അടുത്ത ലോകകപ്പ് ടീം ഇന്ത്യ മോഹിക്കേണ്ട!! സാധ്യത കുറവ്... ഇംഗ്ലണ്ട് എല്ലാം തുറന്നുകാട്ടി
മുംബൈ: 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോള്‍ നടക്കുന്ന പര്യടനത്തെ ടീം ഇന്ത്യ നോക്കിക്കാണുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര ആഹ്ലാദം നല്‍കുന്നതല്ലെന്ന് ഏകദിന പരമ്പര കഴിഞ്ഞതോടെ വ്യക്തമായിക്കഴിഞ്ഞു. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 1-2ന് സ്വന്തമാക്കിയിരുന്നു.
കാര്യമായ വീക്ക്‌നെസുകളില്ലാത്ത ടീമെന്ന ആത്മവിശ്വാസവുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു ഈ പരമ്പര. അടുത്ത വര്‍ഷത്തെ ലോകകപ്പ് ഇന്ത്യ നേടാന്‍ സാധ്യത കുറവാണെന്നാണ് പരമ്പര തെളിയിക്കുന്നത്. ടീം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസുകള്‍ എന്തൊക്കെയെന്നു നോക്കാം.

സ്ഥിരതയില്ലായ്മ
2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ജേതാക്കളായിരുന്നു. എന്നാല്‍ പിന്നീടുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു. സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. 2014ലെ ടി20 ലോകകപ്പ്, 2016ലെ ടി20 ലോകകപ്പ്, 2015ലെ ഏകദിന ലോകകപ്പ്, 2017ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയിലൊന്നും ഇന്ത്യക്കു കിരീടം നേടാനായില്ല.
ഗ്രൂപ്പുതല മല്‍സരങ്ങളിലെല്ലാം ആധികാരിക ജയങ്ങളുമായി മുന്നേറിയ ശേഷം നിര്‍ണായക കളിയില്‍ തോല്‍വിയിലേക്കു വീഴുന്നുവെന്നതാണ് ഇന്ത്യയുടെ വീക്ക്‌നെസ്.

ദുര്‍ബലമായ മധ്യനിര
2011ല്‍ അവസാനമായി ഏകദിന ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ഇന്ത്യക്കു ശക്തമായ മധ്യനിര കൂടി ഉണ്ടായിരുന്നു. സൂപ്പര്‍ താരം യുവരാജ് സിങും അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയുമെല്ലാം മധ്യനിരയില്‍ ടീമിന് കരുത്തു പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതല്ല സ്ഥിതി. മികച്ച മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ടെങ്കിലും യുവിയെപ്പോലെ ആശ്രയിക്കാവുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഇന്ത്യക്കില്ല. ധോണിയാവട്ടെ മധ്യനിരയില്‍ നിന്നും ഫിനിഷറുടെ റോളിലേക്ക് മാറുകയും ചെയ്തതോടെ മധ്യനിര ദുര്‍ബലമായി മാറി.
കഴിഞ്ഞ 18 മാസത്തിനിടെ നിരവധി താരങ്ങളെയാണ് നാലാം നമ്പര്‍ പൊസിഷനില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കിയത്. എന്നാല്‍ എല്ലാവരും ദയനീയമായി പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സുരേഷ് റെയ്‌നയും പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നതോടെ അഞ്ചാം നമ്പറിന്റെ കാര്യത്തിലും ഇന്ത്യക്കു ആശങ്കയുയര്‍ന്നു കഴിഞ്ഞു.

ബാക്ക് അപ്പ് പേസര്‍മാരില്ല
ബൗളിങാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു ഘടകം. മുന്‍നിര പേസര്‍മാര്‍ക്കു പരിക്കേല്‍ക്കുകയോ ഫോമില്ലാതുവകയോ ചെയ്താല്‍ പകരക്കാരായി പരീക്ഷിക്കാവുന്ന മികച്ച ബൗളര്‍മാര്‍ ഇന്ത്യക്കില്ല. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പരയാണ് ഈ വിക്ക്‌നെസും ഇന്ത്യക്കു കാണിച്ചു തന്നത്. സ്ഥിരം പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും പരിക്കേറ്റ് പുറത്തായപ്പോള്‍ ഈ അഭാവം നികത്താന്‍ പകരമെത്തിയ ആര്‍ക്കുമായില്ല.
പുതുമുഖ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ വന്‍ ദുരന്തമായപ്പോള്‍ സീനിയര്‍ താരമായ ഉമേഷ് യാദവ് അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയമായി മാറി. വിവാദങ്ങളില്‍പ്പെട്ട മുഹമ്മദ് ഷമി കുറച്ച് കാലമായി ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നില്ല. യുവ പേസറായ ശര്‍ദ്ദുല്‍ താക്കൂറിന് മല്‍സര പരിചയവും കുറവാണ്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications