Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കിങ്' എന്ന് ഭാവം! പക്ഷെ ആര്‍ക്കും വേണ്ട, ദി ഹണ്ട്രഡ് ലേലത്തില്‍ ബാബര്‍ അണ്‍സോള്‍ഡ്

ലണ്ടന്‍: ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 2023 സീസണിന് മുന്നോടിയായുള്ള താര ലേലം ഇന്നലെയാണ് പൂര്‍ത്തിയായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ശ്രദ്ധേയരായ പല താരങ്ങളും അണ്‍സോള്‍ഡായെന്നതാണ് ഹണ്ട്രഡ് ടൂര്‍ണമെന്റിന്റെ ലേലത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ഒട്ടുമിക്ക താരങ്ങളും ലേലത്തില്‍ പേര് ചേര്‍ത്തിരുന്നെങ്കിലും പലരേയും വാങ്ങാന്‍ ആളില്ലാതെ പോയി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം അണ്‍സോള്‍ഡാവുകയായിരുന്നു.

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണെങ്കിലും ഇവരെ വാങ്ങാന്‍ ആരും താല്‍പര്യം കാട്ടിയില്ലെന്നതാണ് കൗതുകരമായ കാര്യം. 30 താരങ്ങളെയാണ് എട്ട് ടീമുകള്‍ ചേര്‍ന്ന് സ്വന്തമാക്കിയത്. ഈ പട്ടികയിലാണ് ബാബറും റിസ്വാനും ബോള്‍ട്ടുമെല്ലാം തഴയപ്പെട്ടത്. പാകിസ്താന്റെ ഷദാബ് ഖാന്‍ കളിക്കുന്ന ലീഗില്‍ പാക് ടീം നായകന്‍ ബാബര്‍ അസമിനെ വാങ്ങാന്‍ ആളില്ലെന്നത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ബാബറിനെതിരേ വ്യാപക ട്രോളുകളാണുയരുന്നത്.

പ്രധാനമായും ഇന്ത്യന്‍ ആരാധകരാണ് ബാബറിനെ പരിഹസിച്ച് രംഗത്തെത്തുന്നത്. ബാബറിനെ വിരാട് കോലിയെക്കാള്‍ കേമനെന്നാണ് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ബാബറ് മികവ് കാട്ടുമ്പോഴെല്ലാം കോലിയെക്കാള്‍ മികച്ചവനെന്ന വിശേഷണം നല്‍കി പാക് ആരാധകര്‍ ബാബറിനെ വാഴ്ത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറുന്ന താരമായി ബാബര്‍ മാറിയതോടെ ബാബറിനെ പരിഹസിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

1

ഇതാണോ പാകിസ്താന്റെ 'കിങ്' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പാക് ആരാധകര്‍ക്ക് പോലും ബാബര്‍ അപമാനം ഉണ്ടാക്കിയിരിക്കുകയാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ബാബറിന്റെ ആരാധകര്‍ ഇനി തലയില്‍ മുണ്ടിട്ട് നടന്നാല്‍ മതിയെന്നും കോലിയുടെ വാലില്‍ കെട്ടാന്‍ പോലും ബാബറിന് യോഗ്യതയില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു. ഇനിയെങ്കിലും കോലിയോട് താരതമ്യം ചെയ്യാതെ തരക്കാരായ താരങ്ങളോട് മത്സരിക്കാന്‍ ബാബര്‍ ശ്രമിക്കണമെന്നും ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു.

ബാബറിന്റെ സ്ഥാനത്ത് വിരാട് കോലിയാണ് ലേലത്തില്‍ പങ്കെടുത്തിരുന്നതെങ്കില്‍ അവിടെ സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കുമെന്നും ബാബറിനെ എത്ര വെള്ള പൂശിയാലും കോലിയുടെ മികവിന്റെ ഏഴയലത്ത് എത്തില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു. കോലിയുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ നടക്കുന്ന ബാബര്‍ ആദ്യം പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റില്‍ ടീമിലിടം നേടാന്‍ സാധിക്കുമോയെന്നാണ് ആദ്യം നോക്കേണ്ടതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

1

വിരാട് കോലിയുടെ ടി20 ഫോര്‍മാറ്റിലെ കണക്കുകള്‍ നിരത്തിയാണ് ഇന്ത്യന്‍ ആരാധകര്‍ കോലിയെ വാഴ്ത്തുന്നതും ബാബറിനെ പരിഹസിക്കുന്നതും. ബാബര്‍ ടി20യില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചാണ്. 55 മീറ്റര്‍ മാത്രമാണ് പിഎസ്എല്ലിലെ ബൗണ്ടറിയും നീളം. അവിടെ സ്‌കൂള്‍ കുട്ടി കളിച്ചാലും ഒരോവറില്‍ മൂന്ന് സിക്‌സെങ്കിലും നേടാം. ഈ കണിക്കണക്കുമായി കോലിയോട് താരതമ്യപ്പെടുത്തുന്ന പാക് ആരാധകര്‍ മണ്ടന്മാരാണെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു.

കഴിഞ്ഞിടെ ടി20യില്‍ വേഗത്തില്‍ 9000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ബാബര്‍ സ്വന്തം പേരിലാക്കിയിരുന്നു. വിരാട് കോലിയേയും ക്രിസ് ഗെയ്‌ലിനെയുമാണ് ബാബര്‍ മറികടന്നത്. എന്നാല്‍ പിഎസ്എല്ലിലെ ചെറിയ ബൗണ്ടറികളില്‍ കളിച്ചാണ് ബാബറിന്റെ ഈ നേട്ടമെന്നത് ആരും മറന്ന് പോകരുതെന്നും ഇന്ത്യന്‍ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ഐപിഎല്ലില്‍ വിരാട് കോലിയുടെ റെക്കോഡുകള്‍ കണ്ട് പഠിക്കുകയാണ് ബാബര്‍ വേണ്ടതെന്നാണ് ഇന്ത്യന്‍ ആരാധകരുടെ അഭിപ്രായം.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് കോലി. കോലിക്ക് ഒരു സീസണില്‍ ഐപിഎല്ലില്‍ ലഭിക്കുന്നത് 15 കോടിയാണ്. നായകനായിരുന്ന സമയത്ത് 17 കോടിയായിരുന്നു കോലിയുടെ പ്രതിഫലം. ഇത്തവണയും 15 കോടിയാണ് കോലിയുടെ പ്രതിഫലം. അതേ സമയം ബാബറിന് പിഎസ്എല്ലിന്റെ ഒരു സീസണില്‍ ലഭിക്കുന്നത് 1.4 കോടി രൂപയാണ്. ബാബറിന്റെ ഇഷ്ട വാഹനം ബിഎംഡബ്ലുവാണെന്ന് ബാബര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസഡറാണ് കോലി. ഇതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസമെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Friday, March 24, 2023, 14:21 [IST]
Other articles published on Mar 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+