For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ashes: ഹെഡിനു സെഞ്ച്വറി, വാര്‍ണര്‍ക്കു സെഞ്ച്വറി നഷ്ടം- പിടിമുറുക്കി ഓസീസ്

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 147നു പുറത്തായിരുന്നു

1

ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒാസ്‌ട്രേലിയ വ്യക്തമായ മേധാവിത്തം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 147 റണ്‍സിനു മറുപടിയില്‍ ഓസീസ് രണ്ടാംദിനം 81 ഓവറുകള്‍ കഴിയുമ്പോമ്പോള്‍ ഏഴു വിക്കറ്റിനു 332 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിന് ഇപ്പോള്‍ 185 റണ്‍സിന്റെ മികച്ച ലീഡുണ്ട്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും (105) മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് (6) ക്രീസില്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് വെറും 89 ബോളിലാണ് 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 105 റണ്‍സ് അടിച്ചെടുത്തത്.

ഹെഡിനെക്കൂടാതെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (94), മാര്‍നസ് ലബ്യുഷെയ്ന്‍ (74) എന്നിവരും ഓസീസ് ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തി. മാര്‍ക്കസ് ഹാരിസ് (3), സ്റ്റീവ് സ്മിത്ത് (12), കാമറോണ്‍ ഗ്രീന്‍ (0), അലെക്‌സ് കറേ (12), നായകന്‍ പാറ്റ് കമ്മിന്‍സ് (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനു വേണ്ടി പേസര്‍ ഓലി റോബിന്‍സണാണ് മികച്ച ബൗളിങ് കാഴ്ചവച്ചത്. അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

ഓസ്‌ട്രേലിയയയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 10ല്‍ വച്ചു തന്നെ ഹാരിസിനെ അവര്‍ക്കു നഷ്ടമായി. മൂന്നു റണ്‍സെടുത്ത അദ്ദേഹത്തെ റോബിന്‍സണിന്റെ ബൗളിങില്‍ മലാന്‍ ക്യാച്ച് ചെയ്തു. പക്ഷെ രണ്ടാം വിക്കറ്റില്‍ വാര്‍ണറും ലബ്യുഷെയ്‌നും ക്രീസില്‍ ഒന്നിച്ചതോടെ ഓസീസ് തിരിച്ചുവന്നു. 156 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടതും ഈ ജോടിയായിരുന്നു. പക്ഷെ 29 റണ്‍സെടുക്കുന്നതിവിടെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസ് അഞ്ചിന് 195 റണ്‍സിലേക്കു വീണു. സ്‌കോറിലേക്കു 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കവെ കറെയും പുറത്തായി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഹെഡ്- കമ്മിന്‍സ് ജോടി 70 റണ്‍സ് നേടിയതോടെ ഓസീസ് 300 കടന്നു.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ 147 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ ആരും തന്നെ അര്‍ധസെഞ്ച്വറി തികച്ചില്ല. ജോസ് ബട്‌ലര്‍ (39), ഓലി പോപ്പ് (36), ഹസീബ് ഹമീദ് (25), ക്രിസ് വോക്‌സ് (21) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മറ്റാരും രണ്ടക്കം പോലും കടന്നില്ല. അഞ്ചു വിക്കറ്റുകളെടുത്ത ഓസീസ് നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. 13.1 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 38 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലെക്‌സ് കറെ (വീക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റേക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

Story first published: Thursday, December 9, 2021, 12:59 [IST]
Other articles published on Dec 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+