Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണുനിറച്ച കോലിയുടെ വിരമിക്കല്‍ സമ്മാനം! ഞാനതു തിരിച്ചു നല്‍കി-കാരണം തുറന്നുപറഞ്ഞ് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുര്‍ക്കര്‍ ലോകം കണ്ട എക്കാലത്തെയും വലിയ താരങ്ങളിലൊരാളാണ്. ക്രീസില്‍ ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹം ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ ശേഷമാണ് കളി മതിയാക്കിയത്. വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടും ക്രിക്കറ്റ് പ്രേമികള്‍ക്കു സച്ചിനോടുള്ള ആരാധനയിലും ഇഷ്ടത്തിലുമൊന്നും ഒട്ടും കുറവ് വന്നിട്ടില്ലെന്നു കാണാം. അത്രയും വലിയ ഇംപാക്ടാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചത്.

1

സച്ചിന്റ പല റെക്കോര്‍ഡുകളും ഇനിയാരെങ്കിലും തകര്‍ക്കുമോയെന്ന കാര്യം പോലും സംശയമാണ്. ലോക ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരം കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കരിയറിന്റെ അവസാന കാലത്ത്, 2011ല്‍ കരിയറിലാദ്യമായി ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യവും സച്ചിനു ലഭിച്ചിരുന്നു.

2

2013 നവംബര്‍ 16നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റ്. ഈ മല്‍സരത്തിടെ അന്നു ടീമിലുണ്ടായിരുന്ന വിരാട് കോലി സച്ചിന് ഒരു സ്‌പെഷ്യല്‍ സമ്മാനം നല്‍കിയിരുന്നു. പക്ഷെ അദ്ദേഹം അതു സ്വീകരിക്കാതെ തിരിച്ചു നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍.

3

മരിച്ചുപോയ അച്ഛന്‍ പ്രേം കോലി സമ്മാനിച്ച ചരടായിരുന്നു വിരാട് കോലി തന്റെ ആരാധനാപാത്രം കൂടിയായ സച്ചിനു അന്നു സമ്മാനമായി നല്‍കിയത്. ആ സംഭവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. ഞാന്‍ ഒരു മൂലയില്‍ തനിച്ചിരുന്ന് കണ്ണീര്‍ തുടയ്ക്കുകയായിരുന്നു, ആ സമയത്ത് ശരിക്കും വികാരധീനനായിരുന്നു. അപ്പോഴാണ് വിരാട് കോലി എന്റെയടുത്തേക്കു വന്നത്. അച്ഛന്‍ നല്‍കിയ വളരെ പവിത്രമായ ഒരു ചരട് എനിക്കു സമ്മാനമായി നല്‍കുകയും ചെയ്തു- സച്ചിന്‍ പറയുന്നു.

4

ഞാന്‍ അതുവാങ്ങി കുറച്ചു സമയം കൈകളില്‍ വച്ച ശേഷം വിരാടിനു തിരിച്ചുനല്‍കി. അതിനു ശേഷം പറഞ്ഞു- ഇതു വിലമതിക്കാനാവാത്തതാണ്. ഇതു മറ്റാരുടെയും പക്കലല്ല, നിന്റെയൊപ്പം തന്നെയാണുണ്ടാവേണ്ടത്. ഇതു നിനക്ക് അവകാശപ്പെട്ടതാണ്. അവസാനത്തെ ശ്വാസം വരെ നീ ഇതു സൂക്ഷിച്ചുവയ്ക്കുകയും വേണം. വളരെ വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എക്കാലവും ഇതു തന്റെ ഓര്‍മയില്‍ നിലനില്‍ക്കുകയും ചെയ്യുമെന്നും സച്ചിന്‍ മനസ്സ് തുറന്നു.

5

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരാട് കോലി ഈ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍സംസാരിച്ചിരുന്നു. ഞങ്ങള്‍, ഇന്ത്യയിലുള്ളവര്‍ സാധാരണയായി കൈത്തണ്ടയില്‍ ചരട് ധരിക്കാറുണ്ട്. രാജ്യത്തു ധാരാളം പേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. അച്ഛന്‍ ഉപയോഗിച്ച ഒരു ചരട് അദ്ദേഹം എനിക്ക് ഒരിക്കല്‍ നല്‍കിയിരുന്നു. ഞാന്‍ അതു പക്ഷെ കൈയില്‍ ധരിക്കാതെ ബാഗില്‍ ഒരു നിധി പോലെസൂക്ഷിച്ച് വയ്ക്കാറാണുള്ളത്. ഇതു എന്നെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടതാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്റെ അച്ഛന്‍ നല്‍കിയത് ആയതിനാല്‍ തന്നെ ഇതിനേക്കാള്‍ മൂല്യമേറിയ ഒന്ന് സച്ചിനു സമ്മാനമായി നല്‍കാനില്ലെന്നതിലാണ്ഞാന്‍ ഇതു അദ്ദേഹത്തിനു സമ്മാനിച്ചത്.

നിങ്ങള്‍ എത്രമാത്രം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വലുതാണെന്നും നിങ്ങളറിയണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ വക ചെറിയൊരു സമ്മാനമാണിതെന്നു പറഞ്ഞായിരുന്നു സച്ചിനു അതുനല്‍കിയതെന്നും കോലി വെളിപ്പെടുത്തിയിരുന്നു

6

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ തന്റെ വരുമാനത്തെക്കുറിച്ച് കളിച്ചിരുന്ന സമയത്ത് തനിക്ക് അറിവില്ലായിരുന്നുവെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. എത്ര റണ്‍സ് നേടിയെന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്, ബാങ്ക് അക്കൗണ്ട് എത്ര വലുതാണെന്നത് എനിക്കു വലിയ കാര്യമല്ലായിരുന്നു.

എന്നെ സംബന്ധിച്ച് 1989ല്‍ ക്രിക്കറ്റ് ആരംഭിച്ച് കളി മതിയാക്കുന്നതു വരെ ഇന്ത്യക്കു വേണ്ടി കളിച്ചാല്‍ എത്ര പ്രതിഫലം ലഭിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, കാരണം ഞാന്‍ ഒരിക്കലും അതു ശ്രദ്ധിക്കാന്‍ പോയിട്ടില്ലെന്നതാണ് സത്യമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 18, 2022, 14:24 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+