എറിഞ്ഞിടും, വേണ്ടി വന്നാല്‍ തല്ലിത്തീര്‍ക്കും... കുംബ്ലെ മാത്രമല്ല, ഇവരും അടിച്ചേക്കും സെഞ്ച്വറി
ലണ്ടന്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും തികച്ചും വ്യത്യസ്തമായതു കൊണ്ടു തന്നെയാണ് ടെസ്റ്റ് ഇപ്പോഴും മങ്ങലേല്‍ക്കാതെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നത്. ബൗളര്‍മാര്‍ പോലും ബാറ്റ്‌സ്മാന്‍മാരാവുന്നത് ടെസ്റ്റില്‍ മാത്രം കാണാവുന്ന പ്രത്യേകതയാണ്. തങ്ങളുടേതായ ദിവസം അംഗീകൃത ബാറ്റ്‌സ്മാന്‍മാരെ സ്തബ്ധരാക്കി സെഞ്ച്വറി നേടിയിട്ടുള്ള നിരവധി ബൗളര്‍മാര്‍ ടെസ്റ്റിലുണ്ട്.
ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതുപോലെ ടെസ്റ്റില്‍ ഭാവിയില്‍ സെഞ്ച്വറിയുമായി തങ്ങളുടെ ബാറ്റിങ് മിടുക്ക് തെളിയിക്കാന്‍ ശേഷിയുള്ള ബൗളര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍ (ഇന്ത്യ)
നിലവില്‍ ഇന്ത്യന്‍ ടീമിലംഗമായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഭേദപ്പട്ട ബാറ്റ്‌സ്മാന്‍ കൂടിയാണ്. 21 ടെസ്റ്റുകളില്‍ നിന്നും 22.08 ശരാശരിയില്‍ 552 റണ്‍സ് ഭുവി നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പേസറുടെ ഉയര്‍ന്ന സ്‌കോര്‍ 63 റണ്‍സാണ്. ഇതു കൂടാതെ രണ്ടു ഫിഫ്റ്റികള്‍ കൂടി ടെസ്റ്റില്‍ താരം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഏകദിനത്തിലും ഭുവി ഒരു ഫിഫ്റ്റി നേടിയിരുന്നു.
പല പ്രതിസന്ധി ഘട്ടങ്ങളിലും ടീമിന് ബാറ്റിങില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ താരമാണ് ഭുവി. വലിയ സിക്‌സറുകള്‍ പായിക്കാനുള്ള ശേഷിയും വലംകൈ ബാറ്റ്‌സ്മാനുണ്ട്.

പാറ്റ് കമ്മിന്‍സ് (ഓസ്ട്രലിയ)
ഓസ്ട്രലിയയുടെ പേസ് സെന്‍സേഷന്‍ പാറ്റ് കമ്മിന്‍സും ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചാല്‍ ഞെട്ടേണ്ടതില്ല. ടെസ്റ്റില്‍ പല തവണ തന്റെ ബാറ്റിങ് പാടവം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളടക്കം 23 ടെസ്റ്റുകളില്‍ നിന്നും 586 റണ്‍സാണ് പേസറുടെ സമ്പാദ്യം. ടെസ്റ്റില്‍ സെഞ്ച്വറിയടിക്കാനുള്ള പ്രഹരശേഷി തന്റെ ആവനാഴിയിലുണ്ടെന്നു കാണിച്ചു തന്ന താരമാണ് ഓസീസ് പേസര്‍.
39.54 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റ് കമ്മിന്‍സിനുണ്ട്. കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ നേടിയ 63 റണ്‍സാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം.

മെഹ്ദി ഹസ്സന്‍ (ബംഗ്ലാദേശ്)
ബംഗ്ലാദേശിന്റെ യുവ താരമായ മെഹ്ദി ഹസനും ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനുള്ള മികവുണ്ട്. ബംഗ്ലാദേശിന്റെ ഭാവി സൂപ്പര്‍ താരമെന്നാണ് 21 കാരന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇതുവരെ 19 ടെസ്റ്റുകളില്‍ നിന്നും 18.47 എന്ന തരക്കേടില്ലാത്ത ശരാശരിയില്‍ 554റണ്‍സ് ഹസ്സന്‍ നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റില്‍ നേടിയ 68 റണ്‍സാണ് ഹസ്സന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ഇവ കൂടാതെ ഏകദിനത്തില്‍ ഒരു ഫിഫ്റ്റിയും താരത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications