Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിമുടി മാറുമോ ടീം ഇന്ത്യ? ഐപിഎല്ലിലൂടെ ഇവര്‍ ദേശീയ ടീമിലേക്ക്... സ്ഥാനമുറപ്പിക്കുക ആരൊക്കെ?

IPL 2018: ഈ മിന്നും താരങ്ങള്‍ IPLല്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക്? | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ടൂര്‍ണമെന്റാണ് ഐപിഎല്‍. നിരവധി പ്രതിഭാശാലികളായ താരങ്ങളാണ് ഐപിഎല്‍ ടീം ഇന്ത്യക്കു സംഭാവന ചെയ്തത്. ഇവരില്‍ ചിലര്‍ ഇപ്പോഴും ദേശീയ ടീമിനൊപ്പം തുടരുമ്പോള്‍ മറ്റുള്ളവര്‍ സ്ഥിരത നിലനിര്‍ത്താനാവാതെ പുറത്തായി. ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, യൂസുഫ് പഠാന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരടക്കം നിരവധി താരങ്ങളെ സമ്മാനിച്ചത് ഐപിഎല്ലാണ്. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെയെല്ലാം തിരിച്ചുവരവിനും ഐപിഎല്‍ സഹായിച്ചിട്ടുണ്ട്.

ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ചില താരങ്ങളുണ്ട്. എട്ടു ടീമുകളില്‍ നിന്നും ടീം ഇന്ത്യയിലേക്കു തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള ഓരോ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 അമ്പാട്ടി റായുഡു (ചെന്നൈ)

അമ്പാട്ടി റായുഡു (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന അമ്പാട്ടി റായുഡുവിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ഈ സീസണിലെ ഐപിഎല്‍ വഴിയൊരുക്കിയേക്കും. 32 കാരനായ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ സീസണില്‍ ചെന്നൈയുടെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. എട്ടു മല്‍സരങ്ങളില്‍ നിന്നും 370 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് റായുഡുവുണ്ട്.
നേരത്തേ മുംബൈ ഇന്ത്യന്‍സിവനു വേണ്ടി മികച്ച മിന്നുന്ന ഫോമില്‍ കളിച്ചിരുന്നപ്പോള്‍ 2013ല്‍ റായുഡു ദേശീയ ടീമിലെത്തിയിരുന്നു. 34 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം രണ്ടു സെഞ്ച്വറികളടക്കം 50.23 എന്ന മികച്ച ശരാശരിയില്‍ 1055 റണ്‍സും നേടിയിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ താരത്തിനായില്ല.

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഓപ്പണകര്‍ ലോകേഷ് രാഹുലും ദേശീയ ടീമില്‍ താന്‍ സ്ഥാനമര്‍ഹിക്കുന്നുവെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കുകളെ തുടര്‍ന്നു ഫോം നിലനിര്‍ത്താന്‍ കഴിയാത്തതും രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യത്തിന്റെ ഫോമുമെല്ലാം രാഹുലിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ഇന്ത്യന്‍ ടീമില്‍ വന്നു പോയിട്ടുള്ള രാഹുലിന് പക്ഷെ മധ്യനിരയിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഓപ്പണറായോ മുന്‍നിരയിലോ ആണ് തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയുകയെന്ന് പഞ്ചാബിനൊപ്പമുള്ള പ്രകടനങ്ങളിലൂടെ താരം അടിവരയിടുകയാണ്.
ഈ സീസണില്‍ പഞ്ചാബിനായി 170.70 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക്‌റേറ്റില്‍ 268 റണ്‍സ് രാഹുല്‍ നേടിക്കഴിഞ്ഞു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും രാഹുല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഇന്ത്യന്‍ ടീമിലെ മുന്‍ പേസറായിരുന്ന ഉമേഷ് യാദവ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഉജ്ജ്വലമായാണ് പന്തെറിയുന്നത്. ന്യൂ ബോള്‍ കൊണ്ട് മിക്ക മല്‍സരങ്ങളിലും നിര്‍ണായക ബ്രേക് ത്രൂകളും യാദവ് ആര്‍സിബിക്കു നല്‍കുന്നുണ്ട്. വേഗത്തോടൊപ്പം കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയുന്ന അദ്ദേഹം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്കു കനത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയത്.
നിലവില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായ വിരാട് കോലി തന്നെയാണ് ടീം ഇന്ത്യയുടെയും നായകനെന്നതിനാല്‍ യാദവ് ദേശീയ ടീമിലേക്കു തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്. വിവാദത്തിലും കേസിലും അകപ്പെട്ട് ഫോം നഷ്ടമായ മുഹമ്മദ് ഷമിക്കു പകക്കാരനായി യാദവ് ഇന്ത്യന്‍ ടീമിലെത്തിയേക്കും.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

2013ലെ ഐപിഎല്ലിലൂടെയാണ് മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ശ്രദ്ധേയനാവുന്നത്. ഐപിഎല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അന്നു 18 കാരനായ സഞ്ജു മാറിയിരുന്നു. പിന്നീട് ജൂനിയര്‍ ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം താരം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് നടത്തിയയത്. ഇതേ തുടര്‍ന്നു 2015ല്‍ സിംബാബ്‌വെയ്‌ക്കെതരായ ട്വന്റി20 മല്‍സരത്തിനുള്ള ദേശീയ ടീമിലേക്കും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അതിനു ശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയുടെ ജഴ്‌സിയണിയാന്‍ താരത്തിനു ഭാഗ്യമുണ്ടായില്ല.
ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നായി 282 റണ്‍സാണ് താരം നേടിയത്. സീസണില്‍ രാജസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും 23കാരനായ സഞ്ജു തന്നെയാണ്.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

എംഎസ് ധോണിയുടെ പകരക്കാരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ഡല്‍ഹിക്കു വേണ്ടി തകര്‍പ്പന്‍ ബാറ്റിങാണ് 20കാരനായ താരം നടത്തിക്കൊണ്ടിരിക്കുന്നത്. 180.29 സ്‌ട്രൈക്ക് റേറ്റില്‍ 282 റണ്‍സുമായി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയും പന്താണ്.
അണ്ടര്‍ 19 ലോകകപ്പിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമിലേക്കും പന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീണ്ടും ടീമിലേക്കു തിരിച്ചെത്താന്‍ തനിക്കാവുമെന്ന് ഐപിഎല്ലിലെ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

പഞ്ചാബില്‍ നിന്നുള്ള 27കാരനായ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളാണ്. ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാബാദിനു വേണ്ടി മികച്ച ബൗളിങാണ് കൗള്‍ കാഴ്ചവയ്ക്കുന്നത്. 2008ല്‍ ലോക ചാംപ്യന്‍മാരായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ അംഗം കൂടിയായിരുന്നു അദ്ദേഹം.
ടീം ഇന്ത്യയിലെ മുന്‍നിര പേസറായ ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് ഹൈദരാബാദ് ബൗളിങിലെ കുന്തമുനയായി കൗള്‍ മാറിക്കഴിഞ്ഞു. എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ നേടിയ അദ്ദേഹം ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് പഹിക്കുന്നത്.

സൂര്യകുമാര്‍ യാദവ് (മുംബൈ)

സൂര്യകുമാര്‍ യാദവ് (മുംബൈ)

മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് മിന്നുന്ന പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 282 റണ്‍സ് താരം നേടിക്കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്താണെങ്കിലും മിക്ക മല്‍സരങ്ങളിലും ടീമിന് നിര്‍ണായക സംഭാവനയാണ് സൂര്യകുമാര്‍ നല്‍കിയത്.
ഈ സീസണില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയാല്‍ സൂര്യകുമാറിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്നു തന്നെയാണ് സൂചനകള്‍. ഓപ്പണിങില്‍ മാത്രമല്ല ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള മിടുക്കാണ് താരത്തിന്റെ പ്ലസ് പോയിന്‍റ്.

നിതീഷ് റാണ (കൊല്‍ക്കത്ത)

നിതീഷ് റാണ (കൊല്‍ക്കത്ത)

ടീം ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടറായി മാറാന്‍ മികവുള്ള താരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടായ നിതീഷ് റാണ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കെകെആറിനു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന റാണയെ ഈ സീസണില്‍ കെകെആര്‍ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു.
റാണയുടെ സാന്നിധ്യം കെകെആറിന്റെ മധ്യനിരയെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്തിട്ടുണ്ട്. ഏതു പ്രതിസന്ധി ഘട്ടത്തിലും ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കെല്‍പ്പുള്ള റാണയുണ്ടെന്ന ഉറപ്പാണ് മുന്‍നിരയില്‍ സുനില്‍ നരെയ്ന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ എന്നിവരെയെല്ലാം കൂടുതല്‍ ആത്മവിശ്വാസത്തോടെ കൡക്കാന്‍ പ്രേരിപ്പിക്കുന്നത്.

Story first published: Thursday, May 3, 2018, 10:55 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+