Ashes: റിഷഭിന്റെ വമ്പന്‍ റെക്കോര്‍ഡ് ഇനി പഴങ്കഥ! അരങ്ങേറ്റത്തില്‍ വരവറിയിച്ച് കെയ്‌റി

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ഓസ്‌ട്രേലിന്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കെയ്‌റി. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഓസീസ് വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ വിക്കറ്റ് കീപ്പിങില്‍ ഗംഭീര റെക്കോര്‍ഡുമായി കെയ്‌റി വരവറിയിക്കുകയും ചെയ്തിരിക്കുകയാണ്.
മുന്‍ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നിന്റെ അഭാവമാണ് കെയ്‌റിക്കു ആഷസില്‍ നറുക്കുവീഴാന്‍ കാരണം. ലൈംഗിക വിവാദത്തില്‍ കുരുങ്ങി ടെസ്റ്റ് ടീമിന്റം നായകസ്ഥാനമൊഴിഞ്ഞതോടെയാണ് കെയ്‌റി പ്ലെയിങ് ഇലലവനിലെത്തിയത്. തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി വിനിയോഗിക്കുകയും ചെയ്തു. ടോസിനു മുമ്പ് മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റായിരുന്നു കളിയില്‍ കെയ്‌റിക്കു ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്.

വിക്കറ്റ് കീപ്പിങ് റെക്കോര്‍ഡ്
അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് അലെക്‌സ് കെയ്‌റി തിരുത്തിയത്. ഏഴു ക്യാച്ചുകളായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്. റിഷഭിനെക്കൂടാതെ ഇംഗ്ലണ്ടിന്റെ ക്രിസ് റീഡ്, ഓസ്‌ട്രേലിയയുടെ ബ്രയാന്‍ ടേബര്‍ എന്നിവരും കന്നി ടെസ്റ്റില്‍ ഏഴു ക്യാച്ചുകളെടുത്തിട്ടുണ്ട്. മൂന്നു പേര്‍ പങ്കിട്ട ഒന്നാംസ്ഥാനമാണ് ഇപ്പോള്‍ കെയ്‌റി തട്ടിയെടുത്തിരിക്കുന്നത്. 2018ല്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റിലായിരുന്നു റിഷഭ് ഏഴു ക്യാച്ചുകളുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. മല്‍സരത്തില്‍ ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തിരുന്നു.
ആഷസില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എട്ടു ക്യാച്ചുകളാണ് കെയ്‌റിയെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ കന്നി ടെസ്റ്റില്‍ എട്ട് ക്യാച്ചുകളെടുത്ത ലോകത്തിലെ ആദ്യത്തെ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ മൂന്നു ക്യാച്ചുകള്‍ നേടിയ കെയ്‌റി രണ്ടാമിന്നിങ്‌സിസെടുത്തത് അഞ്ചു ക്യാച്ചുകളായിരുന്നു. കാമറോണ്‍ ഗ്രീനിന്റെ ബൗളിങില്‍ ക്രിസ് വോക്‌സിനെ പിടികൂടിയതോടെ അദ്ദേഹം എട്ടു ക്യാച്ചുകളുമായി ചരിത്രത്തിന്റെ ഭാഗമായത്. നേരത്തേ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് ആദ്യമായി വിക്കറ്റ് കാത്ത മല്‍സരത്തില്‍ ഒമ്പതു ക്യാച്ചുകളെടുത്തിരുന്നു. പക്ഷെ അതിനു മുമ്പത്തെ മല്‍സരത്തില്‍ ഡികോക്ക് അരങ്ങേറിയിരുന്നു. വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചില്ലെന്നു മാത്രം.

ലിയോണിനു നേട്ടം
അലെക്‌സ് കെയ്‌റി മാത്രമല്ല ടീമംഗവും സ്പിന്നറുമായ നതാന്‍ ലിയോണും ഈ മല്‍സരത്തില്‍ ഒരു വമ്പന്‍ നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. 400 വിക്കറ്റ് ക്ലബ്ബില്‍ അംഗമായ മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് ലിയോണ്‍. മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണും പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് എന്നിവര്‍ മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റുകളൊന്നും വീഴ്ത്താന്‍ ലിയോണിനായിരുന്നില്ല. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളുമായി അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 33 ഓവറുകള്‍ വിക്കറ്റൊന്നും ലഭിക്കാനാവാതെ വലഞ്ഞ ലിയോണ്‍ ഈ കാത്തിരിപ്പ് കൂടിയാണ് ഈ ടെസ്റ്റില്‍ അവസാനിപ്പിച്ചത്. മാത്രമല്ല അവസാന വിക്കറ്റിനു ശേഷം അടുത്തതിനായി ഒരു വര്‍ഷത്തോളം അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വരികയും ചെയ്തു.

ഓസ്‌ട്രേലിയക്ക് ഗംഭീര വിജയം
അലെക്‌സ് കെയ്‌റിയും നതാന്‍ ലിയോണും വമ്പന്‍ നേട്ടങ്ങള്‍ കുറിച്ച ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി. ഒരു ദിവസം ബാക്കിനില്‍ക്കെ ഒമ്പതു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. ഇംഗ്ലണ്ട് നല്‍കിയ 20 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഓസീസ് ആറോവറില്‍ തന്നെ മറികടക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 74 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതാണ് ഇംഗ്ലണ്ടിനെ വന്‍ പരാജയത്തിലേക്കു തള്ളിയിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications