For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിരിച്ചടി വലുതെങ്കില്‍ മടങ്ങിവരവ് ശക്തമാവും! ഉടന്‍ മടങ്ങിവരുമെന്ന് ശ്രേയസ് അയ്യര്‍

ആദ്യ ഏകദിനത്തിനിടെയാണ് ശ്രേയസിനു പരിക്കേറ്റത്

പരിക്കിനെ തോല്‍പ്പിച്ച് വൈകാതെ താന്‍ ശക്തമായി മടങ്ങിവരുമെന്ന് ഇന്ത്യന്‍ മധ്യനിര താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും പിന്മാറിയ അദ്ദേഹം അടുത്ത സീസണിലെ ഐപിഎല്ലിലും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പൂനെയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തിനിടെയായിരുന്നു താരത്തിന്റെ തോളിനു സാരമായി പരിക്കേറ്റത്.

1

ട്വിറ്ററിലൂടെയാണ് താന്‍ വൈകാതെ മടങ്ങിവരുമെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ശ്രേയസ് അറിയിച്ചത്. ഞാന്‍ നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കുകയാണ്. നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും ആശ്ചര്യപ്പെടുത്തുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുകയാണ്. അവര്‍ എന്താണ് പറയുന്നതെന്നു നിങ്ങള്‍ക്കറിയാം, തിരിച്ചടി എത്രത്തോളം വലുതാവുന്നുവോ, തിരിച്ചുവരവും അതുപോലെ ശക്തമായിരിക്കും. ഞാന്‍ വൈകാതെ മടങ്ങിവരും എന്നായിരുന്നു ശ്രേയസ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ് ഗ്രൗണ്ട് വിടുന്ന ഫോട്ടോസിനൊപ്പമായിരുന്നു ഇത്.

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു ഫീല്‍ഡ് ചെയ്യവെ ശ്രേയസിന്റെ തോളിനു പരിക്കേറ്റത്. വേദന കാരണം കുറച്ചു സമയം ഗ്രൗണ്ടിലിരുന്ന താരത്തെ പിന്നീട് മെഡിക്കല്‍ സംഘമെത്തി പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ശ്രേയസ് ഗ്രൗണ്ടിലേക്കു തിരികെ വരികയും ചെയ്തിരുന്നില്ല. വിശദമായ സ്‌കാനിങിനു വിധേയനായക്കിയതോടെയാണ് താരത്തിന്റെ തോളില്‍ സ്ഥാനഭ്രംശം സംഭവിച്ചതായി കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കു ശേഷം ചുരുങ്ങിയത് മൂന്നു മാസമെങ്കിലും ശ്രേയസിനു വിശ്രമം വേണ്ടി വരും. ഇതോടെയാണ് ഐപിഎല്ലിലും അദ്ദേഹത്തിനു കളിക്കാനാവില്ലെന്നു ഉറപ്പായത്.

2

കരിയറില്‍ ഇതു രണ്ടാംതവണയാണ് താരത്തിനു സമാനമായ പരിക്കേല്‍ക്കുന്നത്. നേരത്തേ ഐപിഎല്ലില്‍ കളിക്കുന്നതിനിടെയും ശ്രേയസിനു തോളില്‍ പരിക്കുപറ്റിയിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ റണ്ണറപ്പുകള്‍ കൂടിയായ ഡല്‍ഹിയെ സംബന്ധിച്ച് കനത്ത ആഘാതമാണ് ഈ പരിക്ക്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും അദ്ദേഹം കഴിഞ്ഞ സീസണില്‍ തിളങ്ങിയിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 516 റണ്‍സെടുത്ത ശ്രേയസ് ടീമിനു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവുമായിരുന്നു.

ശ്രേയസിന്റെ അഭാവത്തില്‍ വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനെ തിരയുകയാണ് ഡിസി. വൈസ് ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ട്.

Story first published: Thursday, March 25, 2021, 15:16 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+