Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ സച്ചിനാക്കിയ സെഞ്ചുറി ഏത്?

മുംബൈ: 1992 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ അടിച്ച സെഞ്ചുറിയാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. പത്തൊമ്പതാം വയസ്സിലായിരുന്നു സച്ചിനെ സച്ചിനാക്കി മാറ്റിയ ആ തകര്‍പ്പന്‍ സെഞ്ചുറി. പെര്‍ത്തിലെ ഫാസ്റ്റ് ബൗളിംഗ് പിച്ചില്‍ അസാമാന്യരായ ഓസീസ് ബൗളര്‍മാരെ നേരിട്ടാണ് സച്ചിന്‍ മനോഹരമായ ഈ സെഞ്ചുറി നേടിയത്.

ആ ഒരൊറ്റ ഇന്നിംഗ്‌സ് എന്റെ കരിയറിനെ മാറ്റിമറിച്ചു. അല്ലെങ്കില്‍ എന്റെ കരിയറിന് ദിശാബോധം നല്‍കി. ലോകത്ത് ഏറ്റവും ഫാസ്റ്റ് വിക്കറ്റായിരുന്നു ഇന്ന് പെര്‍ത്തിലേത്. ബാറ്റിംഗ് മഹാ ദുഷ്‌കരം. പെര്‍ത്തിലെ പോലെ ഒരു വിക്കറ്റ് പിന്നീട് ബാറ്റ് ചെയ്യാന്‍ കിട്ടില്ലെന്ന് അറിയാമായിരുന്നു. പെര്‍ത്തില്‍ ബാറ്റ് ചെയ്താല്‍ ലോകത്ത് എവിടെ കൡക്കാനും പ്രശ്‌നമുണ്ടാകില്ല എന്നും എനിക്ക് നന്നായി അറിയാമായിരുന്നു.

sachin-mumbai

മുംബൈയിലെ റയാന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ കുട്ടികളുമായി സംസാരിക്കുകയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. എങ്ങനെയാണ് സച്ചിന്‍ ക്രിക്കറ്റ് തിരഞ്ഞെടുത്തത് എന്നായിരുന്നു കുട്ടികള്‍ക്ക് അറിയേണ്ടിയിരുന്നത്. തന്റെ അച്ഛന്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ ആയിരുന്നില്ല എന്ന് സച്ചിന്‍ പറഞ്ഞു. ഞാന്‍ ക്രിക്കറ്റ് കളിക്കണം എന്ന് തീരുമാനിച്ചത് അച്ഛനല്ല.

എന്നാല്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അച്ഛന്‍ അനുവാദം തന്നു. എന്റെ ഇഷ്ടം അച്ഛന്‍ തിരിച്ചറിഞ്ഞു. അച്ഛനും ജ്യേഷ്ഠനും എന്നെ സഹായിച്ചു. അതാണ് എന്നെ ക്രിക്കറ്റ് താരമാക്കിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററായാണ് സച്ചിന്‍ തെണ്ടുല്‍ക്കറെ കരുതുന്നത്. പതിനാറാം വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ സച്ചിന്‍ കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Story first published: Thursday, July 24, 2014, 15:58 [IST]
Other articles published on Jul 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+