Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്തിനായിരുന്നു രോഹിത് ഈ 'കടുംകൈ'? ഒഴിഞ്ഞുമാറാനാവില്ല- തുറന്നടിച്ച് ഗവാസ്‌കര്‍

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാമിന്നിങ്‌സിലും അനാവശ്യ ഷോട്ട് കഴിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു രോഹിത് വിക്കറ്റ് കളഞ്ഞുകുളിച്ചത്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റിന്റെ ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം 44 റണ്‍സില്‍ നില്‍ക്കെയാണ് പുറത്തായത്. 74 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

1

സിക്‌സറിലൂടെ ഫിഫ്റ്റി തികയ്ക്കാനുള്ള രോഹിത്തിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. സ്പിന്നര്‍ നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്. ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി നേടിയിരുന്നു. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ സിക്‌സര്‍ പറത്തി ഫിഫ്റ്റി നേടാനായിരുന്നു രോഹിത്തിന്റെ ശ്രമം. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബോള്‍ ടേണ്‍ ചെയ്തു. ഇതോടെ രോഹിത്തിന്റെ ടൈമിങും പിഴച്ചു. മിഡ് വിക്കറ്റില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് റണ്ണിങ് ക്യാച്ചിലൂടെ രോഹിത്തിന്റെ മികച്ച ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു

ക്രിക്കറ്റ് 7 ചാനലില്‍ കമന്ററി പറയവെയായിരുന്നു രോഹിത്തിന്റെ അനാവശ്യ ഷോട്ടിനെ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. തീര്‍ത്തും അവിശ്വസനീയവും നിരുത്തരവാദപരവുമായ ഷോട്ടാണ് രോഹിത് കളിച്ചത്. ഒരിക്കലും കളിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. ലോങ് ഓണില്‍ ഒരു ഫീല്‍ഡറുണ്ടായിരുന്നു, ഡീപ്പ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡറുണ്ടായിരുന്നു. നിങ്ങള്‍ കുറച്ചു ബോള്‍ മുമ്പ് ഒരു ബൗണ്ടറി നേടിയതാണ്, പിന്നെ എന്തിനായിരുന്നു ഇങ്ങനെയൊരു ഷോട്ട്? നിങ്ങളൊരു സീനിയര്‍ താരമാണ്. അതിനാല്‍ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തീര്‍ത്തും അനാവശ്യമായാണ് വിക്കറ്റ് സമ്മാനമായി നല്‍കിയതെന്നു ഗവാസ്‌കര്‍ തുറന്നടിച്ചു.

2

സിഡ്‌നി ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും രോഹിത് സമാനമായ രീതിയിലായിരുന്നു മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ 77 ബോളില്‍ 26ഉം രണ്ടാമിന്നിങ്‌സില്‍ 98 ബോളില്‍ 52 റണ്‍സും അദ്ദേഹം നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് രോഹിത്തിനെ സ്വന്തം ബൗളിങില്‍ ക്യാച്ച് ചെയ്യുകയായിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ പാറ്റ് കമ്മിന്‍സിനെതിരേ പുള്‍ ഷോട്ട് കളിച്ച അദ്ദേഹം ഫൈന്‍ ലെഗിലാണ് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

Story first published: Saturday, January 16, 2021, 13:08 [IST]
Other articles published on Jan 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+