Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വാര്‍ണര്‍ കാണിച്ച വിഡ്ഢിത്തം! ആദ്യ 20 മിനിറ്റില്‍ ഒരിക്കലും പാടില്ലെന്നു വോ

സിഡ്‌നി: ഇന്ത്യക്കെതിരേ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു വിമര്‍ശനം. അഞ്ചു റണ്‍സ് മാത്രമെടുത്താണ് വാര്‍ണര്‍ നാലാം ഓവറില്‍ തന്നെ പുറത്തായത്. താരത്തിന്റെ ഷോട്ട് സെലക്ഷനെതിരേ പലരും രംഗത്തു വന്നിരിക്കുകയാണ്.

ഒരു ടെസ്റ്റില്‍ ആദ്യത്തെ 20 മിനിറ്റില്‍ കളിക്കാന്‍ പാടില്ലായിരുന്ന ഷോട്ടാണ് വാര്‍ണര്‍ കളിച്ചതെന്നു മുന്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്ക് വോ വിമര്‍ശിച്ചു. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ ചേതേശ്വര്‍ പുജാരയായിരുന്നു ഫസ്റ്റ് സ്ലിപ്പില്‍ വാര്‍ണറെ പിടികൂടിയത്.

വാര്‍ണര്‍ ധൃതി കാണിച്ചു

വാര്‍ണര്‍ ധൃതി കാണിച്ചു

അതിവേഗം റണ്‍സെടുക്കുന്നതിനു വേണ്ടി ധൃതി കാണിച്ചതു കാരണമാണ് വാര്‍ണര്‍ക്കു സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നതെന്നു വോ അഭിപ്രായപ്പെട്ടു. ലൂസ് ഷോട്ടായിരുന്നു അത്. ടെസ്റ്റില്‍ ആദ്യത്തെ 20 മിനിറ്റില്‍ കളിക്കേണ്ടിയിരുന്ന ഷോട്ടായിരുന്നില്ല അത്.
വൈഡ് ബോളിലാണ് വാര്‍ണര്‍ ഡ്രൈവിനു ശ്രമിച്ചത്. ബോളിലേക്കു എത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. പകരം ബോളിലേക്കു കുറച്ചു കൂടി ക്ലോസായി ഷോട്ട് കളിക്കുകയായിരുന്നു വാര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. അക്ഷമനായി അദ്ദേഹം കളിച്ച ഷോട്ടായിരുന്നു അത്. അതിവേഗം റണ്‍സെടുക്കാനുള്ള ശ്രമമായിരിക്കാം വാര്‍ണര്‍ നടത്തിയതെന്നും വോ വിശദമാക്കി.

വാര്‍ണര്‍ ഫിറ്റല്ലെന്നു ഹസ്സി

വാര്‍ണര്‍ ഫിറ്റല്ലെന്നു ഹസ്സി

വാര്‍ണര്‍ കാര്യമായി സകോര്‍ ചെയ്യാതെ പുറത്തായതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്തു മുന്‍ താരം മൈക്കല്‍ ഹസ്സിയും രംഗത്തു വന്നിരിക്കുകയാണ്. വേണ്ടത്ര ഫുട്ട് വര്‍ക്കില്ലാതെ കളിച്ചത് വാര്‍ണര്‍ പൂര്‍ണ ഫിറ്റല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ണര്‍ വിക്കറ്റുകള്‍ക്കിടയിലൂടെ ഓടുന്നുണ്ടെങ്കിലും ചെറിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. നമ്മള്‍ നേരത്തേ കണ്ടു കൊണ്ടിരുന്ന വാര്‍ണറായിരുന്നില്ല ഇത്. 100 ശതമാനം ഫിറ്റ്‌നസിലേക്കു അദ്ദേഹം ഇനിയുമെത്തിയിട്ടില്ല. ഇതു ഓസീസിനെ സംബന്ധിച്ച് ശുഭസൂചനയല്ലെന്നും ഹസ്സി അഭിപ്രായപ്പെട്ടു.

വാര്‍ണറും പരിക്കും

വാര്‍ണറും പരിക്കും

100 ശതമാനം ഫിറ്റായി മൂന്നാം ടെസ്റ്റില്‍ തനിക്കു കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ലെന്നു വാര്‍ണര്‍ നേരത്തേ പറഞ്ഞിരുന്നു. ജയത്തോടെ പരമ്പരയിലേക്കു തിരിച്ചുവന്നേ തീരൂവെന്ന വെല്ലുവിളി കാരണമാണ് അദ്ദേഹത്തെ സിഡ്‌നി ടെസ്റ്റില്‍ ഓസീസ് കളിപ്പിച്ചതെന്ന സംശയങ്ങളുമുയരുന്നുണ്ട്.
ഏകദിന പരമ്പരയില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു വാര്‍ണറുടെ നാഭിഭാഗത്തു പരിക്കേറ്റത്. തുടര്‍ന്നു ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

Story first published: Thursday, January 7, 2021, 12:57 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+