ടീം ഇന്ത്യക്കു ഇനി ഒന്നും നഷ്ടപ്പെടാനില്ല... പിന്നെന്ത് റിസ്‌ക്ക്? ഇവര്‍ക്കും നല്‍കാം അവസരം
ഓവല്‍: വലിയ പ്രതീക്ഷകളുമായെത്തിയ ലോക ഒന്നാം റാങ്കുകാരായ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന്റെ അപരാജിത ലീഡ് നേടിക്കഴിഞ്ഞു. ജയിക്കാമായിരുന്ന രണ്ടു ടെസ്റ്റുകളാണ് ബാറ്റിങ് നിരയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ഇനി ഓവലില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം.
ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതില്‍ വലിയ സമ്മര്‍ദ്ദങ്ങളില്ലാതെ അവസാന ടെസ്റ്റില്‍ ഇറങ്ങാന്‍ ഇന്ത്യക്കാവും. അവസാന ടെസ്റ്റില്‍ ഈ താരങ്ങളെ ടീമിലുള്‍പ്പെടുത്താനാണ് ഇനി ഇന്ത്യ ശ്രമിക്കേണ്ടത്.

രവീന്ദ്ര ജഡേജ
ഈ ടെസ്റ്റ് പരമ്പരയില്‍ ഒരുമല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന താരമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് റാങ്കിങില്‍ നിലവില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന താരത്തോടാണ് ഇന്ത്യ ഈ അനീതി കാണിച്ചിരിക്കുന്നത്. തന്റെ സ്പിന്‍ പാര്‍ട്‌നറായ ആര്‍ അശ്വിന്റെ മികച്ച പ്രകടനവും പിച്ച് പേസര്‍മാരെ തുണയ്ക്കുന്നത് ആയതും ജഡേജയ്ക്കു തിരിച്ചടിയാവുകയായിരുന്നു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ ഒരവസരമെങ്കിലും ഇന്ത്യ ജഡേജയ്ക്കു നല്‍കേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ വരവോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായത്.

ഉമേഷ് യാദവ്
മൂന്നു ഫോര്‍മാറ്റിലും ഈ വര്‍ഷം നിരവധി വിക്കറ്റുകള്‍ പിഴുത ബൗളറാണ് ഉമേഷ് യാദവ്. എന്നാല്‍ ഇപ്പോഴത്തെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിനു കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എഡ്ബാസ്റ്റണില്‍ ഇന്ത്യ പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം രപിന്നീട് ഉമേഷിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. ബുംറ, ഷമി, ഇഷാന്ത് പേസ് ത്രയം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെയാണ് അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടത്.
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ അവസരം അര്‍ഹിക്കുന്ന താരം കൂടിയായ ഉമേഷിന് നിര്‍ണായക വിക്കറ്റുകളെടുക്കാനുള്ള പ്രത്യേക മിടുക്കുമുണ്ട്.

പൃഥ്വി ഷാ
നാലാം ടെസ്റ്റില്‍ ഇന്ത്യ ഓപ്പണറായി ഇറക്കിയേക്കുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ആദ്യമായി ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18കാരന്‍ ഇന്ത്യയുടെ ഭാവി ഓപ്പണറായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഈ പരമ്പരയില്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ് എന്നിവരെയെല്ലാം ഓപ്പണര്‍മാരായി ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു. എന്നാല്‍ ഇവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പൃഥ്വിക്ക് അവസാന ടെസ്റ്റില്‍ ഇന്ത്യ അവസരം നല്‍കുകയാണ് വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications