Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

55 പന്തില്‍ 113*, ടീമിനു കന്നി സെമി ടിക്കറ്റും... ലിന്‍ പാകിസ്താന്‍ വിട്ടു, കാരണം കൊറോണ ഭീഷണി

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) ലാഹോര്‍ ക്വാലന്ദേഴ്‌സിനെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്കു നയിച്ചതിനു പിന്നാലെ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍ നാട്ടിലേക്കു മടങ്ങി. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് ടീമിനെ നിര്‍ണായക ഘട്ടത്തില്‍ താരം ഉപേക്ഷിക്കാന്‍ കാരണം. കൊറോണ ഭീതി കാരണം പാകിസ്താന്‍ വിട്ട ഏറ്റവും ഒടുവിലത്തെ വിദേശ താരം കൂടിയാണ് ലിന്‍.

lynnn

പിഎസ്എല്ലില്‍ കളിച്ച ഓരോ നിമിഷവും ശരിക്കും ആസ്വദിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം തനിക്കു നാട്ടിലേക്കു തിരിച്ചു പോവേണ്ടി വന്നിരിക്കുകയാണ്. ക്രിക്കറ്റിനേക്കാള്‍ വലുത് ജീവിതത്തില്‍ ചിലതുണ്ടെന്നു നേരത്തെയും താന്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോഴത്തെ മടക്കത്തിനു കാരണമെന്നും ലിന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ലാഹോര്‍ ക്വലാന്ദേഴ്‌സ് ടീമില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ടീം തീര്‍ച്ചയായും ഇത്തവണ കിരീടം നേടുമെന്നുതന്നെ താന്‍ വിശ്വസിക്കുന്നു. ടീമംഗങ്ങള്‍ ഇനിയും ആസ്വദിച്ച് തന്നെ കളി തുടരൂ. പിഎസ്എല്ലില്‍ തനിക്കൊപ്പം സഹകരിച്ച ടീമംഗങ്ങളോടും മറ്റുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നതായും ലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇംഗ്ലീഷ് താരങ്ങളായ അലെക്‌സ് ഹെയ്ല്‍സ്, ജാസണ്‍ റോയ്, ടൈമല്‍ മില്‍സ്, ലിയാം ഡോസണ്‍, ലിയാം ലിവിങ്‌സ്‌റ്റോണ്‍, ലൂയിസ് ഗ്രെഗറി, ജെയിംസ് വിന്‍സ്, വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വെയ്റ്റ്, ദക്ഷിണാഫ്രിക്കയുടെ റിലെ റൂസ്സോ, ജെയിംസ് ഫോസ്റ്റര്‍ (കോച്ച്) എന്നിവരാണ് ഇതിനകം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറിയ വിദേശികള്‍. ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയാലും സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നു ലിന്നിന് 14 ദിവസം ഐസൊലേഷനില്‍ തുടരേണ്ടി വരും.

പിഎസ്എല്ലില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതതിരായ മല്‍സരത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ച ശേഷം ഹീറോയായാണ് ലിന്നിന്റെ മടക്കം. മുള്‍ത്താന്‍സിനെ ക്വലാന്ദേഴ്‌സ് ഒമ്പത് വിക്കറ്റിനു കെട്ടുകെട്ടിച്ച മല്‍സരത്തില്‍ ലിന്നായിരുന്നു വിജയശില്‍പ്പി. ആദ്യം ബാറ്റ് ചെയ്ത മുള്‍ത്താന്‍സ് ആറു വിക്കറ്റിന് 186 റണ്‍സാണ് നേടിയത്. മറുപടിയില്‍ 18.5 ഓവറില്‍ ഒരു വിക്കറ്റിന് ക്വലാന്ദേഴ്‌സ് ലക്ഷ്യം കാണുകയായിരുന്നു. വെറും 55 പന്തില്‍ 12 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം പുറത്താവാതെ 113 റണ്‍സാണ് ലിന്‍ വാരിക്കൂട്ടിയത്. ഫഖര്‍ സമാനാണ് (57) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Monday, March 16, 2020, 14:34 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+