രോഹിത്തിനോടു അന്നു ചോദിച്ചു വാങ്ങി, ഇനിയൊരിക്കലും അതു ചെയ്യില്ല!- വെളിപ്പെടുത്തി ഗില്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ബാറ്റ്‌സ്മാനാണ് ശുഭ്മാന്‍ ഗില്‍. ടെസ്റ്റ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞ അദ്ദേഹം 18ന് ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് ഇനി കളിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ചുരുങ്ങിയ സമയം കൊണ്ട് മനോരമായ ബാറ്റിങിലൂടെ ഗില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ ഗില്ലിന്റെ കരിയറില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും. ഈ മല്‍സരത്തില്‍ തിളങ്ങാനായാല്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ അദ്ദേഹത്തിനു കഴിയും. മറിച്ചാണെങ്കില്‍ ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. പേസും സ്വിങുമുള്ള ഇംഗ്ലീഷ് പിച്ചില്‍ തിളങ്ങണെങ്കില്‍ ഗില്ലിനു തന്റെ പ്രതിഭ മുഴുവന്‍ പുറത്തെടുക്കേണ്ടി വരും.

ആദ്യ ബോള്‍ നേരിടില്ല
ടെസ്റ്റില്‍ ഇന്നിങ്‌സിലെ ആദ്യ ബോള്‍ നേരിടാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. മുമ്പുണ്ടായ ഒരു മോശം അനുഭവമാണ് ഇതിനു കാരണം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ ഗില്‍ ആദ്യ ബോള്‍ നേരിട്ടിരുന്നു. കരിയറില്‍ ആദ്യമായിട്ടായിരുന്നു താരം ഈ പരീക്ഷണത്തിനു മുതിര്‍ന്നത്.
അന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ മൂന്നാമത്തെ ബോളില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയും ചെയ്തു. ഈ ടെസ്റ്റിനു മുമ്പുള്ള ഇന്നിങ്‌സുകളില്‍ രോഹിത്തായിരുന്നു ആദ്യ ബോള്‍ നേരിട്ടിരുന്നത്. നോണ്‍ സ്‌ട്രൈക്കറാവാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നു ഗില്‍ പറയുന്നു. പക്ഷെ അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യ സ്‌ട്രൈക്ക് നേരിടാന്‍ താന്‍ സ്വയം മുന്നോട്ടു വരികയായിരുന്നുവെന്നും ഈ തീരുമാനത്തില്‍ കുറ്റബോധമുണ്ടെന്നും താരം വ്യക്തമാക്കി.

രോഹിത്തിനോടു ചോദിച്ചുവാങ്ങി
അഹമ്മദാബാദിലെ അന്നത്തെ ടെസ്റ്റില്‍ ആദ്യ ബോള്‍ താന്‍ നേരിടാമെന്നു രോഹിത്തിനോടു എന്തുകൊണ്ടാണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു പക്ഷെ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. അന്നു മൂന്നാമത്തെയോ, നാലാമത്തെയോ ബോളില്‍ എനിക്കു ഡെക്കായി ക്രീസ് വിടേണ്ടിവന്നു. ടെസ്റ്റ് കരിയറില്‍ ഇനിയൊരിക്കലും ഇന്നിങ്‌സിലെ ആദ്യ ബോള്‍ ഞാന്‍ നേരിടില്ലെന്നും 21 കാരനായ ഗില്‍ തുറന്നുപറഞ്ഞു.

ചുവപ്പ് തൂവാല
ബാറ്റിങിനിടെ ചുവപ്പ് നിറമുള്ള തൂവാല പോക്കറ്റില്‍ കരുതുന്നത് അന്ധവിശ്വാസം കാരണമല്ലെന്നു ഗില്‍ വെളിപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാല്‍ അതു അന്ധവിശ്വാസമാണെന്നു ഞാന്‍ കരുതുന്നില്ല. എന്തുകൊണ്ടാണ് ഞാന്‍ ചുവപ്പ് തൂവാല പോക്കറ്റില്‍ കരുതുന്നതെന്നു ചോദിച്ചാല്‍ കൃത്യമായ കാരണം എനിക്കറിയില്ല. ചുവപ്പ് നിറം എനിക്കിഷ്ടമാണ്. അതുകൊണ്ടു ചുവപ്പ് നിറമുള്ള തൂവാല ഞാന്‍ ധരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍, റണ്‍സെടുക്കുമ്പോള്‍ ആ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ചെയ്യുന്നത് ആവര്‍ത്തിക്കാന്‍ ശ്രമിക്കും. ഇതാവാം ഞഞാന്‍ അതു ആവര്‍ത്തിക്കുന്നത്. എല്ലായ്‌പ്പോഴും ഈ തൂവാല ഒപ്പം സൂക്ഷിക്കുന്നതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications