വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അടുത്ത കിരീടമാര്‍ക്ക്? ഇനിയാരും സ്വപ്‌നം കാണേണ്ട... ഇവരിലൊരു ടീം തീര്‍ച്ച!!

ചെന്നൈയാണ് നിലവിലെ ഐപിഎല്‍ ജേതാക്കള്‍

By Manu
IPLൽ അടുത്ത കിരീടമാര്‍ക്ക്? | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി രണ്ടു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. കഴിഞ്ഞ മാസം നടന്ന താരലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും കൂടി 60 താരങ്ങളെയാണ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. വീക്ക്‌നെസുകള്‍ പരിഹരിച്ച് അടുത്ത സീസണില്‍ കിരീടം തന്നെ സ്വന്തമാക്കുകയാവും എല്ലാ ടീമുകളുടെയും ശ്രമം.

വിദേശത്ത് ടീം ഇന്ത്യയുടെ അവിസ്മരണീയ ടെസ്റ്റ് ജയങ്ങള്‍... വിജയരഹസ്യം ഇവയാണ്!! മൂന്നെണ്ണം മാത്രം വിദേശത്ത് ടീം ഇന്ത്യയുടെ അവിസ്മരണീയ ടെസ്റ്റ് ജയങ്ങള്‍... വിജയരഹസ്യം ഇവയാണ്!! മൂന്നെണ്ണം മാത്രം

എന്നാല്‍ അടുത്ത സീസണില്‍ മൂന്നു ടീമുകള്‍ക്കാണ് ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണില്‍ ചാംപ്യന്‍മാരാവാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. 2013, 15, 17 വര്‍ഷങ്ങൡലാണ് രോഹിത് ശര്‍മയുടെ നായകത്വത്തില്‍ മുംബൈ ജേതാക്കളായത്. കഴിഞ്ഞ തവണ നിരാശപ്പെടുത്തിയെങ്കിലും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് ഹിറ്റ്മാനും സംഘവും.
ലേലത്തിനുമുമ്പ് തന്നെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡികോക്കിനെ കൊണ്ടുവന്ന മുംബൈ ലസിത് മലിങ്ക, യുവരാജ് സിങ് എന്നീ വമ്പന്‍ താരങ്ങളെയും ലേലത്തില്‍ വാങ്ങിയിരുന്നു. ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, കിരോണ്‍ പൊള്ളാര്‍ഡ് എന്നീ മിന്നും താരങ്ങള്‍ നേരത്തേ തന്നെ മുംബൈക്കൊപ്പമുണ്ട്.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

നിലവിലെ ഐപിഎല്‍ ജേതാക്കളും മൂന്നു തവണ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ അടുത്ത തവണയും സൂക്ഷിക്കേണ്ടിയിരിക്കുന്നു. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം കഴിഞ്ഞ തവണ സിഎസ്‌കെ മടങ്ങിവരവ് ആഘോഷിച്ചത് കിരീടവിജയവുമായാണ്. ഇതിഹാസ താരം എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് സിഎസ്‌കെയുടെ ഏറ്റവും വലിയ കരുത്ത്.
ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, ഫഫ് ഡുപ്ലെസി, ഡ്വയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ് എന്നിവരടക്കം വമ്പന്‍ താരനിര സിഎസ്‌കെയ്ക്കുണ്ട്. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം പേരെയും സിഎസ്‌കെ അടുത്ത സീസണില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ജേതാക്കളും കഴിഞ്ഞ തവണ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടുത്ത സീസണില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. കെയ്ന്‍ വില്ല്യംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയില്‍ കിഞ്ഞ തവണ ഫൈനലിലെത്തിയ എസ്ആര്‍എച്ച് അടുത്ത സീസണില്‍ കിരീടം തന്നെയാവും ലക്ഷ്യമിടുന്നത്.
വിലക്ക് കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ അടുത്ത തവണ മടങ്ങിയെത്തുന്നത് അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും.
ശിഖര്‍ ധവാനെ ഡല്‍ഹിക്കു കൈമാറിയെങ്കിലും അത് എസ്ആര്‍എച്ചിന്റെ ബാറ്റിങ് കരുത്ത് കുറയ്ക്കില്ല. ലേലത്തില്‍ വെടിക്കെട്ട് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും ജോണി ബെയര്‍സ്‌റ്റോയും വാങ്ങി അവര്‍ ധവാന്റെ അഭാവം നികത്തിക്കഴിഞ്ഞു.

Story first published: Thursday, January 3, 2019, 13:40 [IST]
Other articles published on Jan 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X