ഇംഗ്ലീഷ് ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു, 'ഹണ്ട്രഡ് ലീഗ്' അടുത്തവര്‍ഷം
ഐപിഎല്ലിനെയും ബിഗ് ബാഷ് ലീഗിനെയും വെല്ലാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌കരിച്ച ടൂര്‍ണമെന്റാണ് 'ദി ഹണ്ട്രഡ്' ലീഗ്. അതിപ്രചാരമുള്ള ട്വന്റി-20 ക്രിക്കറ്റിന് മറ്റൊരു ബദല്‍ മാര്‍ഗം. ഇരു ടീമുകളും നൂറു പന്തുകള്‍ വീതം നേരിടുന്ന പുതിയ ഫോര്‍മാറ്റ് ക്രിക്കറ്റ് പ്രേമികളില്‍ ഉണര്‍ത്തുന്ന ആകാംക്ഷ ചെറുതല്ല. യുകെയിലെ എട്ടു നഗരങ്ങളെ അടിസ്ഥാനപ്പെടുത്തി എട്ടു ഫ്രാഞ്ചൈസികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ജൂലായില്‍ ദി ഹണ്ട്രഡ് ലീഗിന് തുടക്കമിടാമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് കരുതിയത്. അപ്പോഴേക്കും ഐപിഎല്ലിന്റെ ബഹളമെല്ലാം അവസാനിക്കും. എന്നാല്‍ അപ്രതീക്ഷിതമായി കൊറോണ മഹാമാരി കടന്നുവന്നു. കായിക ലോകം സ്തംഭിച്ചു. ഈ സാഹചര്യത്തില്‍ 'ദി ഹണ്ട്രഡ്' ലീഗ് മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇസിബി. പുതിയ ഹണ്ട്രഡ് ലീഗ് അടുത്ത വര്‍ഷമേ നടക്കുകയുള്ളൂവെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച്ച അറിയിച്ചു.

നിലവില്‍ ജൂലായ് ഒന്നു മുതല്‍ ഇംഗ്ലീഷ് സീസണ്‍ ആരംഭിക്കാനുള്ള പുറപ്പാടിലാണ് ബോര്‍ഡ്. മത്സരങ്ങള്‍ അടഞ്ഞ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തുന്നതിനെ കുറിച്ച് ഇസിബി ഗൗരവമായി ചിന്തിക്കുന്നു. ഇതിനിടയില്‍ ഹണ്ട്രഡ് ലീഗ് കൂടി നടത്തുക ബോര്‍ഡിനെ സംബന്ധിച്ച് വിഷമമാണ്. ടൂര്‍ണമെന്റിന്റെ പൊലിമ നഷ്ടപ്പെടുമെന്നതുതന്നെ കാരണം. അതുകൊണ്ട് 2021 -ല്‍ ഹണ്ട്രഡ് ടൂര്‍ണമെന്റ് നടത്താനാണ് ഇസിബിയുടെ തീരുമാനം.

ഹണ്ട്രഡ് ലീഗ് നിയമാവലി
- പേരു സൂചിപ്പിക്കുംപോലെ ഒരു ടീമിന് ഇന്നിങ്‌സില്‍ 100 പന്തുകള്‍ ലഭിക്കും.
- ഒരു ബൗളര്‍ക്ക് തുടര്‍ച്ചയായി അഞ്ച് അല്ലെങ്കില്‍ പത്തു പന്തുകള്‍ തുടര്‍ച്ചയായി എറിയാം. സാധാരണ ക്രിക്കറ്റ് ഫോര്‍മാറ്റുകളിലെന്നപോലെ ഓവര്‍ കണക്കില്ല. ഓരോ പത്തു പന്തുകള്‍ പൂര്‍ത്തിയാവുമ്പോഴും വിക്കറ്റ് എന്‍ഡുകള്‍ തമ്മില്‍ മാറും.
- മത്സരത്തില്‍ 20 പന്തുകള്‍ മാത്രമേ ഒരു ബൗളര്‍ക്ക് പരമാവധി എറിയാനാവുകയുള്ളൂ.
- 25 പന്തുകളാണ് പവര്‍പ്ലേയുടെ ദൈര്‍ഘ്യം. പവര്‍പ്ലേ സമയത്തു സര്‍ക്കിളിന് പുറത്ത് രണ്ടു ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ അനുവാദമുള്ളൂ.
- രണ്ടര മിനിറ്റാണ് ഫീല്‍ഡിങ് ടീമിന് ലഭിക്കുന്ന സ്ട്രാറ്റജിക് ടൈം ഔട്ട് ദൈര്‍ഘ്യം.
- ടൂര്‍ണമെന്റ് ചട്ടം
- ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ടെസ്റ്റ് കരാറുള്ള ഒരു താരമെങ്കിലും ഓരോ ഫ്രാഞ്ചൈസിയിലും നിര്‍ബന്ധമായും വേണം. റെഡ് ബോള്‍ കോണ്‍ട്രാക്ടഡ് പ്ലെയര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹമാകും ടീമിന്റെ ശ്രദ്ധാകേന്ദ്രം. ഇതിന്് പുറമെ നാട്ടുകാരായ രണ്ടു താരങ്ങള്‍ 'ലോക്കല്‍ ഐക്കണുകളാായി' ഓരോ ടീമിലും വേണം.

എട്ടു ടീമുകള്‍
ബര്‍മിങ്ങാം ഫീനിക്‌സ്, ലണ്ടന്‍ സ്പിരിറ്റ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, സതേണ്‍ ബ്രേവ്, ട്രെന്‍ഡ് റോക്കറ്റ്‌സ്, വെല്‍ഷ് ഫയര്‍.
Most Read: ധോണി, യുവരാജ്... ഒറ്റവാക്കില്‍ ഇവരെ എന്തു പറയും? ക്ലാസ് മറുപടിയുമായി യൂസഫ് പഠാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications