Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'എഞ്ചിന്‍ സ്റ്റാര്‍ട്ടായി തുടങ്ങി'- ആദ്യ പരിശീലന സെഷനില്‍ രോഹിത് മിന്നി

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഈ മാസം ഏഴിന് സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തു. പരിക്കിനെ തുടര്‍ന്നു ആദ്യ ടെസ്റ്റുകളിലും പുറത്തിരിക്കേണ്ടി വന്ന അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താണ് ഇപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലെത്തിയ ശേഷം രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടി വന്നതിനാല്‍ രോഹിത് ടീമിനൊപ്പം ചേരുന്നത് കുറച്ചു വൈകിയത്.

Rohit Sharma gears up for Sydney Test with first practice session at MCG
1

ബാറ്റിങ് കോച്ച് വിക്രം റാത്തോഡിന്റെ മേല്‍നോട്ടത്തിലായിരുന്നു മെല്‍ബണില്‍ രോഹിത് പരിശീലനത്തിലേര്‍പ്പെട്ടത്. ഇതിന്റെ ഫോട്ടോസ് ബിസിസിഐ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എഞ്ചിന്‍ സ്റ്റാര്‍ട്ടായിരിക്കുകയാണ്, ഇനിയെന്താണ് വരാനിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്ന കുറിപ്പോടെയായിരുന്നു ബിസിസിഐ ഫോട്ടോസ് ട്വീറ്റ് ചെയ്തത്. രണ്ടാം ടെസ്റ്റിലെ വിജയത്തിനു ശേഷം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു രണ്ടു ദിവസം ബ്രേക്ക് നല്‍കിയിരുന്നു. ഇതിനിടെയാണ് രോഹിത് പരിശീലന സെഷനില്‍ പങ്കെടുത്തത്.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെയായിരുന്നു ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് പരിക്കേല്‍ക്കുന്നത്. നാലു മല്‍സരങ്ങള്‍ നഷ്ടമായ അദ്ദേഹം നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത്തിനോടു ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു ഐപിഎല്ലിനു ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ നടത്തി. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് കഴിഞ്ഞ മാസം രോഹിത് ഓസ്‌ട്രേലിയയിലെത്തിയത്. ഇതിനിടെ നിശ്ചിത ഓവര്‍ പരമ്പരകളും രണ്ടു ടെസ്റ്റുകളും ഹിറ്റ്മാന് നഷ്ടമാവുകയും ചെയ്തിരുന്നു.

2

മെല്‍ബണിലെ പരിശീലന സെഷനില്‍ രോഹിത്തിനെ സഹായിക്കാന്‍ ദേശീയ ടീമിലെ ത്രോബോള്‍ സ്‌പെഷ്യലിസ്റ്റുകളായ രഘു, നുവാന്‍ സേനവിരത്‌നെ, ദയാനന്ദ ഗരാനി എന്നിവരുമുണ്ടായിരുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോച്ച് രവി ശാസ്ത്രി വിലയിരുത്തും. അതിനു ശേഷമായിരിക്കും മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ രോഹിത് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയാല്‍ പകരം ആര്‍ക്കായിരിക്കും സ്ഥാനം നഷ്ടമാവുകയെന്നാണ് അറിയാനുള്ളത്. മായങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി എന്നിവരിലൊരാള്‍ പുറത്തായേക്കും. രണ്ടു പേരില്‍ ആരെ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റ് വരുംദിവസങ്ങളില്‍ മാത്രമേ തീരുമാനിക്കുകയുള്ളൂ. മായങ്കും വിഹാരിയും ആദ്യ രണ്ടു ടെസ്റ്റുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു.

Story first published: Friday, January 1, 2021, 11:48 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+