ പാഴായില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങള്‍ തെളിയിക്കുന്നത്. എട്ടു മല്‍സരങ്ങൡ നിന്നും 188 റണ്‍സ് കെകെആറിനായി റാണ നേടിക്കഴിഞ്ഞു.
ഏതു സമ്മര്‍ദ്ദഘട്ടത്തിലും മികച്ച ഇന്നിങ്‌സ് കളിക്കാനുള്ള ചങ്കുറപ്പാണ് റാണയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ താരത്തെ സ്പിന്നറായും ടീം ഇന്ത്യക്കു ഭാവിയില്‍ ഉപയോഗിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് ഈ സീസണില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരമാണ്. നേരത്തേ കെകെആറിനു വേണ്ടി മധ്യനിരയില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള സൂര്യകുമാര്‍ പക്ഷെ മുംബൈക്കൊപ്പം ഓപ്പണറെന്ന പുതിയ റോളിലാണ്.
സീസണില്‍ ഇതിനകം 35.37 ശരാശരിയില്‍ 283 റണ്‍സ് മുംബൈക്കു വേണ്ടി താരം നേടിക്കഴിഞ്ഞു. മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ നേരത്തേ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള സൂര്യകുമാര്‍ ടീം ഇന്ത്യക്കു നാലാം നമ്പര്‍ പൊസിഷനില്‍ മുതല്‍ക്കൂട്ടാവും.

 റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്‌സ്മാനുമായ റിഷഭ് പന്ത്. ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ നേരത്തേ പന്തിന് അവസരം ലഭിച്ചിരുന്നെങ്കിലും അതു മുതലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഈ സീസണില്‍ ഡല്‍ഹിക്കൊപ്പം നടത്തുന്ന ഉജ്ജ്വല പ്രകടനം വീണ്ടും താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയേക്കും.
20 കാരനായ താരം 180.28 സ്‌ട്രൈക്ക്‌റേറ്റില്‍ 375 റണ്‍സ് ഈ സീസണില്‍ ഇതിനകം നേടിക്കഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ കൂടിയായതിനാല്‍ എംഎസ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയായി മാറാനും പന്തിനാവും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണും ടീം ഇന്ത്യക്കു നാലാം നമ്പര്‍ പൊസിഷനില്‍ പരീക്ഷിക്കാവുന്ന താരമാണ്. നേരത്തേ സിംബാബ്‌വെയ്‌ക്കെതിരേ ട്വന്റി20 മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടുള്ള സഞ്ജുവിന്റെ മടങ്ങിവരവിന് ഐപിഎല്‍ നിമിത്തമാവുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ടോപ്‌സ്‌കോററായിരുന്ന സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാനൊപ്പവും ഫോം ആവര്‍ത്തിക്കുകയാണ്. 40.28 എന്ന മികച്ച ശരാശരിയില്‍ രാജസ്ഥാനുവേണ്ടി 282 റണ്‍സ് സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മോശം പ്രകടനം നടത്തിയ അമ്പാട്ടി റായുഡുവിന് ഈ സീസണില്‍ ആരും വില കല്‍പ്പിച്ചിരുന്നില്ല. മുംബൈ ടീം കൈവിട്ടതോടെ ചെന്നൈ സൂപ്പര്‍കിങ്‌സ് ലേലത്തില്‍ റായുഡുവിനെ ടീമിലെത്തിക്കുകയും ചെയ്തു. തന്നെ എഴുതിത്തള്ളിയവര്‍ക്ക് ബാറ്റ് കൊണ്ടാണ് റായുഡു ഇപ്പോള്‍ മറുപടി നല്‍കുന്നത്. 370 റണ്‍സ് ഈ സീസണില്‍ താരം ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ റായുഡു 46.25 എന്ന മികച്ച ശരാശരിയിലാണ് 400ന് അടുത്ത് റണ്‍സ് നേടിയിട്ടുള്ളത്.
നേരത്തേ 2013 മുതല്‍ 15 വരെ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമായിരുന്ന റായുഡുവിന്റെ ബാറ്റിങ് ശരാശരി 50.23 ആയിരുന്നു. എന്നാല്‍ ശക്തമായ ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ വരുമ്പോള്‍ നിരാശപ്പെടുത്തുന്നുവെന്ന കാരണത്താല്‍ താരത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.

Story first published: Thursday, May 3, 2018, 16:06 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+