For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് കിവികളുടെ മുന്നറിയിപ്പ്, ടി20 പരമ്പര ഇന്ത്യ കൈവിട്ടേക്കും!! ഇതാ കാരണങ്ങള്‍...

മൂന്നു ടി20 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്

By Manu

വെല്ലിങ്ടണ്‍: ഏകദിന പരമ്പര പോക്കറ്റിലാക്കിക്കഴിഞ്ഞ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയായിരിക്കും. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വി ഇന്ത്യ മുന്നറിയിപ്പായി തന്നെ എടുക്കേണ്ടിയിരിക്കുന്നു.

ടി20 പരമ്പരയിലും ഇന്ത്യക്കു സമാനമായ തിരിച്ചടി നേരിട്ടേക്കാമെന്നാണ് ഈ പരാജയം സൂചിപ്പിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലാന്‍ഡ് കിരീടം നേടാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

 നിരവധി മാച്ച് വിന്നര്‍മാര്‍

നിരവധി മാച്ച് വിന്നര്‍മാര്‍

ടി20യില്‍ ഒന്നിലേറെ മാച്ച് വിന്നര്‍മാരുള്ള ടീമാണ് ന്യൂസിലാന്‍ഡ്. ഇന്ത്യക്കു തീര്‍ച്ചയായും കനത്ത വെല്ലുവിളി തന്നെയാണിത്. കോളിന്‍ മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, റോസ് ടെയ്‌ലര്‍ എന്നിവരെല്ലാം ടി20ക്ക് ഏറ്റവും അനുയോജ്യരായ കളിക്കാരാണ്. വെടിക്കെട്ട് ബാറ്റിങിലൂടെ മല്‍സരം എതിര്‍ ടീമില്‍ തട്ടിയെടുക്കാനുള്ള ശേഷി ഇവര്‍ക്കുണ്ട്.
ബൗളിങില്‍ ഡഗ് ബ്രെസ്‌വെല്‍, ഇഷ് സോധി എന്നിവരും ടി20 ഫോര്‍മാറ്റിലെ മാച്ച് വിന്നര്‍മാരാണ്. പല തവണ ഇവര്‍ ഇതു തെളിയിട്ടുമുണ്ട്.

 ബുംറയും ഷമിയുമില്ല

ബുംറയും ഷമിയുമില്ല

നിലവില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടി20 പരമ്പരയില്‍ ഇല്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്. ഇരുവരുടെയും അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിന് ഉത്തരാവാദിത്വം കൂടുകയും ചെയ്യും. ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് ഷമി നടത്തുന്നത്. ആദ്യ മൂന്നു കളികളില്‍ നിന്നും താരം ഏഴു വിക്കറ്റെടുത്തിരുന്നു.
ടി20 പരമ്പരയില്‍ ബുംറയോടൊപ്പം ഷമിക്കും ബിസിസിഐ വിശ്രമം നല്‍കുകയായിരുന്നു. ഭുവിയെക്കൂടാതെ ടീമിലെ മറ്റു പേസര്‍മാരായ സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം അനുഭവസമ്പത്ത് കുറഞ്ഞവരാണ്.

ന്യൂസിലാന്‍ഡിന്റെ സര്‍പ്രൈസ് താരങ്ങള്‍

ന്യൂസിലാന്‍ഡിന്റെ സര്‍പ്രൈസ് താരങ്ങള്‍

ന്യൂസിലാന്‍ഡ് ടീമിലെ ചില സര്‍പ്രൈസ് താരങ്ങളുടെ പ്രകടനവും ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കും. രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് കിവീസ് ടി20 ടീമിനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലും പേസര്‍ ബ്ലെയര്‍ ടിക്‌നറുമാണ് ന്യൂസിലാന്‍ഡ് നിരയിലെ പുതുമുഖങ്ങള്‍. ഓള്‍റൗണ്ടര്‍ സ്‌കോട്ട് ക്യുഗെലെയ്‌നിനെക്കുറിച്ചും ഇന്ത്യക്കു വലിയ ധാരണയില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് മിച്ചെലും ടിക്‌നറുമെല്ലാം ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടത്.

ഇന്ത്യന്‍ മധ്യനിര

ഇന്ത്യന്‍ മധ്യനിര

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനവും ടി20 പരമ്പരയില്‍ ഇന്ത്യയെ അലട്ടുന്ന കാര്യമാണ്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഫോമിലേക്കു തിരിച്ചെത്തിയത് ആശ്വാസമാണെങ്കിലും ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍ എന്നീ മധ്യനിര താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയുണ്ടാവും. ധോണിയെക്കൂടാതെ റിഷഭ് പന്ത് മാത്രമാണ് സമീപകാലത്ത് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.
മറ്റുള്ളവര്‍ കൂടി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ മാത്രമേ ടി20 പരമ്പരയില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

 കോലിയുടെ അഭാവം

കോലിയുടെ അഭാവം

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അഭാവവും ടി20 പരമ്പരയില്‍ ഇന്ത്യയെ ബാധിച്ചേക്കും. തിരക്കേറിയ ഷെഡ്യൂളുകളെ തുടര്‍ന്നു അദ്ദേഹത്തിന് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു. കോലിയെന്ന ക്യാപ്റ്റനെയല്ല, മറിച്ച് ബാറ്റ്‌സ്മാനെയായിരിക്കും ഇന്ത്യ ഏറ്റവുമധികം മിസ്സ് ചെയ്യുക.
ഏതു പിച്ചിലും അനായാസം ബാറ്റ് ചെയ്ത് റണ്‍സ് നേടാന്‍ മിടുക്കുള്ള കോലിയുടെ റോള്‍ ഏറ്റെടുക്കാന്‍ മിടുക്കുള്ള മറ്റൊരു താരം ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

Story first published: Thursday, January 31, 2019, 12:41 [IST]
Other articles published on Jan 31, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+