Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പരനേട്ടം ടീം ഇന്ത്യക്ക് എളുപ്പമാവില്ല... വെല്ലുവിളികളുണ്ട്!! ഒന്നല്ല, അതില്‍ കൂടുതല്‍

പരമ്പരനേട്ടം ടീം ഇന്ത്യക്ക് എളുപ്പമാവില്ല | Oneindia Malayalam

ലണ്ടന്‍: ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും വെന്നിക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മൂന്നു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ആദ്യ മല്‍സരം വ്യാഴാഴ്ച നടക്കാനിരിക്കെ ചില വെല്ലുവിളികള്‍ ടീം ഇന്ത്യയെ അലട്ടുന്നുണ്ട്.

പരമ്പര കൈക്കലാക്കണെങ്കില്‍ ഈ വെല്ലുവിളികള്‍ കൂടി ഇന്ത്യക്കു മറികടന്നേ തീരൂ. കോലിയും സംഘവും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 എക്‌സ്ട്രാ ബൗളര്‍മാരില്ല

എക്‌സ്ട്രാ ബൗളര്‍മാരില്ല

ട്വന്റി20യേക്കാള്‍ തികച്ചും വ്യത്യസ്തമാണ് ഏകദിനം. പ്രധാന ബൗളര്‍മാരില്‍ ഒന്നോ രണ്ടോ പേര്‍ നിരാശപ്പെടുത്തിയാല്‍ മധ്യഓവറുകളില്‍ എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയാന്‍ ശേഷിയുള്ള പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ടീമുകളുടെ അവിഭാജ്യ ഘടകമാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. റെയ്‌നയില്ലെങ്കില്‍ പാര്‍ട്ട് ടൈം ബൗളറുടെ റോള്‍ ആര് വഹിക്കുമെന്നതാണ് ചോദ്യം.
അതുകൊണ്ടു ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികും ടീമിലുണ്ടെങ്കിലും ബാറ്റിങിലും ബൗളിങിലും ഒരുപോലെ ടീമിനു ഗുണം ചെയ്യുന്ന റെയ്‌നയെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും.

പേസര്‍മാരുടെ ഫിറ്റ്‌നസ്

പേസര്‍മാരുടെ ഫിറ്റ്‌നസ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറ പരിക്കുമൂലം ഏകദിനത്തില്‍ നിന്നും പിന്‍മാറിയത് ഇന്ത്യക്കു കനത്ത തിരിച്ചടി തന്നെയാണ്. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ടി20 പരമ്പരയില്‍ തന്റെ യഥാര്‍ഥ ഫോമില്‍ പന്തെറിയാന്‍ അദ്ദേഹത്തിനായിട്ടില്ല.
അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ഭുവിയെ ഏകദിന പരമ്പരയിലെ ചില മല്‍സരങ്ങളില്‍ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. ഇതോടെ അത്ര അനുഭവസമ്പത്തില്ലാത്ത ശര്‍ദ്ദുല്‍ താക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെയെല്ലാം ഇന്ത്യക്കു ആശ്രയിക്കേണ്ടിവരും.

 നാലാം നമ്പറില്‍ ആര്?

നാലാം നമ്പറില്‍ ആര്?

2015ലെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാറ്റ്ങില്‍ ആരെ നാലാം നമ്പറില്‍ ഇറക്കുമെന്നത്. പലരെയും ഇന്ത്യ ഈ പൊസിഷനില്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒരാള്‍ക്കും ഈ റോളില്‍ സ്ഥിരത നിലനിര്‍ത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ അജിങ്ക്യ രഹാനെയാണ് നാലാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രഹാനെ ടീമില്‍ പോലുമില്ല.
റെയ്‌ന, കാര്‍ത്തിക്, ലോകേഷ് രാഹുല്‍, ശ്രേയസ് എന്നിവരെല്ലാം ഈ പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ ആരെ നാലാം നമ്പറില്‍ ഇറക്കുമെന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Wednesday, July 11, 2018, 13:22 [IST]
Other articles published on Jul 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+