Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെപ്പോലെ മറ്റാരുണ്ട്? പുകഴ്ത്തുന്നതില്‍ എന്താണ് തെറ്റ്? വിമര്‍ശനത്തോട് പ്രതികരിച്ച് അക്തര്‍

ലാഹോര്‍: സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും നായകന്‍ വിരാട് കോലിയെയുമെല്ലാം പലപ്പോഴും പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിനു നേരിടേണ്ടിവന്നത്. മിക്ക മല്‍സരങ്ങളും ചാനലിലൂടെ വിശകലനം ചെയ്യാറുള്ള അദ്ദേഹം മികച്ച പ്രകടനം നടത്താറുള്ള കളിക്കാരെ വാനോളം പുകഴ്ത്താറുമുണ്ട്.

എന്നാല്‍ പലര്‍ക്കും ഇതു അത്ര രസിക്കുന്നില്ല, പ്രത്യേകിക്കും പാകിസ്താന്‍കാര്‍ക്ക്. ഇന്ത്യന്‍ ടീമിനെയും കോലിയെയും ഇങ്ങനെ പ്രശംസിക്കുന്നത് നിര്‍ത്തൂയെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കു ഇപ്പോള്‍ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ റാവല്‍പിണ്ടി എക്‌സ്പ്രസ്.

എന്തു കൊണ്ട് പുകഴ്ത്താന്‍ പാടില്ല

എന്തു കൊണ്ട് പുകഴ്ത്താന്‍ പാടില്ല

എന്തു കൊണ്ട് ഇന്ത്യന്‍ ടീമിനെയും ക്രിക്കറ്റര്‍മാരെയും തനിക്കു പുകഴ്ത്താന്‍ പാടില്ലെന്നു അക്തര്‍ ചോദിക്കുന്നു. തനിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ക്രിക്കറ്റ് പാകിസ്താനോടു അദ്ദേഹം പറഞ്ഞു.
വിരാട് കോലിയെയും ഇന്ത്യന്‍ ടീമിനെയും പുകഴ്ത്തുന്നതില്‍ എന്താണ് തെറ്റ്? പാകിസ്താനിലോ, ലോക ക്രിക്കറ്റിലോ കോലിക്കൊപ്പം നിര്‍ത്താന്‍ ശേഷിയുള്ള ഒരാളെങ്കിലുമുണ്ടോയെന്നു അക്തര്‍ തുറന്നടിക്കുന്നു.

എന്തിന് ഇത്ര ദേഷ്യം

എന്തിന് ഇത്ര ദേഷ്യം

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കോലിയെയും ഇന്ത്യന്‍ ടീമിനെയുമെലല്ലാം താന്‍ പ്രശംസിക്കുന്നത്. എന്തുകൊണ്ടാണ് ഇതിന്റെ പേരില്‍ ആളുകള്‍ക്കു തന്നോടു ദേഷ്യമെന്നറിയില്ല. തന്നെ വിമര്‍ശിക്കുന്നതിനു മുമ്പ് കോലിയുടെയും ഇന്ത്യയുടെയുമെല്ലാം പ്രകടനം ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും അക്തര്‍ വ്യക്തമാക്കി.
ഒരു കാലത്ത് പാകിസ്താന്‍ താരങ്ങളെപ്പോലെ ആവാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ നേരെ തിരിച്ചാണെന്നും പേസ് ഇതിഹാസം അഭിപ്രായപ്പെട്ടു.

ആസാദ് ഷെഫീഖിന് വിമര്‍ശനം

ആസാദ് ഷെഫീഖിന് വിമര്‍ശനം

ഇംഗ്ലണ്ടിനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ പാക് ബാറ്റ്‌സ്മാന്‍ ആസാദ് ഷെഫീഖിന്റെ പ്രകടനത്തില്‍ അക്തര്‍ നിരാശ പ്രകടിപ്പിച്ചു. കരിയറിലെ ആദ്യത്തെ ടെസ്റ്റില്‍ കളിക്കുന്നതു പോലെയായിരുന്നു താരം ഇംഗ്ലണ്ടില്‍ കളിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ആസാദ് ഷെഫീറിന്റെ പ്രകടനമായിരുന്നു പാക് താരങ്ങളില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത്. കളിക്കളത്തില്‍ എന്തോ നഷ്ടപ്പെട്ടതു പോലെ കാണപ്പെട്ട അദ്ദേഹം പലപ്പോഴും എന്തു ചെയ്യണമെന്നു പോലുമറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. ഓരോ തവണ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോഴും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നതു പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇത്രയേറെ ടെസ്റ്റുകള്‍ കളിച്ചിട്ടും ആസാദ് ഷെഫീഖിനെ ഒരു സ്റ്റാറാക്കി മാറ്റാന്‍ പാകിസ്താനായില്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, September 2, 2020, 18:10 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+