For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു എന്തുകൊണ്ട് ഐസിസി കിരീടമില്ല? കാരണങ്ങള്‍ അഞ്ചെണ്ണമുണ്ട്! കുറ്റം നായകന്റേതല്ല

അവസാനമായി ടെസ്റ്റ് ഫൈനലിലും ഇന്ത്യ തോറ്റിരുന്നു

എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും അഗ്രസീവ് ക്യാപ്റ്റനുമായിട്ടും വിരാട് കോലിക്കു ഐസിസി കിരീടം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടാവുന്നില്ല? ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്. തുടര്‍ച്ചയായ മൂന്നു ഐസിസി ടൂര്‍ണമെന്റുകളിലാണ് കോലിക്കു നോക്കൗട്ടില്‍ പിഴച്ചത്. രണ്ടു തവണ ഫൈനലിലും ഒരു തവണ സെമിയിലും ടീം പരാജയപ്പെടുകയായിരുന്നു.

2017ലെ ചാംപ്യന്‍സ് ട്രോഫി, അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യക്കു അടിതെറ്റിയത്. 2019ലെ ഏകദിന ലോകകപ്പില്‍ സെമിയിലും ടീം തോറ്റു പുറത്തായി. എവിടെയായിരിക്കാം കോലിക്കു പിഴയ്ക്കുന്നത്? ഐസിസി കിരീടം അദ്ദേഹത്തിനു ലഭിക്കാതിരിക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

 വലിയ താരങ്ങള്‍ ഫ്‌ളോപ്പാവുന്നു

വലിയ താരങ്ങള്‍ ഫ്‌ളോപ്പാവുന്നു

നിര്‍ണായക മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിലെ വമ്പന്‍ താരങ്ങള്‍ ഫ്‌ളോപ്പാവുന്നതാണ് ആദ്യത്തെ കാരണം. കോലിയെക്കൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം നിര്‍ണായക മല്‍സരങ്ങളില്‍ ഫ്‌ളോപ്പാവുകയാണ്. നോക്കൗട്ട് മല്‍സരങ്ങളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഇവര്‍ കാര്യമായ സംഭാവനയില്ലാതെ മടങ്ങുന്നത് ഇന്ത്യയെ തളര്‍ത്തുന്നു.
ചാംപ്യന്‍സ് ട്രോഫി ഫൈനല്‍, ലോകകപ്പ് സെമി എന്നിവയിലും കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമെല്ലാം ഇവര്‍ നിറംമങ്ങിയിരുന്നു. ഇതു ടീമിനു കനത്ത ആഘാതമായി മാറുകയും ചെയ്തു.

നോക്കൗട്ടിലെ സമ്മര്‍ദ്ദം

നോക്കൗട്ടിലെ സമ്മര്‍ദ്ദം

നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളിലെ സമ്മര്‍ദ്ദം താങ്ങാന്‍ കോലിക്കു കീഴില്‍ ഇന്ത്യക്കു സാധിക്കുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. ഇന്ത്യന്‍ ടീമിനൊപ്പം മാത്രല്ല ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പവും കോലിയുടെ ഈ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്.
നോക്കൗട്ടുകളില്‍ നന്നായി പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമല്ല. അപാരമായ മനസാന്നിധ്യവും പോരാട്ടവീര്യവുമുണ്ടെങ്കില്‍ മാത്രമേ ഈ അഗ്നിപരീക്ഷ വിജയിക്കാനാവൂ. ക്യാപ്റ്റനെന്ന നിലയില്‍ ഇത്തരം മല്‍സരങ്ങളില്‍ ടീമിനെ മുന്നില്‍ നയിക്കുന്നതിലും കോലി പരാജയപ്പെടുന്നു.

 ചിലരെ അമിതമായി ആശ്രയിക്കുന്നു

ചിലരെ അമിതമായി ആശ്രയിക്കുന്നു

ചില കളിക്കാരെ അമിതമായി ആശ്രയിക്കുന്നതാണ് കോലിയുടെ കിരീടവരള്‍ച്ചയുടെ മൂന്നാമത്തെ കാരണം. ഒരു ടൂര്‍ണമെന്റില്‍ ജയിക്കണമെങ്കില്‍ ടീമിലെ എല്ലാവരില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിക്കേണ്ടതുണ്ട്. ഏതെങ്കലും ചില കളിക്കാരെ മാത്രം എല്ലായ്‌പ്പോഴും ആശ്രയിച്ചു ടീമിന് മുന്നോട്ടുപോവാന്‍ കഴിയില്ല.
ഏതു ലോകോത്തര താരമായാലും അവര്‍ക്കു ഒരു മോശം ദിനമുണ്ടാവും. ഈ സമയത്ത് ടീമിലെ മറ്റു താരങ്ങളാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ നോകൗട്ടില്‍ ഇന്ത്യക്കു വേണ്ടി പുതിയ താരങ്ങള്‍ മികച്ച പ്രകടനവുമായി മുന്നോട്ടുവരുന്നില്ല.

 ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

നിര്‍ണായക മല്‍സരങ്ങളിലെ ടീം സെലക്ഷനില്‍ കോലിക്കു പിഴവുകള്‍ സംഭലിക്കുന്നുവെന്നതാണ് മറ്റൊരു കാരണം. അവസാനത്തെ ഉദാഹരണം ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. ഇന്ത്യ മാത്രമായിരുന്നു ഫൈനലിനുള്ള പ്ലെയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചത്. കിവീസ് മല്‍സരദിവസമായിരുന്നു പ്ലെയിങ് ഇലവനെ പുറത്തുവിട്ടത്. സാഹചര്യം കൂടി മനസ്സിലാക്കിയാണ് അവര്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത്.
എന്നാല്‍ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയില്‍ പിച്ച് സ്വിങ് ബൗളര്‍മാരെ തുണയ്ക്കുമെന്നറിയാമായിട്ടും കോലി ഫൈനലില്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയില്ല. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തന്ത്രം പാളുകയും ചെയ്തു. ന്യൂസിലാന്‍ഡാവട്ടെ ഒരു സ്പിന്നര്‍ പോലുമില്ലാതെ അഞ്ചു പേസര്‍മാരെയായിരുന്നു കളിപ്പിച്ചത്.

 ബാറ്റിങ് തകര്‍ച്ച

ബാറ്റിങ് തകര്‍ച്ച

ബാറ്റിങ് തകര്‍ച്ചയാണ് ഐസിസിയുടെ നോക്കൗട്ടുകളില്‍ ഇന്ത്യക്കു അടിതെറ്റാനുള്ള അഞ്ചാമത്തെ കാരണം. കഴിഞ്ഞ മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. ഭാവിയിലും നിര്‍ണായക കളികളില്‍ ബാറ്റിങ് തകര്‍ച്ചയുണ്ടായാല്‍ ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുമെന്നുറപ്പാണ്.
2017 ചാംപ്യന്‍സ് ട്രോഫി റണ്‍ചേസിലും 2019ലെ ലോകകപ്പ് സെമിയിലെ റണ്‍ചേസിലുമെല്ലാം ഇന്ത്യക്കു തുടക്കത്തില്‍ തന്നെ മൂന്നോ, നാലോ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതു ഇന്ത്യക്കു വിജയലക്ഷ്യം ദുഷ്‌കമരാക്കുകയും ചെയ്തു. മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമേ ഇത്തരം മല്‍സരങ്ങളില്‍ ഒരു ടീമിനു ജയിക്കാനാവുകയുള്ളൂ. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലും ഇന്ത്യ ഇതാവര്‍ത്തിച്ചു. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും ആദ്യ ഇന്നിങ്‌സില്‍ 250ഉം രണ്ടാമിന്നിങ്‌സില്‍ 200ഉം റണ്‍സ് തികയ്ക്കാന്‍ കോലിപ്പടയ്ക്കായിരുന്നില്ല.

Story first published: Thursday, July 1, 2021, 13:51 [IST]
Other articles published on Jul 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+