For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ashes: ഇതുക്കും മേലെ മറ്റൊന്നില്ല, ടെസ്റ്റിലെ എല്‍ ക്ലാസിക്കോ- ആദ്യ അങ്കം പ്രിവ്യു, ടീം എല്ലാമറിയാം

കമ്മിന്‍സിനു കീഴിലാണ് ഓസീസ് ഇറങ്ങുക

1

ബ്രിസ്ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. ബ്രിസ്ബണിലെ ഗാബയിലാണ് കന്നിയങ്കം നടക്കുന്നത്. ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയെ നയിക്കുന്നതെങ്കില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ്. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍ കുടുങ്ങി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് കമ്മിന്‍സിനു ആഷസില്‍ ഓസീസിനെ നയിക്കാന്‍ അവസരം ലഭിച്ചത്.

അഞ്ചു ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. സോണി സ്‌പോര്‍ട്‌സാണ് മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണി ലിവിന്റെ ആപ്പിലൂടെയും മല്‍സരം കാണാനാവും. പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകള്‍ അഡ്‌ലെയ്ഡ് (ഡിസംബര്‍ 16-20), മെല്‍ബണ്‍ (ഡിസംബര്‍ 26-30), സിഡ്‌നി (2022 ജനുവരി 5-9) എന്നീവിടങ്ങളിലാണ്. എന്നാല്‍ ജനുവരി 14 മുതല്‍ 18 വരെ പെര്‍ത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സ്റ്റേഡിയത്തിലെ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഇവിടെ നിന്നും മാറ്റിയിരിക്കുകയാണ്. പുതിയ വേദി പിന്നീട് പ്രഖ്യാപിക്കും. ഗാബയിലെ ആദ്യ ടെസ്റ്റിനു മുന്നോടിയായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും 12 പേരുള്‍പ്പെടുന്ന സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. അന്തിമ ഇലവനെ ടോസിനു മുമ്പായിരിക്കും ഇരുടീമുകളും തീരുമാനിക്കുന്നത്.

ആന്‍ഡേഴ്‌സന്‍ കളിക്കില്ല

ഇംഗ്ലണ്ടിനു വേണ്ടി ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു മല്‍സരം നഷ്ടമായത്. ആന്‍ഡേഴ്‌സന്റെ കാല്‍മുട്ടിലാണ് പരിക്കുള്ളത്. ഇതില്‍ നിന്നും പൂര്‍ണമായി ഇനിയും മുക്തനായിട്ടില്ലാത്തതിവാല്‍ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

2

പകരം ഓലി റോബിന്‍സനാണ് ടീമിലെത്തിയിരിക്കുന്നത്. അന്തിമ ഇലവനില്‍ റോബിന്‍സണിനു സ്ഥാനം ലഭിക്കുമോയെന്ന കാര്യം ഉറപ്പില്ല. റോബിന്‍സണ്‍, സ്പിന്നര്‍ ജാക്ക് ലീച്ച് എന്നിവര്‍ ആരെ കളിപ്പിക്കണമെന്ന് പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരിക്കും നായകന്‍ ജോ റൂട്ട് തീരുമാനിക്കുക.

നേരിയ മുന്‍തൂക്കം ഓസീസിന്

ആഷസിന്റൈ 72ാമത്തെ എഡിഷനാണ് ഇത്തവണത്തേത്. ഇതുവരെ കളിച്ച 71 പരമ്പരകളെടുത്താല്‍ നേരിയ മുന്‍തൂക്കം ഓസ്‌ട്രേലിയക്കാണ്. 33 പരമ്പരകളില്‍
ഓസീസ് ജേതാക്കളായപ്പോള്‍ 31 എണ്ണത്തില്‍ ഇംഗ്ലണ്ടും വിജയിക്കുകയായിരുന്നു.

ആറു പരമ്പരകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അവസാനത്തെ രണ്ടു പരമ്പരകളും ഓസ്‌ട്രേലിയ ജേതാക്കളായിരുന്നു. കഴിഞ്ഞ തവണത്തെ പരമ്പര 2-2നു സമനിലയില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്നു തൊട്ടുമുമ്പത്തെ ആഷസില്‍ വിജയികളായതിനാല്‍ ഓസ്‌ട്രേലിയ ട്രോഫി നിലനിര്‍ത്തുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍
ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലെക്‌സ് കറേ (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്.

ഇംഗ്ലണ്ടിന്റെ 12 അംഗ ടീം
ജോ റൂട്ട് (ക്യാപ്റ്റന്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ഓലി പോപ്പ്, ഓലി റോബിന്‍സണ്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

Story first published: Tuesday, December 7, 2021, 14:51 [IST]
Other articles published on Dec 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+