Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പടയൊരുക്കം തുടങ്ങി ടീം ഇന്ത്യ, പരിശീലനത്തിനിറങ്ങി- പ്രചോദനവുമായി ശാസ്ത്രി

ചെന്നൈ: ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ടീം ഇന്ത്യ പടയൊരുക്കം തുടങ്ങി. ആറു ദിവസത്തെ ക്വാറന്റീനു ശേഷമാണ് ഇന്ത്യ ആദ്യ നെറ്റ് സെഷനില്‍ പങ്കെടുത്തത്. ടീമിനെ പ്രചോദിപ്പിച്ചുകൊണ്ട് മുഖ്യ കോച്ച് രവി ശാസ്ത്രി സംസാരിച്ച ശേഷമായിരുന്നു താരങ്ങള്‍ നെറ്റ് സെഷന് തുടക്കമിട്ടത്. ഇതിന്റെ ഫോട്ടോസ് ബിസിസിഐ പങ്കുവച്ചിട്ടുണ്ട്.

1

തിങ്കളാഴ്ച ഇന്ത്യന്‍ ടീം ഔട്ട്‌ഡോര്‍ പരിശീലനം നടത്തിയിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും മൂന്നു തവണ കൊവിഡ് ടെസ്റ്റിനു വിധേയരാക്കിയിരുന്നു. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് ഇന്നു മുതല്‍ നെറ്റ് സെഷന്‍ ആരംഭിക്കാന്‍ ടീമിനു അനുമതി ലഭിച്ചത്.

അതേസമയം, ഇംഗ്ലണ്ട് ടീമിലെയും മുഴുവന്‍ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അവരുടെ ക്വാറന്റീനും അവസാനിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനു പിന്നാലെ ഇംഗ്ലീഷ് ടീമും ഇന്നു തന്നെ നെറ്റ് സെഷന്‍ ആരംഭിക്കും. ഉച്ചയ്ക്കു രണ്ടു മണി മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും ഇംഗ്ലീഷ് ടീം പരിശീലനം നടത്തുകയെന്നു ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ മീഡിയാ ടീം അറിയിച്ചു.

ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നതിനേക്കാള്‍ മുമ്പ് തന്നെ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവര്‍ ചെന്നൈയിലെത്തിയിരുന്നു. മൂന്നു പേരും കഴിഞ്ഞ ശനിയാഴ്ച തന്നെ ക്വാറന്റീന്‍ അവസാനിച്ചതിനു ശേഷം പരിശീലനവും തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു പേര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ നേരത്തേ തന്നെ ഇവിടെയെത്തിയത്.

2

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ എംഎ ചിദംബം സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു തുടക്കമാവുന്നത്. ആദ്യ ടെസ്റ്റിനു കാണികളെ സ്‌റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ ഇതേ വേദിയില്‍ തന്നെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐയും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചിരുന്നു.

മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ്. മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്. 1,10,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൊട്ടേറ സറ്റേഡിയം പുതുക്കിപ്പണിത ശേഷം നടക്കുന്ന ആദ്യ മല്‍സരം കൂടിയാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. മൂന്നും നാലും ടെസ്റ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Story first published: Tuesday, February 2, 2021, 12:56 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+