Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: സ്ലെഡ്ജിങ് നാട്ടുകാരനോടോ? സുന്ദറിനെതിരേ സിറാജിന്റെ പെരുമാറ്റത്തെക്കുറിച്ച് ഫാന്‍സ്

ഇന്ത്യയും കൗണ്ടി ഇലവനും തമ്മിലുള്ള ത്രിദിന സന്നാഹ മല്‍സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള സ്ലെഡ്ജിങിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കൗണ്ടി ഇലവനു വേണ്ടിയിറങ്ങിയ ഇന്ത്യന്‍ താരം കൂടിയായ വാഷിങ്ടണ് സുന്ദറിനോട് ബൗളിങിനെതിരേ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പ്രകോപനപരായി എന്തോ പറഞ്ഞതാണ് സംഭവം. ഇതേക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ രണ്ടു തട്ടിലാണ്. സോഷ്യല്‍ മീഡിയകളില്‍ പലരും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

1

ചില ആരാധകര്‍ ഈ സംഭവത്തെ ടീമംഗങ്ങള്‍ തമ്മിലുള്ള ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മറ്റു ചിലരാവട്ടെ നാട്ടുകാരന്‍ കൂടിയായ വാഷിങ്ടണിനോടു സിറാജിന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും വിമര്‍ശിക്കുന്നു. അതു വെറും തമാശയായി മാത്രം കണ്ടാല്‍ മതി. അവഹേൡക്കലൊന്നും നടന്നിട്ടില്ലെന്നാണ് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്. പരിശീലന മല്‍സരത്തിലും സ്ലെഡ്ജിങോ? അതും സ്വന്തം ദേശീയ ടീമിന്റെ താരത്തിനെതിരേ എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

സിറാജിന് ഇതിന്റെ എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്. കരിയര്‍ തുടങ്ങുമ്പോഴേക്കും ഇങ്ങനെയൊരു ചിന്താഗതി ശരിയല്ല. കരിയര്‍ വേഗത്തില്‍ അവസാനിക്കുമെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്. അവന്റെ പേര് മാത്രമാണ് വാഷിങ്ടണെന്നും അവനും ഇന്ത്യക്കാരനാണെന്നു ആരെങ്കിലും സിറാജിനോടു പറയൂവെന്നും മറ്റൊരു യൂസര്‍ കുറിച്ചു.

മറ്റുള്ളവരോ, പൊതുജനങ്ങളോ സിറാജിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ സിറാജ് പരാതിപ്പെടാന്‍ തുടങ്ങുമെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം. ഇതു വളരെ മോശമായിപ്പോയെന്നായിരുന്നു ഒരു യൂസര്‍ സിറാജിനെ വിമര്‍ശിച്ചത്.

ഈ മല്‍സരത്തില്‍ വാഷിങ്ണിന്റെ വിക്കറ്റെടുത്തതും സിറാജായിരുന്നു. ഒരു റണ്‍സ് മാത്രമെടുത്ത വാഷിങ്ടണിനെ സുന്ദറിന്റെ ബൗളിങില്‍ രോഹിത് പിടികൂടുകയായിരുന്നു. വാഷിങ്ടണിനെക്കൂടാതെ ഇന്ത്യന്‍ പേസര്‍ ആവേശ് ഖാനും ഈ സന്നാഹ മല്‍സരത്തില്‍ കൗണ്ടി ഇലവന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടു താരങ്ങളെ വിട്ടുനല്‍കണമെന്ന ഇസിബിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ബിസിസിഐ ഇരുവരെയും കൗണ്ടി ഇലവനു വേണ്ടി കളിക്കാന്‍ സമ്മതിച്ചത്. മല്‍സരത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 311 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം കൗണ്ടി ഇലവന്‍ കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 220 റണ്‍സെന്ന നിലയിലായിരുന്നു.

Story first published: Thursday, July 22, 2021, 15:18 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+