ടെസ്റ്റ് റാങ്കിംഗ്: ടീം ഇന്ത്യ ഏഴാം റാങ്കിലേക്ക് വീണു
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ലോകകപ്പില്‍ തങ്ങളെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കപ്പ് ജയിക്കും എന്ന് വിചാരിച്ചാല്‍ ഇന്ത്യയ്ക്ക് അതിന് പറ്റും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചതെന്നും കോലി പറഞ്ഞു. മത്സരശേഷം, ഇന്ത്യയ്ക്ക് ലോകകപ്പ് ജയിക്കാന്‍ പറ്റുമോ എന്ന മാര്‍ക് ടെയ്‌ലറുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു കോലിയുടെ മറുപടി.
ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയിലെ കാണികള്‍ കൂവലോടെയാണ് കോലിയുടെ വാക്കുകളെ വരവേറ്റത്. ചെറിയൊര് ചിരിക്കുശേഷമാണ് കോലി തന്റെ വാക്കുകള്‍ തുടര്‍ന്നത്. കളിക്കാരന്‍ എന്ന നിലയില്‍ കോലിയുടെ രണ്ടാമത്തെ ലോകകപ്പാണിത്. 2011 ല്‍ ലോകകപ്പ് വിജയിച്ച് ഗംഭീര അരങ്ങേറ്റമായിരുന്നു കോലിക്ക്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

താരതമ്യേന പുതിയ ടീമാണ് ഇന്ത്യയുടേത്. കളി നടക്കുന്നത് ഓസ്‌ട്രേലിയയിലും. സച്ചിന്‍, സേവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയ 2011 ഹീറോകള്‍ ഇല്ലാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പ് കൡക്കുന്നത്. വിരാട് കോലിയുടെ അതേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ അനില്‍ കുംബ്ലെയ്ക്കും. ഇന്ത്യ ലോകകിരീടം പ്രതിരോധിക്കും എന്ന് തന്നെയാണ് തന്റെ മനസ്സ് പറയുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുംബ്ലെ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ഐ സി സി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവസാന ടെസ്റ്റ് സമനിലയില്‍ പിടിച്ചെങ്കിലും ഇന്ത്യ 0 - 2ന് പരമ്പര തോറ്റിരുന്നു. ഏറ്റവും പുതിയ ഐ സി സി റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ദുര്‍ബല ടീമുകളായ സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവരാണ് ഇ്ത്യയ്ക്ക് താഴെ. വെസ്റ്റ് ഇന്‍ഡിസ് മാത്രമാണ് ഇന്ത്യയ്ക്ക് താഴെ റാങ്കുള്ള തരക്കേടില്ലാത്ത ഒരു ടീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications