For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20യില്‍ വന്‍ ഫ്‌ളോപ്പ്, ഫിഫ്റ്റിയുമായി തിരിച്ചുവരവ്- എങ്ങനെ സാധിച്ചെന്ന് രാഹുല്‍

ആത്മവിശ്വാസം നഷ്ടമായിരുന്നില്ലെന്നു താരം

ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തമായി മാറിയ താരമായിരുന്നു കെഎല്‍ രാഹുല്‍. തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളില്‍ ഡെക്കായ അദ്ദേഹത്തിനു നാലു കളികളില്‍ നേടാനായത് 15 റണ്‍സായിരുന്നു. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ പുറത്താവാതെ 62 റണ്‍സ് അടിച്ചെടുത്ത് രാഹുല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഫോം വീണ്ടെടുത്തത് എങ്ങനെയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് രാഹുല്‍. രണ്ടാം ഏകദിനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ടി20 പരമ്പരയില്‍ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായെങ്കിലും തന്റെ ആത്മവിശ്വാസത്തില്‍ അതു ഒട്ടും കുറവ് വരുത്തിയില്ലെന്നു രാഹുല്‍ പറയുന്നു. ഞാന്‍ എല്ലായ്‌പ്പോഴും ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നു. ഞാന്‍ നന്നായി തയ്യാറെടുത്തു കൊണ്ടിരുന്നു, നെറ്റ്‌സില്‍ മികച്ച ബാറ്റിങും കാഴ്ചവച്ചിരുന്നെവെന്നു അദ്ദേഹം വ്യക്തമാക്കി.

കുറച്ചു നാളായി സൈഡ് ബെഞ്ചിലായിരുന്നതിനാല്‍ ടി20 പരമ്പരയില്‍ നല്ല പ്രകടനം നടത്താന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എല്ലാ ക്രിക്കറ്ററും ഇങ്ങനെ തന്നെയാണ് ആഗ്രഹിക്കുക, പക്ഷെ ചിലപ്പോള്‍ ഇതു സംഭവിക്കണമെന്നില്ല. അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെ നടക്കില്ലെന്നത് അംഗീകരിച്ചേ തീരൂവെന്നും രാഹുല്‍ പറഞ്ഞു.

ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ എനിക്കു ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കുറച്ചു സമയം ലഭിക്കും. തുടക്കത്തില്‍ ചില ഷോട്ടുകള്‍ കളിക്കാനായത് എന്നെ ശാന്തനാക്കി. 20-25 ബോളുകള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചു. ക്രുനാലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനായതിലും ടീമിനെ 300 കടത്താന്‍ കഴിഞ്ഞതിലും താന്‍ സന്തോഷവാനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2

ഇന്ത്യ അഞ്ചു വിക്കറ്റിന് 205 റണ്‍സില്‍ നില്‍ക്കെയാണ് രാഹുലിന് കൂട്ടായി അരങ്ങേറ്റക്കാരനായ ക്രുനാലെത്തിയത്. ഇതോടെയാണ് കളി മാറിയത്. അപരാജിതമായ ആറാം വിക്കറ്റില്‍ 112 റണ്‍സ് ഈ സഖ്യം വാരിക്കൂട്ടിയിരുന്നു. രാഹുല്‍ 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും നേടിയപ്പോള്‍ ക്രുനാല്‍ 31 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 56 റണ്‍സ് നേടി. ഇന്ത്യ അഞ്ചു വിക്കറ്റിന് 317 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിച്ചതും ഈ കൂട്ടുകെട്ടായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടിന് 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 66 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്ച നടക്കും.

Story first published: Thursday, March 25, 2021, 18:23 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+