ക്യാച്ച് വിട്ടപ്പോള്‍ കരണത്തടി! റണ്ണൗട്ടിന് കെട്ടിപ്പിടിച്ച് അഭിനന്ദനവും- റൗഫിനെതിരേ ആരാധകരോഷം
പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മല്‍സരത്തിനിടെ നടന്ന നാടകീയ രംഗങ്ങളെ തുടര്‍ന്നു പ്രതിക്കൂട്ടിലായ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന് രൂക്ഷ വിമര്‍ശനം. ലാഹോര്‍ ക്വലന്ദേഴ്‌സും പെഷാവര്‍ സല്‍മിയും തമ്മിലുള്ള മല്‍സരത്തിനിടെയാണ് റൗഫിന്റെ ഭാഗത്തു നിന്നും ടീമംഗത്തിനു നേരേ അതിരുവിട്ട പെരുമാറ്റമുണ്ടായത്. അതിനു ശേഷം മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ താരത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചെങ്കിലും ഇതു നേരത്തേ ചെയ്ത പ്രവര്‍ത്തിക്കു പ്രായശ്ചിത്തമാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ റൗഫിനെതിരേ ആരാധകരോഷം ഇരമ്പുകയാണ്. താരത്തിനു കനത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

ഇനി ഈ സംഭവത്തിലേക്കു വരികയാണെങ്കില്‍ ലാഹോര്‍ ക്വലന്ദേഴ്‌സ് താരമായ ഹാരിസ് റൗഫ് കളിക്കിടെ ഒരു ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ ടീമംഗമായ കമ്രാന്‍ ഗുലാമിന്റെ കരണത്തടിക്കുകയായിരുന്നു. റൗഫിന്റെ തന്നെ ഓവറിലായരുന്നു ഇത്. പെഷാവറിന്റെ അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായിടുടെ ക്യാച്ചാണ് ഗുലാം പാഴാക്കിയത്.

പാഴായിപ്പോയ ഈ ക്യാച്ചിനു ശേഷം ഇതേ ഓവറിലെ തന്നെ മറ്റൊരു ബോളില്‍ പെഷാവര്‍ സല്‍മിയുടെ മറ്റൊരു താരമായ മുഹമ്മദ് ഹാരിസിനെ ഹാരിസ് റൗഫ് പുറത്താക്കിയിരുന്നു. ടീമംഗങ്ങള്‍ റൗഫിനെ അഭിനന്ദിക്കാന്‍ അരികിലേക്കു വന്നപ്പോള്‍ അക്കൂട്ടത്തില്‍ കമ്രാന്‍ ഗുലാമുമുണ്ടായിരുന്നു. പക്ഷെ രോഷാകുലനായ റൗഫ് ഗുലാമിന്റെ മുഖത്തടിക്കുകയായിരുന്നു.

നേരത്തേ ഗുലാം കൈവിട്ട ക്യാച്ചിന്റെ രോഷം തീര്‍ക്കുകയായിരുന്നു താരം. എന്നാല്‍ ഈ രംഗങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. വൈകാതെ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. പിഎസ്എല്ലിന്റെ ഔദ്യോഗിത ട്വിറ്റര്‍ ഹാന്റിലിലും ഈ വീഡിയോ പങ്കുവച്ചിരുന്നു.

ഇതിനു ശേഷം പെഷാവല്‍ സല്‍മിയുടെ താരമായ വഹാബ് റിയാസിനെ കമ്രാന്‍ ഗുലാം തകര്‍പ്പനൊരു ത്രോയിലൂടെ റണ്ണൗട്ടാക്കിയിരുന്നു. ഗുലാമിന്റെ നേരിട്ടുള്ള ലോങ് ത്രോ റിയാസ് ക്രീസിലെത്തുമ്പോഴേക്കും ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു. ഇതിനു പിറകെ ഹാരിസ് റൗഫ് ഗുലാമിന്റെ അടുത്തേക്ക് ഓടിയെത്തുകയും കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.പക്ഷെ റൗഫിന്റെ ഈ സ്‌നേഹപ്രകടനം തൊട്ടുമുമ്പ് ചെയ്ത പ്രവര്‍ത്തിക്കു പരിഹാരമല്ലെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ ഹാരിസ് റൗഫിനെ ചുരുക്കം ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ ഈ പെരുമാറ്റത്തെ ഒട്ടും അംഗീകരിക്കുന്നില്ല. മാന്യമാന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ ഇത്തരം പെരുമാറ്റം കളിക്കളത്തില്‍ പ്രതീക്ഷിക്കുന്നില്ലെന്നു ഭൂരിഭാഗം പേരും തുറന്നടിച്ചു. എന്തൊരു വിഡ്ഢിത്തമാണിത്, ആയൊരു ആലിംഗനം കൊണ്ട് ഹാരിസ് റൗഫിന്റെ പ്രവര്‍ത്തിക്കു പ്രായശ്ചിത്തമാവുന്നില്ല. കനത്ത ശിക്ഷ തന്നെ അയാള്‍ക്കു നല്‍കണം. ഈയൊരു തലത്തില്‍ ഒരിക്കലും അംഗീകരിക്കാനാനാവാത്ത പെരുമാറ്റമാണിതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഇതു തീര്‍ച്ചയായും അന്വേഷിക്കപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്. ഞെട്ടിക്കുന്ന പെരുമാറ്റം, ഈ കാരണത്താലാണ് ഈ ലീഗിനെ പുറത്തുള്ളവര്‍ ബഹുമാനിക്കാത്തതെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications