Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കോടികള്‍ വാരാന്‍ ഇവര്‍

ഗൗതം ഗംഭീര്‍, യൂസഫ് പത്താന്‍, രവീന്ദ്ര ജഡേജ, ഗ്ലെന്‍ മാക്‌സ്വെല്‍..... ഐ പി എല്ലിലെ ഓരോ സീസണിലും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ കളിക്കാരാണ് ഇവര്‍. ഏഴാം സീസന്റെ താരലേലം അടുക്കുമ്പോള്‍ ആരാധകരും പന്തയക്കാരും ഒരുപോലെ ആവേശത്തിലാണ്.

ആരായിരിക്കും ഈ സീസണ്‍ ലേലത്തിലെ മില്യണ്‍ ഡോളര്‍ പ്ലെയര്‍. കഴിഞ്ഞ തവണ വരെ ഐക്കണ്‍ പ്ലെയറായിരുന്ന വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ വന്‍ താരങ്ങള്‍ ഇത്തവണ ലേലത്തിനുണ്ട്. സേവാഗിനും യുവരാജിനും ഗംഭീറിനും രണ്ട് കോടി രൂപയാണ് ബേസ് പ്രൈസ്.

ഇവരില്‍ ആര്‍ക്കായിരിക്കും ഏഴാം സീസണില്‍ ലോട്ടറിയടിക്കുക. അതോ കഴിഞ്ഞ തവണത്തെപോലെ ഏതെങ്കിലും വിദേശതാരത്തിനായിരിക്കുമോ ഈ ഭാഗ്യം. സാധ്യതാ പട്ടിക നോക്കൂ.

വീരേന്ദര്‍ സേവാഗ്

വീരേന്ദര്‍ സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിമറിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് വീരു. ടെസ്റ്റെന്നോ ഏകദിനമെന്നോ ട്വന്റി - 20 എന്നോ ഭേദമില്ലാതെ ബാറ്റ് വീശുന്ന സേവാഗ് പക്ഷേ കുറേക്കാലമായി ഫോമിലല്ല. ഫോമിലെത്തിയാല്‍ ഒറ്റയ്ക്ക് കളി ജയിക്കാന്‍ കഴിവുള്ള വീരുവിനെ ഇത്തവണ ആരായിരിക്കും കൂട്ടിലെത്തിക്കുക. രണ്ട് കോടിയാണ് വീരുവിന്റെ ബേസ് പ്രൈസ്.

 യുവരാജ് സിംഗ്

യുവരാജ് സിംഗ്

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍. കാന്‍സറിനെ അതിജീവിച്ച് കളത്തില്‍ തിരിച്ചെത്തിയ യുവിയും പക്ഷേ അടുത്ത കാലത്തായി അത്ര ഫോമിലല്ല. കഴിഞ്ഞ വര്‍ഷം കളിച്ചത് പുനെ വാരിയേഴ്‌സില്‍. രണ്ട് കോടിയാണ് യുവിയുടെ ബേസ് പ്രൈസ്.

 കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ നിന്നും വിരമിച്ച കെവിന്‍ പൂര്‍ണസമയവും ഐ പി എല്ലിലുണ്ടാകും. ഡെയര്‍ഡെവിള്‍സ്, ഡെക്കാന്‍ ടീമുകള്‍ക്ക് വേണ്ടി കെവിന്‍ നേരത്തെ കളിച്ചിട്ടുണ്ട്.

 ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കാര്‍ത്തിക് കഴിഞ്ഞവര്‍ഷം കളിച്ചത്. മികച്ച കീപ്പറും ഉപകാരിയായ ബാറ്റ്‌സ്മാനുമാണ് കാര്‍ത്തിക്. രണ്ട് കോടിയാണ് കാര്‍ത്തികിന്റെ ബേസ് പ്രൈസ്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ബാംഗ്ലൂര്‍, മുംബൈ, പുനെ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട് റോബിന്‍ ഉത്തപ്പ. രഞ്ജി ക്രിക്കറ്റിലെ മികച്ച ഫോം റോബിന് തുണയാകും. വിക്കറ്റ് കീപ്പര്‍ കം ബാറ്റിംഗാണ് ഐ പി എല്ലില്‍ പാതിമലയാൡയായ റോബിന് പണി. അടിസ്ഥാന വില രണ്ട് കോടി

ചേതേശ്വര്‍ പൂജാര

ചേതേശ്വര്‍ പൂജാര

സ്ഥാനമൊഴിഞ്ഞ ദ്രാവിഡിന്റെ ജൂനിയര്‍ എന്നാണ് ഈ പുതിയ വന്‍മതിലിനെ ആരാധകര്‍ വിളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ ടീമിലായിരുന്നു പൂജാര. പൂജാരയുടെ അടിസ്ഥാന വില രണ്ട് കോടിയാണ്.

അമിത് മിശ്ര

അമിത് മിശ്ര

ലെഗ്‌സപിന്നര്‍. ഐ പി എല്ലില്‍ ഏറ്റവും പരിചയസമ്പന്നനായ ഇന്ത്യന്‍ ബൗളര്‍. രണ്ട് കോടി രൂപയാണ് മിശ്രയുടെ അടിസ്ഥാന വില

ഡ്വെയിന്‍ സ്മിത്ത്

ഡ്വെയിന്‍ സ്മിത്ത്

മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്മിത്ത് നല്‍കിയ വെടിക്കെട്ട് തുടക്കങ്ങളായിരുന്നു ഐ പി എല്‍ ആറാം സീസണിലെ ഹൈലൈറ്റ്. മുംബൈ സ്മിത്തിനെ പക്ഷേ നിലനിര്‍ത്തിയില്ല.

ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയയുടെ മിന്നലടിക്കാരന്‍ ബാറ്റ്‌സ്മാനും സ്പിന്‍ ബൗളറും. ബാറ്റും ബോളും ഇല്ലെങ്കിലും ഫീല്‍ഡില്‍ ഗ്ലെന്നിന്റെ പ്രകടനം മാത്രം മതി കാശ് മുതലാകാന്‍.

യൂസഫ് പത്താന്‍

യൂസഫ് പത്താന്‍

വെടിക്കെട്ട് ബാറ്റ്‌സ്മാനായ യൂസഫ് പത്താനും കുറെ കാലമായി ഫോമിലല്ല. കഴിഞ്ഞ തവണ കൊല്‍ക്കത്ത ടീമിലായിരുന്ന പത്താന്റെ അടിസ്ഥാന വില രണ്ട് കോടിയാണ്.

Story first published: Monday, February 10, 2014, 12:59 [IST]
Other articles published on Feb 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+